Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമ്പമ്പോ... ധോണിയേക്കാള്‍ കേമന്‍ സഞ്ജു! പക്ഷെ രാഹുലിനോളമെത്തില്ല ആരും, ഏറ്റവും ബെസ്റ്റ്

ഇന്ത്യന്‍ ടീമില്‍ ഒരു ഫോര്‍മാറ്റിലെങ്കിലും സ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. സമീപകാലത്തു മോശമല്ലാത്ത അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിക്കുകയും ഇവയില്‍ ഭേദപ്പെട്ട പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനമായി സിംബാബ്‌വെയുമായി സമാപിച്ച ടി20 പരമ്പരയിലും സഞ്ജു ടീമിന്റെ ഭാഗമായിരുന്നു. അവസാന കളിയില്‍ ഫിഫ്റ്റിയുമായി അദ്ദേഹം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചു.

ടി20യില്‍ യഥാര്‍ഥത്തില്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയേക്കാള്‍ മുകളിലാണ് സഞ്ജുവെന്നതു പലര്‍ക്കുമറിയില്ല. ഒരു കാര്യമെടുത്താല്‍ സഞ്ജുവിനേക്കാള്‍ താഴെയാണ് ധോണിയുടെ സ്ഥാനം. അതു എന്താണെന്നു നോക്കാം. ടി20യില്‍ കന്നി ഫിഫ്റ്റി നേടാന്‍ ഏറ്റവും കുറച്ച് ഇന്നിങ്‌സുകള്‍ വേണ്ടി വന്നിട്ടുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരെയെടുത്താല്‍ ഈ ലിസ്റ്റിലാണ് ധോണിക്കും മുകളില്‍ സഞ്ജു നില്‍ക്കുന്നത്.

SANJU SAMSON

കരിയറിലെ 10ാമത്തെ ടി20 മല്‍സരത്തിലാണ് സഞ്ജു തന്റെ കന്നി ഫിഫ്റ്റി കണ്ടെത്തിയത്. എന്നാല്‍ ധോണിക്കു ആദ്യ ഫിഫ്റ്റിക്കായി കളിക്കേണ്ടി വന്നത് 66 ഇന്നിങ്‌സുകളാണ്. ഇതു തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തുന്ന കണക്ക് കൂടിയാണ്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ ഈ ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങളിലാണ് സഞ്ജുവും ധോണിയുമുള്ളത്. ആദ്യത്തെ മൂന്നു സ്ഥാനങ്ങളിലുള്ളത് കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവരാണ്.

ടി20 കരിയറില്‍ അവിശ്വസനീയ തുടക്കമാണ് രാഹുലിനു ലഭിച്ചിട്ടുള്ളത്. അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ച്വറിയുമായി അദ്ദേഹം ചരിത്രം കുറിക്കുകയായിരുന്നു. 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ലോഡര്‍ഹില്ലില്‍ നടന്ന ടി20യിലാണ് രാഹുല്‍ അരങ്ങേറിയത്. ഈ മല്‍സരത്തില്‍ ഇന്ത്യ പൊരുതി വീണെങ്കിലും രാഹുലിന്റെ പ്രകടനം കൈയടി നേടി. നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം പുറത്താവാതെ 110 റണ്‍സ് അടിച്ചെടുത്തു. 51 ബോളുകളിലായിരുന്നു ഇത്. 12 ഫോറും അഞ്ചു സിക്‌സറും ഇതിലുള്‍പ്പെടും.

ടി20യില്‍ കുറഞ്ഞ ഇന്നിങ്‌സുകളില്‍ ഫിഫ്റ്റി നേടിയ ഇന്ത്യക്കാരുടെ ലിസ്റ്റിലേക്കു തിരികെ വന്നാല്‍ രാഹുലിനു തൊട്ടുപിന്നില്‍ രണ്ടാംസ്ഥാനത്ത് ഇഷാനുണ്ട്. മൂന്നാമത്തെ ടി20യില്‍ തന്നെ ഫിഫ്റ്റി കുറിക്കാന്‍ ഇടംകൈയന്‍ ബാറ്റര്‍ക്കു സാധിച്ചിരുന്നു. മൂന്നാംസ്ഥാനത്തുള്ളത് മറ്റൊരു ഇടംകൈയന്‍ ബാറ്ററായ റിഷഭ് പന്താണ്. അഞ്ചിന്നിങ്‌സുകളാണ് ആദ്യത്തെ ഫിഫ്റ്റിക്കായി അദ്ദേഹത്തിനു വേണ്ടിവന്നത്.

MS DHONI

അതേസമയം, 2022ല്‍ അയര്‍ലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടി20 പരമ്പരയിലാണ് സഞ്ജു കന്നി ഫിഫ്റ്റി കുറിച്ചത്. പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിലായിരുന്നു നേട്ടം. ഹാര്‍ദിക് പാണ്ഡ്യ നയിച്ച ടീമില്‍ ഇഷാനോടൊപ്പം ഓപ്പണറായാണ് സഞ്ജു കളിച്ചത്.

42 ബോളില്‍ 77 റണ്‍സുമായി അദ്ദേഹം മിന്നിക്കുകയും ചെയ്തു. ഈ മല്‍സരത്തില്‍ ഇന്ത്യ നാലു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയവും കൊയ്തിരുന്നു. അതിനു ശേഷമുള്ള തന്റെ രണ്ടാമത്തെ ഫിഫ്റ്റിയാണ് സിംബാബ്‌വെയുമായുള്ള അവസാന കളിയില്‍ സഞ്ജു കുറിച്ചത്. 58 റണ്‍സാണ് അദ്ദേഹം ഈ മല്‍സരത്തില്‍ നേടിയത്.

ദേശീയ ടീമിനോടൊപ്പം തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നതാണ് കരിയറില്‍ സഞ്ജു നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട വെല്ലുവിളി. രണ്ടോ, മൂന്നോ മല്‍സരങ്ങള്‍ക്കു ശേഷം തഴയുകയോ, ടീമിലെടുത്താലും കളിപ്പിക്കാതിരിക്കുകയോ ആണ് പലപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ റിഷഭ് പന്ത്, ശിവം ദുബെ എന്നിവര്‍ പ്രതീക്ഷിച്ചതു പോലെ ബാറ്റിങില്‍ ക്ലിക്കാവാതിരുന്നിട്ടും ഒരു കളിയില്‍പ്പോലും സഞ്ജുവിനു അവസരം ലഭിച്ചില്ല.

Story first published: Wednesday, July 17, 2024, 13:44 [IST]
Other articles published on Jul 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+