For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെലക്ടര്‍മാരെ വീഴ്ത്താന്‍ ഇഷാന് ഒരു വഴി മാത്രം! തിരിച്ചുവരവ് അതിനു ശേഷം? - മുന്‍ പാക് താരം

ഇന്ത്യന്‍ ടീമിലേക്കു യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനു ഉടനെയൊന്നും മടങ്ങിയെത്താന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഇഷാന് എപ്പോഴായിരിക്കും ദേശീയ ടീമിലേക്കു മടങ്ങിയെത്താന്‍ സാധിക്കുകയെന്നും അതിനായി എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചത്.

ഇപ്പോള്‍ നടക്കുന്ന ബുച്ചി ബാബു റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ചു കൊണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കു ഇഷാന്‍ മടങ്ങിയെത്തിയിരുന്നു. തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ് താരം ഇതു ആഘോഷിച്ചത്. പക്ഷെ ദേശീയ ടീമിലേക്കു അത്ര പെട്ടെന്നു മടങ്ങിയെത്താമെന്നു ഇഷാന്‍ പ്രതീക്ഷിക്കേണ്ടെന്ന അഭിപ്രായമാണ് ബാസിത് അലിക്കുള്ളത്.

ISHAN KISHAN

അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ ഇഷാന്‍ കിഷന്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണ്. കാരണം വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പര വരെ അദ്ദേഹത്തിനു ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താനുള്ള അവസരമില്ല. അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി വരെ സാധ്യതയില്ലെന്നു തന്നെ പറയേണ്ടി വരും. അതിനു ശേഷം എന്തായിരിക്കും സംഭവിക്കുകയെന്നു നമുക്കു നോക്കാമെന്നും ബാസിത് അലി നിരീക്ഷിച്ചു.

ടീം ഇന്ത്യക്കായി ഈ വര്‍ഷം ഒരു മല്‍സരത്തില്‍പ്പോലും ഇഷാന്‍ കളിച്ചിട്ടില്ല. കഴിഞ്ഞ നവംബറില്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് അദ്ദേഹം അവസാനമായി ഇറങ്ങിയത്. അതിനു ശേഷം സൗത്താഫ്രിക്കന്‍ പര്യടനത്തിലും ഇഷാന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കു തൊട്ടുമുമ്പ് ബ്രേക്ക് ആവശ്യപ്പെട്ട് താരം ടീം വിടുകയുമായിരുന്നു. അതിനു ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറാവാതെ മാറിനിന്നതിനെ തുടര്‍ന്നാണ് ഇഷാന്റെ കരിയര്‍ പ്രതിസന്ധിയിലായത്. രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി കളിക്കാന്‍ താരം തയ്യാറായില്ല.

ഇതിനു പിന്നാലെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള കളിക്കാര്‍ നിര്‍ബന്ധായും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നു മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ചൂണ്ടിക്കാട്ടുകയും ചെയ്തു. ബിസിസിഐ സെക്രട്ടറി ജയ് ഷായും ഇക്കാര്യം പിന്നീട് ആവര്‍ത്തിച്ചെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാന്‍ ഇഷാന്‍ കൂട്ടാക്കിയില്ല.

ISHAN KISHAN

ഇതു സെലക്ടര്‍മാരെയും ബിസിസിഐയെയുമെല്ലാം ചൊടിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായിട്ടാണ് ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ഇഷാന്‍ പുറത്താക്കപ്പെട്ടത്. മാത്രമല്ല ഈ വര്‍ഷം ഇന്ത്യന്‍ ടീം കളിച്ച ഒരു പരമ്പരയിലേക്കും താരം പരിഗണിക്കപ്പെട്ടതുമില്ല. അന്താരാഷ്ട്ര കരിയര്‍ അവതാളത്തിലായതോടെയാണ് ഇപ്പോള്‍ ബുച്ചി ബാബു ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇഷാന്‍ തയ്യാറായത്.

അടുത്ത മാസം നടക്കാനിരിക്കുന്ന ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റിലും താരം കളിക്കുന്നുണ്ട്. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡ് ടീമിന്റെ ക്യാപ്റ്റനും കൂടിയാണ് ഇഷാന്‍. മധ്യപ്രദേശിനെതിരേ ജാര്‍ഖണ്ഡ് രണ്ടു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം കൊയ്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സില്‍ 10 സിക്‌സറുകളടക്കം 107 ബോളില്‍ 114 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്. 86 ബോളുകളില്‍ നിന്നായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം. രണ്ടാമിന്നിങ്‌സില്‍ റണ്‍ചേസിലും ടീമിന്റെ ഹീറോയാവാന്‍ ഇഷാനു സാധിച്ചു. പുറത്താവാതെ 41 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.

Story first published: Monday, August 19, 2024, 15:44 [IST]
Other articles published on Aug 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+