For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തുടര്‍ സിക്‌സറിലൂടെ സെഞ്ച്വറി, സുദര്‍ശന്‍ അടുത്ത സെവാഗോ? ഇന്ത്യന്‍ ടീമിലേക്ക് വിളി വൈകില്ല

കൊളംബോ: എമര്‍ജിങ് ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ എ ടീമിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് സായ് സുദര്‍ശന്‍. അവസാന ഐപിഎല്‍ ഫൈനലില്‍ നിര്‍ഭാഗ്യവശാല്‍ നഷ്ടമായ സെഞ്ച്വറിയുടെ ക്ഷീണം ചിരവൈരികളായ പാകിസ്താനെതിരേ സെഞ്ച്വറി നേടിയാണ് സായ് സുദര്‍ശന്‍ തീര്‍ത്തിരിക്കുന്നത്. ഇടം കൈയന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ബാറ്റിങ് പ്രകടനമാണ് സമീപകാലത്തായി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. പാകിസ്താനെതിരേ 110 പന്തില്‍ പുറത്താവാതെ 104 റണ്‍സാണ് സുദര്‍ശന്‍ നേടിയത്.

10 ഫോറും 3 സിക്‌സും ഉള്‍പ്പെടെ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതുവരെ ക്രീസില്‍ തുടരാന്‍ സുദര്‍ശന് സാധിച്ചു. ഇപ്പോഴിതാ സുദര്‍ശന്‍ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ പറത്തി സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. സുദര്‍ശന്റെ ധൈര്യത്തെയാണ് ആരാധകര്‍ വാഴ്ത്തുന്നത്. വീരേന്ദര്‍ സെവാഗിനോടാണ് സുദര്‍ശനെ ആരാധകര്‍ ഉപമിക്കുന്നത്. സെഞ്ച്വറിക്ക് തൊട്ടടുത്തുനില്‍ക്കുമ്പോഴും സിക്‌സര്‍ പറത്താന്‍ ചങ്കൂറ്റം കാട്ടിയെന്നതാണ് എടുത്തു പറയേണ്ടത്.

പൊതുവേ ക്ലാസിക് ശൈലിയില്‍ ബാറ്റ് ചെയ്യുന്ന താരമാണ് സുദര്‍ശന്‍. സാഹസിക ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ സുദര്‍ശന് പ്രയാസമാണ്. പാകിസ്താനെതിരേയും കരുതലോടെയാണ് അദ്ദേഹം ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. എന്നാല്‍ സെഞ്ച്വറിക്ക് തൊട്ടടുത്തെത്തിയതോടെയാണ് സുദര്‍ശന്‍ ആക്രമണ ബാറ്റിങ്ങിലേക്ക് ഗിയര്‍ മാറ്റിയത്. തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ പറത്തിയാണ് അദ്ദേഹം സെഞ്ച്വറിയും ഇന്ത്യക്ക് ജയവും സമ്മനിച്ചത്. സെവാഗിനെയും ധോണിയേയുമെല്ലാം അനുസ്മരിപ്പിക്കുന്ന ഫിനിഷിങ്ങായിരുന്നു ഇത്.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമാണ് സായ് സുദര്‍ശന്‍. 13 മത്സരത്തില്‍ നിന്ന് 507 റണ്‍സാണ് സുദര്‍ശന്‍ നേടിയത്. 46.09 ശരാശരിയില്‍ കളിക്കുന്ന താരം നാല് അര്‍ധ സെഞ്ച്വറിയും നേടി. 137.03 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ട്. എട്ട് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് 598 റണ്‍സും 14 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 834 റണ്‍സും സുദര്‍ശന്‍ നേടിയിട്ടുണ്ട്. അവസാന തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും സുദര്‍ശന്‍ തിളങ്ങിയിരുന്നു.

dhruv jurel, sai sudharsan

അധികം വൈകാതെ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്കും സുദര്‍ശന് വിളിയെത്തിയേക്കും. ഇന്ത്യന്‍ ടീമില്‍ മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഏറെ നാളുകളായി ഉള്ളതാണ്. ഇതിന് പരിഹാരം കാണാന്‍ കഴിവുള്ള താരമായിത്തന്നെ സുദര്‍ശനെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ ടി20 ടീമില്‍ വലിയ ഭാവി കാണുന്നില്ലെങ്കിലും ഏകദിന, ടെസ്റ്റ് ടീമിന് മുതല്‍ക്കൂട്ടാവാന്‍ സായ് സുദര്‍ശന് സാധിച്ചേക്കും.

എമര്‍ജിങ് കപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. യുഎഇയെ എട്ട് വിക്കറ്റിനും നേപ്പാളിനെ 9 വിക്കറ്റിനും തോല്‍പ്പിച്ച ഇന്ത്യ പാകിസ്താനെയും എട്ട് വിക്കറ്റിനാണ് തകര്‍ത്തത്. ഗ്രൂപ്പ് ബിയില്‍ തലപ്പത്താണ് ഇന്ത്യ. പാകിസ്താനെതിരേ സര്‍വാധിപത്യ ജയമാണ് ഇന്ത്യ നേടിയെടുത്തത്. 80 പന്തുകള്‍ ബാക്കിയാക്കിയായിരുന്നു ഇന്ത്യയുടെ ആവേശ ജയം.

ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 205 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ 36.4 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കറുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് പാകിസ്താനെ തകര്‍ത്തത്. ബാറ്റിങ്ങില്‍ സായ് സുദര്‍ശന്റെ സെഞ്ച്വറിക്കൊപ്പം നികിന്‍ ജോസ് (53) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. അഭിഷേക് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ യാഷ് ദൂല്‍ (21*) പുറത്താവാതെ നിന്നു.

ദ്രുവ് ജുറേല്‍ മൂന്ന് ക്യാച്ചും ഒരു സ്റ്റംപിങ്ങുമായി വിക്കറ്റിന് പിന്നില്‍ തിളങ്ങിയപ്പോള്‍ റിയാന്‍ പരാഗ് ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിയും സുരക്ഷിതമായിരിക്കുമെന്ന് തെളിയിക്കുന്ന പ്രകടനമാണ് നിലവില്‍ യുവതാരങ്ങള്‍ കാഴ്ചവെക്കുന്നത്. അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ എമര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യ മുത്തമിടാന്‍ സാധ്യത കൂടുതലാണ്.

Story first published: Thursday, July 20, 2023, 11:03 [IST]
Other articles published on Jul 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+