
സാമൂഹ്യ മാധ്യമങ്ങളിലും സജീവമായുള്ള സാറാ ടെണ്ടുല്‍ക്കറുടെ സ്വകാര്യ ജീവിതം പാപ്പരസികള്‍ക്ക് എന്നും ഇഷ്ട വിഷയമാണ്. ഇപ്പോഴിതാ സാറാ ടെണ്ടുല്‍ക്കറുടെ വിവാഹ നിശ്ചയം കഴിയുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് വൈറലാവാനുള്ള കാരണം സാറ തന്നെ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. തന്റെ മോതിര വിരലില്‍ സ്വര്‍ണ്ണ മോതിരവും ഡയമണ്ട് മോതിരവും അണിഞ്ഞുള്ള വീഡിയോയാണ് സാറാ ടെണ്ടുല്‍ക്കര്‍ പങ്കുവെച്ചത്. ഇതോടെയാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന ഗോസിപ്പ് വൈറലായത്.

ഇന്ത്യന്‍ താരം ശുബ്മാന്‍ ഗില്ലും സാറയും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പല ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ മോതിരത്തിന്റെ ചിത്രം സാറ പങ്കുവെച്ചപ്പോള്‍ ശുബ്മാന്‍ ഗില്ലാണോ മോതിരം അണിയിച്ചതെന്ന സംശയത്തിലാണ് ആരാധകര്‍. ഐപിഎല്ലിന്റെ ഭാഗമായി ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് ഗില്ലുള്ളത്. സാറ മത്സരങ്ങള്‍ കാണാനായി മുംബൈയില്‍ എത്താറുമുണ്ട്. ഇതിനിടെ പരസ്പരം കണ്ടപ്പോള്‍ കൈമാറിയതാണെന്നാണ് പാപ്പരസികള്‍ പറയുന്നത്.

സാറയുടെ പ്രണയ ബന്ധങ്ങള്‍ സംബന്ധിച്ചുള്ള പല തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേട്ടത് ഗില്ലുമായുള്ള പ്രണയ ബന്ധമായിരുന്നു. രണ്ട് പേരും ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. സാറയേയും ഗില്ലിനെയും ഒരുമിച്ച് കണ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് പാപ്പരസികളുടെ കണ്ടെത്തല്‍. എന്തായാലും സാറയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

ആരാണ് മോതിരം സമ്മാനിച്ചതെന്നാണ് കൂടുതല്‍ ആരാധകരും കമന്റിലൂടെ ചോദിക്കുന്നത്. വിവാഹ നിശ്ചയം കഴിയാനുള്ള സാധ്യത വളരെ കുറവാണ്. സച്ചിനെപ്പോലൊരു ഇതിഹാസത്തിന്റെ മകളായതിനാല്‍ത്തന്നെ രഹസ്യമായൊരു വിവാഹ നിശ്ചയത്തിന്റെ സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ശുബ്മാന്‍ ഗില്‍ പ്രണയ സമ്മാനമായി നല്‍കിയതാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

24കാരിയായ സാറ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ സജീവമാണ്. മോഡലിങ്ങില്‍ കൂടുതല്‍ താല്‍പര്യമുള്ള സാറ ഈ മേഖലയില്‍ മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ്. മുംബൈയിലെ ധീരുബായി അംബാനി അന്താരാഷ്ട്ര സ്‌കൂളിലാണ് സാറയുടെ സ്‌കൂള്‍ ജീവിതം. ലണ്ടനിലെ യൂനിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മെഡിസിനില്‍ ബിരുദം നേടിയ സാറ ഇപ്പോള്‍ അതെല്ലാം വിട്ട് മോഡലിങ്ങിലാണ് ശ്രദ്ധ നല്‍കിയിരിക്കുന്നത്. വായനകളെ ഇഷ്ടപ്പെടുന്ന സാറ ബോളിവുഡില്‍ അഭിനയിക്കാനും ആഗ്രഹിക്കുന്നതായി നേരത്തെ തന്നെ വെളിപ്പെടുത്തിയതാണ്. സാറയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം നിരവധി ലൈക്കും കമന്റും ലഭിക്കാറുണ്ട്. നിരവധി ഫോളോവേഴ്‌സും സാറക്കുണ്ട്.


Click it and Unblock the Notifications
