For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലി സൂപ്പര്‍ കോച്ചോ? പൊള്ളോക്ക് പറഞ്ഞത് വൈറല്‍!! ഗംഭീര്‍ കരുതിയിരുന്നോ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയ ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് മുന്‍ ഇതിഹാസം സൗരവ് ഗാംഗുലി. ലോകകപ്പ് പോലെ വലിയ നേട്ടങ്ങളൊന്നും എടുത്തു കാണിക്കാനില്ലെങ്കിലും ടീം ഇന്ത്യയെ ഇന്നു കാണുന്ന തരത്തില്‍ ഫിയര്‍ലെസ്, അഗ്രസീവ് ക്രിക്കറ്റ് കളിക്കാന്‍ ആദ്യം പഠിപ്പിച്ചയാളാണ് ദാദ.

ഇപ്പോഴിതാ പരിശീലകന്റെ റോളിലും അദ്ദേഹം വിജയ കൊയ്യുകയാണ്. ഐപിഎല്‍ മാതൃകയിലുള്ള എസ്എ20 (SA20) ഫ്രാഞ്ചൈസി ലീഗില്‍ പ്രെട്ടോറിയ ക്യാപ്പിറ്റല്‍സിനെ പരിശീലിപ്പിക്കുകയാണ് ഗാംഗുലി. കോച്ചായുള്ള കന്നി സീസണില്‍ തന്നെ പ്രെട്ടോറിയ ക്യാപ്പിറ്റല്‍സ് ടീമിനെ അദ്ദേഹം ഫൈനലിലും എത്തിച്ചിരിക്കുകയാണ്.

GANGULY POLLOCK

കേശവ് മഹാരാജിന്റെ ക്യാപ്റ്റന്‍സിയില്‍മുന്നേറുന്ന ടീം സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിനെ തുരത്തിയാണ് കലാശപ്പോരിന് യോഗ്യത നേടിയത്. ഇനി ദാദയുടെ ശിക്ഷണത്തില്‍ കന്നി ട്രോഫിയാണ് പ്രിട്ടോറിയ ടീം സ്വപ്‌നം കാണുന്നത്. ഗാംഗുലിയുടെ കോച്ചിങിനെ കുറിച്ച് ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായ ഷോണ്‍ പൊള്ളോക്കിന്റെ വാക്കുകള്‍ വൈറലായിരിക്കുകയാണ്. എന്താണ് അദ്ദേഹം പറഞ്ഞതെന്നറിയാം.

ഗാംഗുലിയുടെ കോച്ചിങ് കൊള്ളാമോ?

സൗരവ് ഗാംഗുലിയുയെ കോച്ചിങ് രീതിയെ കുറിച്ച് വലിയ മതിപ്പാണ് സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഇതിഹാസ ഫാസ്റ്റ്് ബൗളര്‍ ഷോണ്‍ പൊള്ളോക്കിനുള്ളത്. ഞങ്ങള്‍ ചിരിക്കുകയും കരയുകയുമെല്ലാം ചെയ്യും. ഞങ്ങള്‍ വികാരങ്ങളും പങ്കുവയ്ക്കാറുണ്ട്. ഒരു കൂട്ടം അദ്ഭുതപ്പെടുത്തുന്ന ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് സന്തോഷകരമാണ്.

കഴിയാവുന്നത്രയും സ്ഥിരത കാത്തൂസൂക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. ഞങ്ങള്‍ (താനും സൗരവ് ഗാംഗുലിയും) പ്രായം 50കളില്‍ എത്തി നില്‍ക്കുന്നവരാണെന്നു നിങ്ങള്‍ മനസ്സിലാക്കണം. ഞങ്ങളെ സംബന്ധിച്ച് സഹായിക്കാന്‍ ശ്രമിക്കുകയെന്നതു മാത്രമാണ് ചെയ്യാവുന്ന കാര്യം. പക്ഷെ നിങ്ങള്‍ സ്വന്തം താരങ്ങളെ പിന്തുണയ്‌ക്കേണ്ടതുണ്ട്, നിങ്ങള്‍ അവരെ വിശ്വസിക്കുകയും വേണം. അതായിരുന്നു ഞങ്ങളെ സംബന്ധിച്ച് ഏറ്റവും കടുപ്പമേറിയ കാര്യമെന്നും പൊള്ളോക്ക് വ്യക്തമാക്കി.

ചില സമയങ്ങളില്‍ ചില കാര്യങ്ങളെ നമുക്കു വെറുതെ വിടേണ്ടതായി വരും. അവര്‍ എന്തുമായാണ് വരുന്നതെന്നു നമ്മള്‍ കാണണം. വളരെ നല്ലൊരു കോച്ചിങ് യൂണിറ്റാണ് ഞങ്ങള്‍ക്കുള്ളത്. നിങ്ങള്‍ക്കറിയാമോ, തിരശീലയ്ക്കു പിറകിലുള്ളവര്‍ വളരെ നല്ല ജോലിയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടു തന്നെ ഞങ്ങള്‍ക്കു പലതും ആസ്വദിക്കാന്‍ സാധിക്കുകയും ചെയ്തുവെന്നും പൊള്ളോക്ക് പറയുന്നു.

കോച്ചെന്ന നിലയില്‍ ഗാംഗുലിക്കൊപ്പം എത്ര മാത്രം ആസ്വദിച്ചാണ് പ്രവര്‍ത്തിച്ചി
ട്ടുള്ളതെന്നു അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ നിന്നും വ്യക്തമാണ്. കോച്ചെന്ന നിലയില്‍ താരങ്ങള്‍ക്കു ദാദ നല്‍കുന്ന സ്വാതന്ത്ര്യവും അവരില്‍ അര്‍പ്പിക്കുന്ന വിശ്വാസവുമെല്ലാം എത്രത്തോളമുണ്ടെന്നു പൊള്ളോക്ക് എടുത്തു പറയുകയും ചെയ്യുന്നു.

അതേസമയം, ആദ്യ ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സിനെ ഏഴു വിക്കറ്റിനു തകര്‍ത്താണ് പ്രിട്ടോറിയയുടെ ഫൈനല്‍ പ്രവേശനം. ഐപിഎല്‍ മാതൃകയിലാണ് ടൂര്‍ണമെന്റിന്റെ ഘടന. അതുകൊണ്ടു തന്നെ സണ്‍റൈസേഴ്‌സ് പുറത്താിയിട്ടില്ല.

എലിമിനേറ്ററിലാണ് അവര്‍ ഇപ്പോഴുള്ളത്. പാള്‍ റോയല്‍സും ജൊഹാനസ്ബര്‍ഗ് സൂപ്പര്‍ കിങ്‌സുമാണ് രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടുക. ഇതില്‍ ജയിക്കുന്ന ടീം സണ്‍റൈസേഴ്‌സുമായുള്ള എലിമിനേറ്ററിലെതും. അതില്‍ ജയിക്കുന്നവരായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം.

Story first published: Thursday, January 22, 2026, 14:03 [IST]
Other articles published on Jan 22, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+