Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയില്‍ കോലി ദുരന്തമാവുമോ? എപ്പോള്‍ വിരമിക്കും, ഞെട്ടിക്കുന്ന പ്രവചനം!!

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്കകളിലൊന്ന് മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയുടെ മോശം ഫോമാണ്. ബാറ്റിങില്‍ അദ്ദേഹം തുടരെ നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ്. സാധാരണയായി ക്രീസിലെത്തിയാല്‍ വളരെ ആത്മവിശ്വാസത്തോടെ, അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ശ്രമിക്കാറുള്ള കോലി ഇപ്പോള്‍ അത്ര ആത്മവിശ്വാസത്തിലല്ല കാണപ്പെടുന്നത്.

ഏറ്റവും അവസാനമായി ന്യൂസിലാന്‍ഡിനെതതിരേ കളിച്ച ടെസ്റ്റ് പരമ്പരയിലും അദ്ദേഹം ബാറ്റിങില്‍ തീര്‍ത്തും നിറം മങ്ങിയിരുന്നു. മൂന്നു ടെസ്റ്റുകളിലെ ആറിന്നിങ്‌സുകളിലായി 15.0 ശരാശരരിയില്‍ വെറും 94 റണ്‍സാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. ഇനി ഓസ്‌ട്രേലിയക്കെതിരേ ഈ മാസം തുടങ്ങാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും കോലി ദുരന്തമായി മാറുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

ക്രിക്കറ്റില്‍ കോലിയുടെ ഭാവിയെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് പ്രശസ്ത ഇന്ത്യന്‍ ജ്യോതിഷിയായ ഗ്രീന്‍സ്‌റ്റോണ്‍ ലോബോ. ഈ വര്‍ഷത്തെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയം, കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ കിരീടനേട്ടം എന്നിവയടക്കം പല വമ്പന്‍ പ്രവചനങ്ങളും കൃത്യമായി നടത്തി ശ്രദ്ധേയനായ വ്യക്തി കൂടിയാണ് അദ്ദേഹം.

VIRAT KOHLI

കോലിയുടെ കരിയര്‍

വിരാട് കോലിയുടെ ക്രിക്കറ്റ് കരിയര്‍ അവസാനിക്കാറായിട്ടില്ലെന്നും 2027 വരെയെങ്കിലും അദ്ദേഹം മല്‍സരരംഗത്തു തന്നെയുണ്ടാവുമെന്നുമാണ് ഗ്രീന്‍സ്റ്റോണ്‍ ലോബോയുടെ പ്രവചനം. അദ്ദേഹത്തിന്റെ ഗ്രഹനില പ്രകാരം വരാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം തന്നെ പ്രതീക്ഷിക്കാമെന്നും ലോബോ ചൂണ്ടിക്കാണിക്കുന്നു.

ആളുകള്‍ അടുത്തിടെയായി എന്നോടു ഏറ്റവുമധികം ചോദിച്ചു കൊണ്ടിരിക്കുന്നത് വിരാട് കോലിക്കു എത്ര കാലം കൂടി കളിക്കാന്‍ കഴിയുമെന്നതാണ്. ഇതൊരു ആശങ്കയുടെ ചോദ്യമല്ല, മറിച്ച് അവര്‍ക്കു അദ്ദേഹത്തിനോടുള്ള സ്‌നേഹവും ആകാംക്ഷയും കൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്. കോലിക്കു എത്ര കാലം കൂടി കളിക്കാന്‍ കഴിയുമെന്നും അദ്ദേഹത്തിന്റെ ബ്രില്ല്യന്‍സ് ഇനിയുമെത്ര കാലം ആസ്വദിക്കാന്‍ സാധിക്കുമെന്നും ആളുകള്‍ അറിയാന്‍ ആഗ്രഹിക്കുന്നതായും ലോബോ വ്യക്തമാക്കി.

അതുകൊണ്ടു തന്നെ വിരാട് കോലിയുടെ മുഴുവന്‍ ആരാധകരോടും എനിക്കു ഒരു കാര്യമാണ് പറയാനുള്ളത്. ഒരു കാര്യം നിങ്ങള്‍ക്കു ഞാന്‍ ഉറപ്പു നല്‍കാം. 2027 വരെയെങ്കിലും കോലി ക്രിക്കറ്റില്‍ തന്നെയുണ്ടാവും. വിരാട് കോലിയുടെ ഗ്രഹനിലയിലേക്കു നോക്കിയാല്‍ അതു വളരെ ഗംഭീരമായിട്ടാണ് കാണപ്പെടുന്നത്.

അതു വളരെ അസാധാരണവും കൂടിയാണ്. പൗര്‍ണമി ദിനത്തിലാണ് കോലി ജനിച്ചത്. കൂടാതെ പ്ലാനറ്റ് എക്‌സ്, പ്ലാനറ്റ് വൈ, പ്ലാനറ്റ് സെഡ്, നെപ്റ്റിയൂണ്‍, യുറാനസ് തുടങ്ങിയ ഗ്രഹങ്ങളെല്ലാം ശക്തി പ്രാപിച്ച് നില്‍ക്കുകയാണെന്നും ലോബോ വിശദീകരിക്കുന്നു.

ടി20 ലോകകപ്പ് നേട്ടം

വിരാട് കോലി ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നോ അതിനെല്ലാം കാരണം അദ്ദേഹത്തിന്റെ മികച്ച ഗ്രഹനിലയാണെന്നു ജ്യോതിഷി പറയുന്നു. നെപ്റ്റിയുണ്‍ വളരെ ശക്തമായ പൊസിഷനില്‍ നില്‍ക്കുന്നതിനാലാണ് ഈ വര്‍ഷം ഇന്ത്യന്‍ ടീമിനോടൊപ്പം ടി20 ലോകകപ്പ് സ്വന്തമാക്കാന്‍ വിരാട് കോലിക്കു സാധിച്ചത്. ഇന്ത്യയുടെ വിജയത്തില്‍ അദ്ദേഹത്തിനു നിര്‍ണായക റോള്‍ പങ്കുവഹിക്കാന്‍ സാധിക്കുകയും ചെയ്തു. 2027 വരെ നെപ്റ്റിയൂണ്‍ വളരെ ശക്തമായി തന്നെ നിലനില്‍ക്കും.

VIRAT KOHLI

അതുകൊണ്ടു തന്നെ വിരാട് കോലിയുടെ സമയം കഴിഞ്ഞിട്ടില്ലെന്നു ഉറപ്പിച്ചു തന്നെ പറയാം. ഭാവിയിലും ചില ഗംഭീര ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു ഇനിയും സാധിക്കും. ഗ്രഹങ്ങള്‍ ഏറ്റവും ശക്തമായ പൊസിഷനിലെത്തി നില്‍ക്കുമ്പോഴാണ് ഒരു താരത്തിനു ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്നത്.

കോലിയുടെ ഏറ്റവും മികച്ച സമയങ്ങളിലൊന്ന് ഇനിയും വരാനിരിക്കുകയാണ്. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള ടെസ്റ്റ് സെഞ്ച്വറി റെക്കോര്‍ഡ് തകര്‍ക്കാന്‍ അദ്ദേഹത്തിനു സാധിക്കുമോ? അതു ചിലപ്പോള്‍ കഴിഞ്ഞേക്കില്ല. 49 ടെസ്റ്റ് സെഞ്ച്വറികളെന്നത് കോലിയെ സംബന്ധിച്ച് വളരെ ദൂരെയാണ്.

അതുകൊണ്ടു തന്നെ അതിനൊപ്പമെത്തുകയെന്നത് അദ്ദേഹത്തിനു വലിയ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ റെക്കോര്‍ഡുകള്‍ തീര്‍ച്ചയായും മറികടക്കാന്‍ കോലിക്കു കഴിയുമെന്നും ലോബോ പ്രവചിക്കുന്നു.

Story first published: Friday, November 8, 2024, 9:55 [IST]
Other articles published on Nov 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+