Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഷാന് ഇന്ന് 25ാം ജന്മദിനം, താരത്തിന്റെ ആസ്തി അറിയാമോ? വാഹന ശേഖരവും ഞെട്ടിക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷന് ഇന്ന് 25ാം ജന്മദിനം. തല്ലിത്തകര്‍ക്കുന്ന ബാറ്റിങ് ശൈലികൊണ്ട് ആരാധക മനസില്‍ ഇടം നേടിയ താരം ഇതിനോടകം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ച് കഴിഞ്ഞു. ഓപ്പണറായി തിളങ്ങുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ റിഷഭ് പന്ത് ടീമിലുള്ളപ്പോള്‍ ബാക്കപ്പ് കീപ്പറുമാവും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ എക്‌സ് ഫാക്ടര്‍ താരമാണ് ഇഷാന്‍.

യുവതാരത്തിന്റെ ആസ്തി, വാഹന ശേഖരം, കാമുകി എന്നിവയെല്ലാം അറിയാം. 60 കോടിയുടെ ആസ്തിയാണ് നിലവില്‍ ഇഷാനുള്ളതെന്നാണ് റിപ്പോര്‍ട്ട്. പ്രധാന വരുമാന മാര്‍ഗം ഐപിഎല്ലില്‍ നിന്ന് തന്നെയാണ്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനായി കളിക്കുമ്പോള്‍ 35 ലക്ഷമായിരുന്നു താരത്തിന്റെ പ്രതിഫലം. 2018ല്‍ മുംബൈ ഇന്ത്യന്‍സിലേക്കെത്തിയപ്പോള്‍ 6.2 കോടിയായി പ്രതിഫലം ഉയര്‍ന്നു. 2021വരെ ഇതേ പ്രതിഫലമാണ് മുംബൈയില്‍ ഇഷാന് ലഭിച്ചത്.

ലേലത്തിന് മുമ്പ് ഒഴിവാക്കിയ ഇഷാനെ മുംബൈ 15.25 കോടി മുടക്കിയാണ് തിരിച്ചെത്തിച്ചത്. അവസാന സീസണിലും ഇതേ പ്രതിഫലം ഇഷാന് ലഭിച്ചു. ബിസിസിഐയുടെ കരാറിലും ഉള്‍പ്പെട്ടിട്ടുള്ള താരമാണ് ഇഷാന്‍. സി ഗ്രേഡില്‍ ഉള്‍പ്പെടുന്ന ഇഷാന് 1 കോടി രൂപയാണ് പ്രതിഫലമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ടെസ്റ്റിലും അരങ്ങേറ്റം നടത്തിയ താരത്തിന് ഓരോ മത്സരത്തിലും നിശ്ചയിക്കപ്പെട്ട തുക ലഭിക്കുകയും ചെയ്യും.

ഗ്ലാമര്‍ താരമായ ഇഷാന്‍ വിവാഹിതനല്ല. അത്യാഡംഭര ജീവിതമാണ് ഇഷാന്‍ നയിക്കുന്നതെന്ന് പറയാം. അദ്ദേഹത്തിന്റെ കാമുകി അതിധി ഹുണ്ടിയയാണ്. മുംബൈ ഇന്ത്യന്‍സിന്റെ കടുത്ത ആരാധികയായ ഹുണ്ടിയ പ്രശസ്തയായ മോഡലുമാണ്. 2017ലെ മിസ് ഇന്ത്യയിലെ ഫൈനലിസ്റ്റായിരുന്നു അതിധി. ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ ഒരുപാട് നാളുകളായി ഗോസിപ്പ് കോളങ്ങളിലുണ്ട്. ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം ഇഷാന്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്.

ishan kishan

ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഇരുവരേയും ഒന്നിച്ച് പല പൊതു സ്ഥലങ്ങളിലും കണ്ടതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. മറ്റ് കാമുകിമാരുമായൊന്നും ഇഷാന്റെ പേര് ഗോസിപ്പ് കോളങ്ങളിലെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ പ്രണയം വിവാഹത്തിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാം. ആരാധകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് ഇഷാന്‍. അതുകൊണ്ടുതന്നെ പല പരസ്യ ചിത്രങ്ങളിലും ഇഷാന്‍ പ്രത്യക്ഷപ്പെടാറുണ്ട്.

സിയറ്റ്, ബ്ലിറ്റ്‌സ്പൂള്‍സ്, മന്യാവര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, എസ്ജി, നോയ്‌സ്, ഡ്രീം 11 എന്നിവരുമായെല്ലാം ഇഷാന് കരാറുണ്ട്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഇഷാന്‍. ഈ വര്‍ഷം ബംഗ്ലാദേശിനെതിരെയാണ് ഇഷാന്റെ തകര്‍പ്പന്‍ നേട്ടം. മറ്റ് ക്രിക്കറ്റ് താരങ്ങളെപ്പോലെ തന്നെ വാഹനങ്ങളോട് വലിയ താല്‍പര്യമുള്ള താരമാണ് ഇഷാന്‍. അത്യാഡംഭര കാറുകളുടെ വലിയ ശേഖരം യുവതാരത്തിനുണ്ട്.

മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസാണ് അതിലൊന്ന്. 1.5 കോടിയാണ് ഇതിന്റെ വില. ഫോര്‍ഡ് മസ്താങ്, ബിഎംഡബ്ല്യു 5 സീരിസ്, റേഞ്ചര്‍ റോവര്‍, ജീപ്പ് കോംപസ് തുടങ്ങിയവയെല്ലാം ഇഷാന്റെ ഗ്യാരേജിലുണ്ട്. ബൈക്കുകളോടും വലിയ താല്‍പര്യം ഇഷാനുണ്ട്. ജാര്‍ഖണ്ഡുകാരനായ ഇഷാന് നാട്ടിലും മുംബൈയിലും വലിയ വില്ലകളുണ്ട്. 2023ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധ്യതയുള്ള താരമാണ് ഇഷാന്‍ കിഷന്‍.

ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ നെടുന്തൂണായി മാറാന്‍ ഇഷാന്‍ മാറിയേക്കും. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്ന വിക്കറ്റ് കീപ്പറാണ്. ഇഷാന്‍. ഇന്ത്യക്കായി ഒരു ടെസ്റ്റില്‍ നിന്ന് 1 റണ്‍സും 14 ഏകദിനത്തില്‍ നിന്ന് 510 റണ്‍സും 27 ടി20യില്‍ നിന്ന് 653 റണ്‍സും ഇഷാന്റെ പേരിലുണ്ട്. വിക്കറ്റിന് പിന്നിലും മികവുകാട്ടുന്ന ഇഷാന്‍ ശുബ്മാന്‍ ഗില്ലുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരിലൊരാളാണ്.

Story first published: Tuesday, July 18, 2023, 16:10 [IST]
Other articles published on Jul 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+