For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി പുക വലിക്കുമോ? വൈറല്‍ ഫോട്ടോയ്ക്കു പിന്നിലെ സത്യമെന്ത്, ഇതാ ഉത്തരം

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയെ ഇപ്പോള്‍ കളിക്കളത്തില്‍ കാണാനാവില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കുകയാണ്. പക്ഷെ അതൊരു നല്ല കാര്യത്തിന്റെ പേരിലല്ലെന്നു മാത്രം. സിഗററ്റും ചുണ്ടിലേന്തി വളരെ ഗൗരവത്തോടെ പോവുന്ന കോലിയുടെ ഒരു ഫോട്ടോ കണ്ട് ക്രിക്കറ്റ് ലോകം ശരിക്കും ഞെട്ടിയിരിക്കുകയാണ്.

സിഗററ്റ് വലിച്ച് പോവുന്ന കോലിയെന്ന തരത്തിലാണ് ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്നത്. ഇതു അദ്ദേഹത്തിന്റെ ആരാധകരെ ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു. ഫിറ്റ്‌നസിലും ഭക്ഷണ കാര്യങ്ങളിലുമെല്ലാം ഇത്രയേറെ അച്ചട്ടകവും ചിട്ടയും പുലര്‍ത്തി തന്റെ ശരീരത്തെ അത്രയേറെ ശ്രദ്ധിക്കാറുള്ള കോലിയില്‍ നിന്നും ഇത്തരമൊരു പ്രവര്‍ത്തി ആരും സ്വപ്‌നം കണ്ടതുമല്ല.

ആരാധകരെ ശരിക്കും സ്തബ്ധരാക്കിയതും ഇതു തന്നെയാണ്. യഥാര്‍ഥത്തില്‍ കോലി പുക വലിക്കാറുണ്ടോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്ന ഈ ഫോട്ടോയ്ക്കു പിന്നിലെ സത്യമെന്താണ്? ഇതേക്കുറിച്ച് നമുക്കു പരിശോധിക്കാം.

VIRAT KOHLI

ഫോട്ടോയ്ക്കു പിന്നിലെ സത്യമെന്ത്?

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിരാട് കോലിയുടെ വിവാദ സിഗറ്റ്‌റ് ഫോട്ടോ യഥാര്‍ഥത്തില്‍ പുതിയതല്ല. അതു മാത്രല്ല ഇതു കോലിയുമല്ലെന്നതാനാണ് അതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യം. ഈ ഫോട്ടോ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത് 2023ലാണ്. അന്നും ഇതു വൈറലായിരുന്നു. കോലിയുമായുള്ള രൂപസാദൃശ്യവും ഫോട്ടോയിലെ വ്യക്തതയില്ലായ്മയും കാരണം ഫാന്‍സു ചില മീഡിയകളും ഇതിന്റെ വിശ്വാസ്യതയെ ചോദ്യവും ചെയ്തു.

എന്നാല്‍ പിന്നീടാണ് ഈ ഫോട്ടോയ്ക്കു പിന്നിലെ യാഥാര്‍ഥ്യം പുറത്തുവന്നത്. ഇതിലുള്ളയാള്‍ കോലിയല്ലെന്നും അദ്ദേഹത്തിന്റെ അപരനായ പവന്‍ കുമാറാണെന്നും പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ബെംഗളൂരുവിലെ കോലിയുടെ ഉടമസ്ഥയിലുള്ള റെസ്‌റ്റോറന്റായ വണ്‍ 8 കമ്മ്യൂണില്‍ അദ്ദേഹം ഹൂക്ക വലിക്കുന്നതിന്റെ ഫോട്ടോയും പുറത്തു വരികയായിരുന്നു.

അതിനു ശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വീണ്ടും കോലിയുടെ ഇതേ സിഗററ്റ് ഫോട്ടോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് അതിലുള്ളയാള്‍ കോലിയല്ലെന്നു സ്ഥിരീകരണം വന്നതോടെയാണ് വിവാദമടങ്ങിയത്. ഇപ്പോഴിതാ വീണ്ടും സേഷ്യല്‍ മീഡിയയില്‍ അതേ ഫോട്ടോ കറങ്ങി നടക്കുകയാണ്. ആരാധകരെ ഇതു ഒരിക്കല്‍ക്കൂടി തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരിക്കുന്നു.

കോലി എവിടെ?

സമാപിച്ച ഐപിഎല്ലിന്റെ 18ാം സീസണിലാണ് വിരാട് കോലിയെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. 17 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന്നൊടുവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം അദ്ദേഹം കന്നിക്കിരീട വിജയം ആഘോഷിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ആര്‍സിബി ടീമിന്റെ സ്വീകരണച്ചടങ്ങളിലും കോലിയെത്തിയിരുന്നു.

VIRAT KOHLI

ഈ പരിപാടിക്കു ശേഷം ഭാര്യയും നടിയുമായ അനുഷ്‌കാ ശര്‍മയ്‌ക്കൊപ്പം അദ്ദേഹം ലണ്ടനിലേക്കു പോവുകയും ചെയ്തു. മല്‍സരങ്ങളില്ലാത്ത സമയങ്ങളില്‍ അദ്ദേഹം ഇപ്പോള്‍ കുടുംബത്തൊപ്പം അവിടെയാണ് സ്ഥിരതാമയം. മല്‍സരങ്ങളുള്ളപ്പോള്‍ മാത്രമേ കോലി ഇന്ത്യയിലേക്കു മടങ്ങിയ ശേഷം ടീമിനൊപ്പം ചേരാറുമുള്ളൂ.

ഐപിഎല്ലിനിടെ നായകന്‍ രേഹിത് ശര്‍യ്‌ക്കൊപ്പം അദ്ദേഹവും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനു തൊട്ടുമുമ്പുള്ള രണ്ടു പേരുടെയും വിരമിക്കല്‍ ബിസിസിഐയെയും ആരാധകരെയും ഒരുപോല ഞെട്ടിക്കുകയും ചെയ്തു. ടി20യില്‍ നിന്നും കഴിഞ്ഞ വര്‍ഷം തന്നെ കോലി വിരമിച്ചിരുന്നു.

ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമേ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവുകയുള്ളൂ. ആഗസ്റ്റ് 17 മുതല്‍ ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലൂടെയാണ് കോലി ഇനി കളിക്കളത്തിലേക്കു മടങ്ങിയെത്തുക. രോഹിത്തും ഈ പരമ്പരയില്‍ ടീമിനായി കളിക്കുമെന്നാണ് വിവരം.

Story first published: Monday, June 30, 2025, 7:25 [IST]
Other articles published on Jun 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+