Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ മരുമകനാവുമോ ശുഭ്മാന്‍? സാറയുമായി പ്രണയത്തില്‍! അഭ്യൂഹങ്ങള്‍ക്കു കാരണമുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനെന്നും അടുത്ത സൂപ്പര്‍ താരമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്ന ശുഭ്മാന്‍ ഗില്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മരുമകനാവുമോ? ഇത് വെറുതെ പറയുന്നതല്ല. സംശയിക്കാന്‍ തക്ക ചില കാരണങ്ങളുമുണ്ട്. ശുഭ്മാനും സാറയും തമ്മില്‍ പ്രണയത്തിലാണോയെന്നു സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണ് വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്നത്.

1

സാറയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചു ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവാന്‍ കാരണം. നിലവില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി കളിച്ചു കൊണ്ടിരിക്കുകയാണ് ശുഭ്മാന്‍. പഞ്ചാബില്‍ നിന്നുള്ള താരത്തെക്കുറിച്ച് തികഞ്ഞ മതിപ്പാണ് മുന്‍ താരങ്ങള്‍ക്കും ക്രിക്കറ്റ് പണ്ഡിതര്‍ക്കുമെല്ലാമുള്ളത്. ഭാവിയില്‍ സൂപ്പര്‍ താരമായി മാറാനുള്ള ശേഷി ശുഭ്മാനുണ്ടെന്ന് ഇവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു.

സാറയുടെ പോസ്റ്റ്

സോഷ്യല്‍ മീഡിയയില്‍ സാറയുടെ ഒരു പോസ്റ്റും പിന്നാലെ ശുഭമാന്റെ ഒരു പോസ്റ്റുമായിരുന്നു ഇരുവരും തമ്മില്‍ ബന്ധമുണ്ടോയെന്നതിനെക്കുറിച്ച് ആദ്യമായി സംശയത്തിന് ഇടയാക്കിയത്. അധികം മുമ്പായിരുന്നില്ല അത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു ഞാന്‍ ഒളിഞ്ഞുനോക്കിയെന്നു സാറ തന്റെ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. മിനിറ്റുകള്‍ക്കകം തന്നെ ശുഭ്മാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ സ്വന്തം ഫോട്ടോയ്‌ക്കൊപ്പം സമാനമായ ക്യാപ്ഷനും ഇമോജിയും കുറിച്ചു.
ഈ പോസ്‌റ്റോടെയാണ് സാറയും ശുഭമാനും പാപ്പരാസികളുടെ നോട്ടപ്പുള്ളിയായത്. ഇതിനിടെയാണ് സാറയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇവര്‍ ഏറ്റുപിടിച്ചിരിക്കുന്നത്.

ഹൃദയത്തോടെയുള്ള ഇമോജി

ബുധനാഴ്ചയായിരുന്നു സാറയുടെ പുതിയ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ് വന്നത്. ഐപിഎല്ലില്‍ കെകെആറും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മല്‍സരത്തിനിടെയായിരുന്നു ഇത്. മുംബൈ താരം സൂര്യകുമാര്‍ യാദവിന്റെ ഒരു ഷോട്ട് ശുഭ്മാന്‍ ഡൈവ് ചെയ്ത് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന രംഗം സാറ മൊബൈലില്‍ പകര്‍ത്തുകയും തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഹൃദയത്തിന്റെ ഇമോജിയോടെ പങ്കു വയ്ക്കുകയുമായിരുന്നു. ഇതോടയാണ് സാറയും ശുഭ്മാനും പ്രണയത്തിലാണെയെന്ന സംശയം ശക്തമായിരിക്കുന്നത്.
മുംബൈയ്‌ക്കെതിരേ ബാറ്റിങില്‍ ശുഭ്മാന്‍ ഫ്‌ളോപ്പായിരുന്നു. ഓപ്പണറായി ഇറങ്ങിയ താരത്തിനു 11 പന്തില്‍ ഏഴു റണ്‍സാണ് നേടാനായത്. കളിയില്‍ കെകെആര്‍ 49 റണ്‍സിന്റെ കനത്ത തോല്‍വിയേറ്റുവാങ്ങുകയും ചെയ്തു.

Story first published: Thursday, September 24, 2020, 19:30 [IST]
Other articles published on Sep 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+