For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി കിങ് തന്നെ, ഗില്‍ ശരിക്കും പ്രിന്‍സോ? ഈ കണക്കുകള്‍ പറയും സത്യം!

ലോക ക്രിക്കറ്റിലെ കിങെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ബാറ്റിങ് ഇതിഹാസം വിരാട് കോലി. റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുന്ന അദ്ദേഹം മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍റക്കറിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ പോസ്റ്റര്‍ ബോയ് ആയും മാറിയിരുന്നു. കോലിക്കു ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായി ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന പേര് യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റേതാണ്. കോലി കിങായതിനാല്‍ തന്നെ പ്രിന്‍സെന്ന വിളിപ്പേരും താരത്തിനു ലഭിച്ചുകഴിഞ്ഞു.

മൂന്നു ഫോര്‍മാറ്റുകളിലും ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ ഗില്‍ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കും ഫേവറിറ്റായി മാറിയിരിക്കുകയാണ്. ഇതിന്റെ ആദ്യത്തെ പടിയായിട്ടാണ് അടുത്തിടെ ശ്രീലങ്കയുമായുള്ള വൈറ്റ് ബോള്‍ പരമ്പരകളില്‍ അദ്ദേഹത്തിനു വൈസ് ക്യാപ്റ്റന്‍സിയും ലഭിച്ചത്. മാത്രമല്ല അതിനു മുമ്പ് സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചതും ഗില്ലായിരുന്നു. യഥാര്‍ഥത്തില്‍ കോലിയുടെ പിന്‍ഗാമിയാവാന്‍ 24 കാരനായ താരത്തിനു സാധിക്കുമോ?

VIRAT KOHLI

25ാം വയസ്സില്‍ ഗില്ലിന്റെയും കോലിയുടെയും പ്രകടനങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ ആരാണ് കേമനെന്നു കണക്കുകളുടെ അടിസ്ഥാനത്തില്‍ നമുക്കു വിലയിരുത്താം. 2008ലാണ് ഇന്ത്യന്‍ സീനിയര്‍ ടീമിനായി കോലി അരങ്ങേറിയത്. ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ കോലിക്കു കീഴിലാണ് ഇന്ത്യന്‍ ടീം ജേതാക്കളായത്. ഈ ടൂര്‍ണമെന്റിനു ശേഷമാണ് താരത്തിനു ദേശീയ ടീമിലേക്കും വിളിയെത്തിയത്.

2008 ആഗസ്റ്റ് 18നു സീനിര്‍ ടീമിനായി അരങ്ങേറിയ കോലിക്കു 25ാമത്തെ വയസ്സ് തികഞ്ഞത് 2013 നവംബര്‍ നാലിനായിരുന്നു. ഗില്ലിനാവട്ടെ ഇനിയും 25 വയസ്സ് പൂര്‍ത്തിയായിട്ടില്ല. 24 വര്‍ഷവും 339 ദിവസവുമാണ് ഇപ്പോള്‍ താരത്തിന്റെ പ്രായം. 25ാം വയസ്സ് വരെയുള്ള കോലിയുടെയും ഗില്ലിന്റെയുെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനം താരതമ്യം ചെയ്താല്‍ ഇരുവരും തമ്മില്‍ വലിയ അന്തരം നമുക്കു കാണാന്‍ സാധിക്കും.

അതായത് ഗില്ലിനേക്കാള്‍ ഒരുപാട് മുകളിലാണ് 25ാം വയസ്സില്‍ കോലിയുണ്ടായിരുന്നത്. 47.72 ശരാശരിയില്‍ 78.48 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ സമ്പാദ്യം 6681 റണ്‍സായിരുന്നു. പക്ഷെ ഗില്ലിനു അദ്ദേഹത്തിനു അടുത്തു പോലും എത്താനായിട്ടില്ല. സ്‌ട്രൈക്ക് റേറ്റില്‍ മാത്രമാണ് ഗില്‍ അല്‍പ്പമെങ്കിലും മുന്നിട്ടു നില്‍ക്കുന്നത്.

SHUBMAN GILL

റണ്‍വേട്ടയില്‍ കോലി ഏറെ മുന്നിലാണ്. 25ാം വയസ്സ് വരെ ഗില്ലിനു നേടാനായത് 4398 റണ്‍സാണ്. 43.54 ശരാശരിയില്‍ 84.31 സ്‌ട്രൈക്ക് റേറ്റോടെയാണിത്. റണ്‍സിന്റെ കാര്യത്തില്‍ കോലിയേക്കാള്‍ ഏറെ പിന്നിലാണ് ഗില്‍. 25ാം വയസ്സില്‍ ഗില്ലിനേക്കാള്‍ 2283 റണ്‍സ് അധികമായി നേടാന്‍ കോലിക്കായിരുന്നു.

ഇനി മൂന്നു ഫോര്‍മാറ്റുകള്‍ തിരിച്ച് ഇരുവരെയും താരതമ്യം ചെയ്താല്‍ അവിടെ ഏകദിനത്തിലും ടി20യിലും കൂടുതല്‍ റണ്‍സുള്ളത് കോലിക്കാണ്. ഗില്ലാവട്ടെ ടെസ്റ്റില്‍ അല്‍പ്പം മുന്നിട്ടുനില്‍ക്കുകയും ചെയ്യുന്നു. ടെസ്റ്റില്‍ 41.96 ശരാശരിയില്‍ കോലി നേടിയത് 1175 റണ്‍സാണെങ്കില്‍ ഗില്‍ 35.52 ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് 1492 റണ്‍സുമാണ്.

ഏകദിനത്തിലേക്കു വന്നാല്‍ അവിടെ കോലി വളരെ മുന്നില്‍ നില്‍ക്കുന്നു. ഏകദിനത്തില്‍ 51.77 ശരാശരിയില്‍ 88.48 സ്‌ട്രൈക്ക് റേറ്റോടെ 4919 റണ്‍സ് കോലി അടിച്ചെടുത്തിരുന്നു. ഗില്ലാവട്ടെ 58.20 ശരാശരിയില്‍ 101.74 സ്‌ട്രൈക്ക് റേറ്റോടെ നേടിയത് 2328 റണ്‍സുമാണ്.

ടി20യിലെ പ്രകടനം നോക്കിയാല്‍ കോലി 34.52 ശരാശരിയില്‍ 130.44 സ്‌ട്രൈക്ക് റേറ്റില്‍ 587 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഗില്ലാവട്ടെ 30.42 ശരാശരിയില്‍ 139.2 സ്‌ട്രൈക്ക് റേറ്റില്‍ 578 റണ്‍സും 25 വയസ്സിനുള്ളില്‍ നേടി.

Story first published: Tuesday, August 13, 2024, 11:39 [IST]
Other articles published on Aug 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+