ചാംപ്യന്‍സ് ട്രോഫി മിസ്സായാലെന്ത്? ടി20 ലോകകപ്പില്‍ സഞ്ജു കളിച്ചേക്കും!! സൂചന നല്‍കി സൂര്യ
ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയെങ്കിലും ടി20യില്‍ സഞ്ജു സാംസണിന്റെ കരിയര്‍ മുന്നോട്ടു തന്നെയാണെന്ന സൂചന നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഇംഗ്ലണ്ടിനെതിരേയുള്ള ടി20 പരമ്പരയ്ക്കു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാംപ്യന്‍സ് ട്രോഫി ടീമില്‍ നിന്നു മാത്രമല്ല, അടുത്ത മാസം ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും സഞ്ജുവിനു ഇടം ലഭിച്ചിരുന്നില്ല. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി കളിക്കാതിരുന്നതു കാരണമാണ് മലയാളി താരം തഴയപ്പെട്ടതെന്നാണ് സൂചനകള്‍. അതിനിടെയാണ് ടി20യില്‍ സഞ്ജുവിന്റെ ഭാവി ശോഭനമാണെന്നു തെളിയിക്കുന്ന പ്രതികരണം സൂര്യ നടത്തിയിരിക്കുന്നത്.

സഞ്ജുവിന് ഉറപ്പ് കിട്ടി
ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ അഞ്ചു മല്‍സരങ്ങളിലും സഞ്ജു സാംസണ്‍ തന്നെ വിക്കറ്റ് കാക്കുമെന്നു സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. മാത്രമല്ല ടി20യില്‍ സമീപകാലത്തെ മിന്നുന്ന പ്രകടനങ്ങളെ വാനോളം പുകഴ്ത്തുകയും ചെയ്തു. സഞ്ജുവിനെക്കൂടാതെ യുവതാരം ധ്രുവ് ജുറേലാണ് ഇംംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പര്‍.
ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ഒരു ചോദ്യത്തിന്റെയും ആവശ്യം തന്നെയില്ല. അവസാനത്തെ ഏഴ്, എട്ട് മല്‍സരങ്ങളില്‍ സഞ്ജു വളരെ നല്ല പ്രകടനമാണ് നടത്തിയിട്ടുള്ളത്. തനിക്കു എന്താണ് സാധിക്കുകയെന്നു അദ്ദേഹം കാണിച്ചു തന്നതായും സൂര്യ വ്യക്തമാക്കി.
ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരുടെയും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെയുമെല്ലാം അഭാവത്തില്‍ ടി20യില്‍ തനിക്കു ലഭിച്ച അവസരം സഞ്ജു നന്നായി മുതലാക്കിയിട്ടുണ്ടെന്നു കാണാം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബംഗ്ലാദേശുമായി നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് അദ്ദേഹത്തിനു ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചത്. മൂന്നാമത്തെ കളിയില്‍ കന്നി സെഞ്ച്വറി സഞ്ജു കുറിക്കുകയും ചെയ്തു.
ഇതിനു ശേഷം സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നാലു ടി20കളുടെ പരമ്പരയാണ് അദ്ദേഹം കളിച്ചത്. ക്യാപ്റ്റന്‍ സൂര്യയുടെ പിന്തുണ കാരണം എല്ലാ കളിയിലും സഞ്ജു തന്നെ ഓപ്പണറായി ഇറങ്ങുകയും ചെയ്തു. ആദ്യ കളിയില്‍ തന്നെ സെഞ്ചറിയോടെ മിന്നിച്ച അദ്ദേഹം നാലാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ മറ്റൊരു സെഞ്ച്വറി കൂടി കണ്ടെത്തുകയായിരുന്നു.

സഞ്ജുവിനെ പുകഴ്ത്തി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജു സാംസണ്‍ തനിക്കു ലഭിച്ചിട്ടുള്ള അവസരങ്ങള്‍ നന്നായി മുതലാക്കിയെന്നും മറ്റുള്ളവരും ഇതു തന്നെയാണ് ചെയ്യേണ്ടതെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. സഞ്ജുവിനെ പോലെ മുഴുവന്‍ കളിക്കാരും തങ്ങള്‍ക്കു കിട്ടുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം തനിക്കു ലഭിച്ച അവസരങ്ങള്‍ വളരെ നന്നായിട്ടു തന്നെ മുതലാക്കിയിട്ടുണ്ടെന്നു കാണാം. സഞ്ജുവിന്റെ കാര്യത്തില്‍ ഏറെ സന്തോഷമുണ്ടെന്നും സൂര്യ പറഞ്ഞു.
റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?
അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. ഈ വര്‍ഷം ചാംപ്യന്‍സ് ട്രോഫിയില്‍ ടീമില്‍ ഇടം ലഭിക്കാതെ പോയെങ്കിലും ടി20 ലോകകപ്പില്‍ സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ തന്നെ കാണാനായേക്കുമെന്ന സൂചന കൂടിയാണ് സൂര്യയുടെ വാക്കുകളും അദ്ദേഹത്തിന്റെ പിന്തുണയുമെല്ലാം കാണിക്കുന്നത്. ടി20യില്‍ നിലവില്‍ ടീമില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത തരത്തിലേക്കു വളര്‍ന്നിരിക്കുകയാണ് ഇപ്പോള്‍ സഞ്ജു.
തന്റെ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പക്കാനും റിഷഭ് പന്തിന്റെ വഴി പൂര്‍ണമായി അടയ്ക്കാനും അദ്ദേഹത്തിനു മുന്നിലുള്ള അവസരമാണ് ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചു ടി20കളുടെ പരമ്പര. കഴിഞ്ഞ രണ്ടു പരമ്പരകളിലേതു പോലെ ഇതിലും കസറാനായാല്‍ 2026ലെ ടി20 ലോകകപ്പില്‍ സഞ്ജുവിനെ തീര്‍ച്ചയായും ഇന്ത്യന്‍ ഇലവനില്‍ നമുക്കു കാണാന്‍ സാധിച്ചേക്കേും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications