Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജ് സിങിന് വീണ്ടും ബോളിവുഡില്‍ നിന്നൊരു കാമുകി?

യുവരാജ് സിങ് എന്ന് പറഞ്ഞാല്‍ ഇപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഹരമാണ്. ഗോസിപ്പുകളുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ ഒരിയ്ക്കലും യുവിയെ വെറുതേ വിട്ടിട്ടില്ല, പ്രത്യേകിച്ച് കാമുകിമാരുടെ കാര്യത്തില്‍!!!

വിരാട് കോലി-അനുഷ്‌ക പ്രണയകഥകള്‍ പറഞ്ഞ് രസിച്ചിരുന്ന മാധ്യമങ്ങള്‍ക്ക് ഇപ്പോഴിതാ പുതിയൊരു കഥ കിട്ടിയിരിയ്ക്കുന്നു. യുവരാജ് സിങിന്റെ പുതിയ കാമുകി. അതും ബോളിവുഡില്‍ നിന്ന് തന്നെ.

ആരാണ് യുവരാജിന്റെ പുതിയ കാമുകി?

ഹസല്‍ കീച്ച്

ഹസല്‍ കീച്ച്

ബോളിവുഡ് സുന്ദരി ഹസല്‍ കീച്ചുമായി യുവരാജ് സിങ് പ്രണയത്തിലാണെന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. എന്നാല്‍ രണ്ട് പേരും ഇതേ കുറിച്ച് ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല.

ആരാണ് കീച്ച്

ആരാണ് കീച്ച്

മോഡലിങില്‍ നിന്ന് സിനിമ ലോകത്തേയ്‌ക്കെത്തിയ ആളാണ് ഹസല്‍ കീച്ച്. ബോഡി ഗാര്‍ഡില്‍ സല്‍മാന്‍ ഖാനും കരീനയക്ക്ും ഒപ്പം അഭിനയിച്ചതോടെയാണ് കീച്ച് പ്രശസ്തയായത്.

കണ്ടുപിടിച്ചോ

കണ്ടുപിടിച്ചോ

രണ്ട് പേരും ഒരുമിച്ച് ലണ്ടനില്‍ അവധിക്കാലം ആഘോഷിച്ചു എന്നാണ് വാര്‍ത്തകള്‍. ചിലര്‍ ഇവരെ ക്യാമറയില്‍ കുടുക്കുകയും ചെയ്തുവത്രെ.

യുവരാജിന്റെ ആദ്യ പ്രണയോ?

യുവരാജിന്റെ ആദ്യ പ്രണയോ?

യുവരാജ് സിങിന്റെ ആദ്യ പ്രണയമാണോ ഇത്? അല്ലേയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുമ്പും യുവിയുടെ കാമുകിമാരെ കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ വന്നിട്ടുണ്ട്.

കിം ശര്‍മ

കിം ശര്‍മ

ബോളിവുഡ് നടി കിം ശര്‍മയുടെ പേരായിരുന്നു അടുത്തിടെവരെ യുവരാജിന്റെ പേരിനോട് ചേര്‍ത്ത് വച്ചിരുന്നത്. എന്നാല്‍ അതെല്ലാം വെറും കഥകളായി തന്നെ അവസാനിച്ചു.

ദീപിക പദുക്കോണ്‍

ദീപിക പദുക്കോണ്‍

ബോളിവുഡ് താരറാണി ദീപിക പദുക്കോണിനേയും ചേര്‍ത്തായിരുന്നു അതിന് മുമ്പ് കഥകള്‍ പ്രചരിച്ചത്. എന്നാല്‍ അതും വെറുതേയായി.

റിയ സെന്‍

റിയ സെന്‍

യുവരാജ് സിങിന് ബോളിവുഡില്‍ നിന്ന് മാത്രമേ കാമുകിമാരുള്ളോ എന്ന് സംശയിക്കും. ദീപികയ്ക്ക് മുമ്പ് കേട്ടത് റിയാ സെന്നിന്റെ പേരായിരുന്നു.

പ്രീതി സിന്റ

പ്രീതി സിന്റ

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ഇലവന്റെ താരമായിരുന്നല്ലോ യുവി. പ്രീതി സിന്റ ആണ് ടീമിന്റെ ഉടമ. ഇവര് രണ്ട് പേരും തമ്മില്‍ പ്രണയത്തിലാണ് എന്നായിരുന്നു അന്നത്തെ കഥ.

ലീപാക്ഷി

ലീപാക്ഷി

ബോളിവുഡ് നടിയല്ലാതെ യുവിയുടെ പേര് ചേര്‍ത്ത് വച്ച ഒരേഒരാള്‍ ലീപാക്ഷിയാണ്. ഫാഷന്‍ ഡിസൈനറാണ് ലീപാക്ഷി.

ക്യാന്‍സറിനെ തോല്‍പിച്ച യുവി

ക്യാന്‍സറിനെ തോല്‍പിച്ച യുവി

ക്യാന്‍സര്‍ രോഗ ബാധിതനായിരുന്നു യുവി. എന്നാല്‍ അതില്‍ നിന്നെല്ലാം യുവി തിരിച്ചുവന്നു. എന്നാല്‍ ക്രിക്കറ്റില്‍ പിന്നീടങ്ങനെ തിളങ്ങാന്‍ യുവിയ്ക്ക് കഴിഞ്ഞില്ല.

Story first published: Sunday, September 6, 2015, 15:55 [IST]
Other articles published on Sep 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+