Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിലക് വന്നാല്‍ ഇഷാനുള്‍പ്പെട്ട 3 കോംബോ റെഡി!! രണ്ടെണ്ണത്തില്‍ സഞ്ജുവും, ഗംഭീര്‍ ഏതെടുക്കും?

മിന്നുന്ന പ്രകടനത്തിലൂടെ ഇന്ത്യയുടെ ടി20 പ്ലെയിങ് ഇലവനിലേക്ക് അവകാശവാദമുന്നയിച്ചിരിക്കുകയാണ് ബാക്കപ്പ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ ഇഷാന്‍ കിഷന്‍. യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയ്ക്ക് പരിക്കു കാരണം ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങള്‍ നഷ്ടമായതോടെയാണ് ഇഷാന് ഇലവനിലേക്കു നറുക്കുവീണത്.

രണ്ടാം ടി20യില്‍ 32 ബോളില്‍ 76 റണ്‍സുമായി കസറിയതോടെ ഇന്ത്യന്‍ ഇലവനിലെ സ്ഥാനത്തിനു വേണ്ടിയും അദ്ദഹം മുന്നോട്ടു വന്നിരിക്കുകയാണ്.

പക്ഷെ പരമ്പരയിലെ അവസാന രണ്ടു ടി20കളില്‍ തിലക് മടങ്ങിത്തെിയാല്‍ ഇഷാനെ എവിടെ കളിപ്പിക്കുമെന്നതാണ് ചോദ്യം. ഇഷാനെ ഉള്‍പ്പെടുത്തി മൂന്ന് വ്യത്യസ്ത ടീം കോമ്പിനേഷനുകള്‍ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്. ഇവ ഏതൊക്കെയാണെന്നു നോക്കാം.

ISHAN KISHAN

ടീം കോമ്പിനേഷനുകള്‍ ഏതൊക്കെ?

ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തിയുള്ള ആദ്യ ടീം കോമ്പിനേഷനിലേക്കു വന്നാല്‍ കാര്യങ്ങള്‍ വളരെ സിംപിളാണ്. മലയാളി സൂപ്പര്‍ താരവും ഫസ്റ്റ് ചോയ്‌സ് കീപ്പറും ഓപ്പണിങ് ബാറ്ററുമായ സഞ്ജു സാംസണിനു പകരം അദ്ദേഹത്തെ കളിപ്പിക്കുക എന്നതാണിത്. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലെ ആദ്യ രണ്ടു കളിയിലും (10, 6) ഫ്‌ളോപ്പായതോടെ സഞ്ജുവിന്റെ സ്ഥാനത്തിനും ഭീഷണി ഉയര്‍ന്നിട്ടുണ്ട്.

തുടര്‍ന്നുള്ള കളിയിലും അദ്ദേഹം ബാറ്റിങില്‍ ക്ലിക്കായില്ലെങ്കില്‍ അഭിഷേക് ശര്‍മയുടെ പുതിയ ഓപ്പണിങ് പങ്കാളിയായി ഇഷാനെത്തും. അങ്ങനെ വന്നാല്‍ ഇന്ത്യക്കു മറ്റു പൊസിഷനുകളിലൊന്നും അഴിച്ചുപണികള്‍ ആവശ്യമായി വരില്ല. തിലക് വര്‍മ തന്റെ സ്ഥിരം പൊസിഷനായ മൂന്നിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാലിലും ബാറ്റ് ചെയ്യും.

ഇത്തരമൊരു കോമ്പിനേഷനെ ഇറക്കുമ്പോഴുള്ള ഏക പ്രശ്‌നം ആദ്യ മൂന്നു ബാറ്റര്‍മാരും ഇടംകൈയന്‍ ബാറ്റര്‍മാരായിരിക്കുമെന്നതാണ്. ഇഷാനെകൂടെ അഭിഷേക്, തിലക് എന്നിവരെല്ലാം ഇടംകൈയന്‍മാരാണ്.

കോച്ച് ഗൗതം ഗംഭീര്‍ എല്ലായ്‌പ്പോഴും ഇടംകൈ- വലംകൈ കോമ്പിനേഷനു മുന്‍തൂക്കം നല്‍കുന്നയാളാണ്. അതിനാല്‍ ഇങ്ങനെയൊരു ടോപ്പ് ത്രീ അദ്ദേഹം പരീക്ഷിക്കാന്‍ തയ്യാറാവുമോയെന്നതും സംശയമാണ്.

ഇഷാനെ ഉള്‍പ്പെടുത്തിയുള്ള ഇന്ത്യയുടെ രണ്ടാം കോമ്പിനേഷനിലേക്കു വന്നാല്‍ അതില്‍ സഞ്ജുവിനും ഇടമുണ്ടാവും. ഇനിയുള്ള മല്‍സരങ്ങളില്‍ സഞ്ജുവും ഇഷാനും ഒരുപോലെ തിളങ്ങിയാല്‍ ഇത്തരമൊരു കോമ്പിനേഷനെ കുറിച്ച് ഇന്ത്യക്കു ആലോചിക്കാം.

ഇതില്‍ സഞ്ജുവും അഭിഷേകും പതിവുപോലെ ഓപ്പണിങില്‍ തുടരും. മൂന്നാം നമ്പറില്‍ ഇഷാന്‍ കളിക്കുമ്പോള്‍ നാലില്‍ സൂര്യയിറങ്ങും. അഞ്ചാമനായിട്ടാവും തിലക് ഈ ടീമില്‍ ബാറ്റിങിനിറങ്ങുക.

നേരത്തേ കരിയറിന്റെ തുടക്കത്തില്‍ അദ്ദേഹം ഈ പൊസിഷനില്‍ കളിച്ചിട്ടുണ്ട്. കൂടാതെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലും തിലക് അഞ്ചാമനായിട്ടാണ് ബാറ്റ് ചെയ്യാറുള്ളത്. ഇന്ത്യക്കു വേണ്ടി അഞ്ചാമനായി അഞ്ചിന്നിങ്‌സുകളിലാണ് താരം കളിച്ചത്.

ISHAN KISHAN

144.74 സ്‌ട്രൈക്ക് റേറ്റോടെ 110 റണ്‍സും നേടി. മുംബൈയ്ക്കായി ഇതിനകം 25 ഇന്നിങ്‌സുകളില്‍ തിലക് 40.53 എന്ന മികച്ച ശരാശരിയില്‍ 137.80 സ്‌ട്രൈക്ക് റേറ്റില്‍ 689 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, ഇഷാനെ ഉള്‍പ്പെടുത്തിയുള്ള മൂന്നാമത്തെ ടീം കോമ്പിനേഷനിലേക്കു വന്നാല്‍ അവിടെയും സഞ്ജുവിനു സ്ഥാനമുണ്ടാവും. ഈ ടീം കോമ്പിനേഷനില്‍ തിലകും സൂര്യയും മൂന്ന്, നാല് നമ്പറുകളില്‍ തന്നെ തുടരും. പക്ഷെ ഇഷാന്‍ അഞ്ചാം നമ്പറില്‍ ഫിനിഷറുടെ റോളില്‍ കളിക്കും.

ഇഷാന്‍ കരിയറില്‍ കൂടുതലും മുന്‍നിരയിലും മധ്യനിരയിലുമാണ് ബാറ്റ് ചെയ്തിട്ടുള്ളതെങ്കിലും ഐപിഎല്ലില്‍ ഗുജറാത്ത് ജയന്റ്‌സിനു വേണ്ടി നേരത്തേ ഫിനിഷര്‍ റോളില്‍ കളിച്ചിട്ടുണ്ട്. അടുത്തിടെ വിജയ് ഹസാരെയിലും അഞ്ചാമനായെത്തിയ ഇഷാന്‍ 39 ബോളില്‍ 125 റണ്‍സ് വാരിക്കൂട്ടിയിരുന്നു.

Story first published: Sunday, January 25, 2026, 15:40 [IST]
Other articles published on Jan 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+