Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വൈഭവിന്റെ കാമുകിയെ 'കൈയോടെ' പൊക്കി? വൈറലായി പോസ്റ്റ്, പ്രതികരിച്ച് ഫാന്‍സ്

ഐപിഎല്ലിന്റെ 18ാം സീസണില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട പേരുകളിലൊന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര ഓപ്പണര്‍ വൈഭവ് സൂര്യവംശി. ഒരു ബൗളറെയും മാനിക്കാതെ എല്ലാ ബോളിനെതിരേയും ആഞ്ഞുവീശിയ 14 കാരന്‍ വളരെ വേഗത്തിലാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രിയങ്കരനായി മാറിയത്. അരങ്ങേറ്റ സീസണില്‍ തന്നെ മൂന്നാമത്തെ മല്‍സരത്തില്‍ തീപ്പൊരി സെഞ്ച്വറിയോടെ പല റെക്കോര്‍ഡുകളും വൈഭവ് കടപുഴക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പുതിയൊരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ താരം വീണ്ടും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. ഇത്ര ചെറിയ പ്രായത്തില്‍ തന്നെ തനിക്കും ഒരു കാമുകിയുണ്ടെന്ന സൂചന പുതിയ പോസ്റ്റിലൂടെ വൈഭവ് നല്‍കിക്കഴിഞ്ഞുവെന്നാണ് ചിലരുടെ കണ്ടെത്തല്‍.

VAIBHAV SURYAVANSHI

വൈഭവിന്റെ പോസ്റ്റ്

വൈഭവ് സൂര്യവംശിയുടെ ഇന്‍സ്റ്റഗ്രാം ഹാന്റിലിലെ ഒരു സ്റ്റോറിയാണ് ആരാധകര്‍ ഏറ്റെുടുത്ത് വൈറലാക്കിയത്. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായപ്പോഴുള്ള ഫോട്ടോയാണ് താരം സ്‌റ്റോറിയായി നല്‍കിയിട്ടുള്ളത്. റോയല്‍സിന്റെ പിങ്ക് ടീഷര്‍ട്ട് ധരിച്ച് ബാഗും തോളിലേന്തി വൈഭവ് വരുന്നതാണ് ചിത്രം.

ഈ ഫോട്ടോയ്ക്ക് വളരെ റൊമാന്റിക്കായിട്ടുള്ള ഒരു ഇംഗ്ലീഷ് ഗാനവും താരം നല്‍കിയിട്ടുണ്ട്. അല്‍ബേനിയന്‍ ഗായകനും റാപ്പറുമായ നൊയ്‌സിയുടെ (Noizy) കോളിന്‍ ആന്റ് കോളിന്‍, ബട്ട് യു നെവര്‍ കംബാക്ക് ടു മിയെന്ന ഗാനമാണിത്.

ഈ പോസ്റ്റിനൊപ്പം ഒരാളെ കൂടി വൈഭവ് മെന്‍ഷന്‍ ചെയ്തിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കണ്ടെത്തിയിരിക്കുന്നത്. അദിതി (aditeeeeeeeeee_) എന്ന പേരിലുള്ള അക്കൗണ്ടിനെയാണ് താരം ഇതില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ലോക്ക് ചെയ്തിരിക്കുന്ന ഈ പ്രൊഫൈലില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രവും കാണാം.

അതോടെയാണ് വൈഭവ് പ്രണയത്തിലാണെന്നും കാമുകി ഇതു തന്നെയാവാമെന്നും ആരാധകരും ഉറപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഇതേക്കുറിച്ചു രസകരമായ പ്രതികരണങ്ങളും നടത്തിയിട്ടുണ്ട്.

സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കും മുമ്പ് വൈഭവ് സൂര്യവംശിക്കും പ്രണയമോ? പഠനത്തിലും ക്രിക്കറ്റ് കരിയറിലും ശ്രദ്ധിക്കൂ. ഇതു അതിനുള്ള സമയമാണെന്നായിരുന്നു ഒരു പ്രതികരണം.

14 വയസ്സായപ്പോഴേക്കും വൈഭവ് സൂര്യവംശി വലുതായോ? പ്രണയത്തിനെല്ലാം ഇനി എത്ര സമയം ബാക്കി കിടക്കുന്നു. ക്രിക്കറ്റ് കരിയറിനു സ്വപ്‌നതുല്യമായ ഒരു തുടക്കമാണ് ലഭിച്ചിട്ടുള്ളത്. ഇതു നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോയി മികച്ചൊരു താരമായി പേരെടുക്കൂയെന്നും ആരാധകര്‍ ഉപദേശിക്കുന്നു.

VAIBHAV SURYAVANSHI

വൈഭവ് ഇംഗ്ലണ്ടിലേക്ക്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കുപ്പായത്തില്‍ ഹീറോയായി മാറിയ ശേഷം ഇന്ത്യന്‍ ടീമിനൊപ്പവും ഇതു ആവര്‍ത്തിക്കാനൊരുങ്ങുകയാണ് വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ ഭാഗമാണ് താരം.

ഐപിഎല്ലിലെ മറ്റൊരു കണ്ടെത്തലായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കൗമാര താരം ആയുഷ് മാത്രെയാണ് അണ്ടര്‍ 19 ടീമിനെ നയിക്കുക. ടീമിന്റെ ഒാപ്പണിങ് ജോടികള്‍ വൈഭവും മാത്രെയുമാവുമെന്നാണ് സൂചനകള്‍.

അതേസമയം, ഐപിഎല്ലില്‍ ആദ്യത്തെ ഏഴു മല്‍സരങ്ങളിലും പുറത്തിരുന്ന ശേഷമാണ് അവസാനത്തെ ഏഴു കളിയിലും വൈഭവ് ഓപ്പണറായി കളിച്ചത്. നായകന്‍ സഞ്ജു സാംസണിന്റെ പരിക്കാണ് താരത്തിനു നറുക്കുവീഴാനുള്ള കാരണം.

ഏഴു കളിയില്‍ നിന്നും 206.56 എന്ന അവിശ്വസനീയ സ്‌ട്രൈക്ക്‌റേറ്റില്‍ 252 റണ്‍സ് വൈഭവ് സ്‌കോര്‍ ചെയ്തിരുന്നു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമുള്‍പ്പെടെയാണിത്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിയിലായിരുന്നു വെറും 35 ബോളില്‍ താരത്തിന്റെ സെഞ്ച്വറി നേട്ടം.

Story first published: Monday, June 9, 2025, 13:54 [IST]
Other articles published on Jun 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+