Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭിനെ ഓപ്പണറാക്കൂ, അല്ലെങ്കില്‍ ടോപ്പ് 3!! ഉത്തപ്പ പറഞ്ഞതില്‍ കാര്യമുണ്ടോ? ഇതാണ് സത്യം

ഇന്ത്യക്കു വേണ്ടി ടി20യില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് റിഷഭ് പന്തെന്നും ടോപ്പ് ത്രീയില്‍ തീര്‍ച്ചയായും കളിപ്പിക്കണമെന്നു കഴിഞ്ഞ ദിവസം മുന്‍ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പ അഭിപ്രായപ്പെട്ടിരുന്നു. സഞ്ജു സാംസണ്‍ ഓപ്പണറായി കസറുന്നതിനിടെയാണ് റിഷഭിനെ പിന്തുണച്ച് ഉത്തപ്പ സംസാരിച്ചത്.

എന്നാല്‍ യഥാര്‍ഥത്തില്‍ ഉത്തപ്പ പറഞ്ഞതില്‍ കാര്യമുണ്ടോ? നേരത്തേ ഇന്ത്യക്കു വേണ്ടി ഓപ്പണറായും ടോപ്പ് ത്രീയിലുമെല്ലാം ടി20യില്‍ ബാറ്റ് ചെയ്തിട്ടുള്ള താരമാണ് റിഷഭ്. ഈ പൊസിഷനുകളില്‍ അന്താരാഷ്ട്ര ടി20യില്‍ അദ്ദേഹത്തിന്റെ പ്രകടനം എങ്ങനെയായിരുന്നുവെന്നു നമുക്കു പരിശോധിക്കാം.

RISHABH PANT

റിഷഭിന്റെ പ്രകടനം

ഇന്ത്യക്കു വേണ്ടി ടി20 ഫോര്‍മാറ്റില്‍ ഓപ്പണിങ് മുതല്‍ മധ്യനിരയില്‍ വരെ വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്തിട്ടുള്ള താരമാണ് റിഷഭ് പന്ത്. പക്ഷെ എവിടെയും അത്ര മികച്ച പ്രകടനമല്ല താരം നടത്തിയിട്ടുള്ളതെന്നതാണ് സത്യം. അതുകൊണ്ടു തന്നെ ടോപ്പ് ത്രീയില്‍ റിഷഭ് തീപ്പൊരിയാവുമെന്ന റോബിന്‍ ഉത്തപ്പയുടെ അഭിപ്രായത്തില്‍ വലിയ കഴമ്പില്ലെന്നും കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും.

ടി20യില്‍ ഇന്ത്യക്കു വേണ്ടി ഇതിനകം അഞ്ചു ടി20 ഇന്നിങ്‌സുകളില്‍ റിഷഭ് പന്ത് ഓപ്പണറായി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ താരത്തിന്റെ ശരാശരി വളരെ ദയനീയമാണെന്നു കാണാം. വെറും 14 മാത്രമാണ് ഓപ്പണറായപ്പോഴുള്ള റിഷഭിന്റെ ശശരാശരി. ഉയര്‍ന്ന സ്‌കോറാവട്ടെ 27 റണ്‍സുമാണ്. 136 സ്‌ട്രൈക്ക് റേറ്റാണ് ഓപ്പണറായപ്പോള്‍ താരത്തിനുള്ളത്.

ഇനി മൂന്നാം നമ്പറിലെ പ്രകടനമെടുത്താല്‍ അവിടെയും റിഷഭ് ദുരന്തം തന്നെയാണ്. ഇതിനകം 14 ഇന്നിങ്‌സുകളില്‍ താരത്തെ ഈ റോളില്‍ ഇന്ത്യ പരീക്ഷിച്ചിട്ടുണ്ട്. 127.4 സ്‌ട്രൈക്ക് റേറ്റുളള റിഷഭിന്റെ ഉയര്‍ന്ന സ്‌കോറാവട്ടെ 42 റണ്‍സ് മാത്രമാണ്. ഇന്ത്യ ചാംപ്യന്‍മാരായ ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഫൈനലിലുള്‍പ്പെടെ എല്ലാ കളിയിലും റിഷഭിനെ മൂന്നാമനായാണ് ഇന്ത്യ കളിപ്പിച്ചത്. പക്ഷെ മികച്ചൊരു ഇന്നിങ്‌സ് പോലും താരത്തിനു കാഴ്ചവയ്ക്കാനായില്ല.

ലോകകപ്പിനു മുന്നോടിയായുള്ള ഏക സന്നാഹ മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ മൂന്നാം നമ്പറില്‍ റിഷഭ് ഫിഫ്റ്റി കുറിച്ചിരുന്നു. ഈ കാരണത്താലാണ് ടൂര്‍ണമെന്റിലെ എല്ലാ കളിയിലും അദ്ദേഹത്തിനു ഈ റോള്‍ നല്‍കിയത്. പക്ഷെ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കാന്‍ റിഷഭിനായില്ല.

ഇനി നാലാം നമ്പറില്‍ റിഷഭിന്റെ ടി20യിലെ പ്രകടനമെടുത്താല്‍ അവിടെയാണ് താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടുള്ളത്. 28 ഇന്നിങ്‌സുകളാണ് നാലാമനായി താരം ബാറ്റ് വീശിയത്. 22 ശരാശരിയില്‍ 127.87 സ്‌ട്രൈക്ക് റേറ്റുള്ള റിഷഭ് രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 65 റണ്‍സുമാണ്.

RISHABH PANT

ഉത്തപ്പയുടെ വാക്കുകള്‍

ടി20യില്‍ ഇന്ത്യക്കൊപ്പം ഫ്‌ളോപ്പാണെങ്കിലും റിഷഭ് പന്തിനെ വാനോളം പുകഴ്ത്തിയാണ് റോബിന്‍ ഉത്തപ്പ കഴിഞ്ഞ ദിവസം സംസാരിച്ചത്. ടി20യില്‍ റിഷഭ് ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത് ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തപ്പോഴാണ്. ഇപ്പോഴത്തെ ടി20 ടീമില്‍ ആദ്യ നാലില്‍ റിഷഭിനെ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടാണ്. പക്ഷെ ടോപ്പ് ത്രീയില്‍ അദ്ദേഹത്തെ കളിപ്പിച്ചേ തീരൂ.

ഭാവിയില്‍ ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ ടി20 ബാറ്ററായി മാറാന്‍ ശേഷിയുള്ള താരമാണ് റിഷഭ്. എന്നാല്‍ അദ്ദേഹത്തിനു ഓപ്പണിങ്ങോ, മൂന്നാം നമ്പറോ നല്‍കിയെങ്കില്‍ മാത്രമേ ഇതു സംഭവിക്കുകയുള്ളൂ. ടോപ്പ് ത്രീക്കു താഴെ ഒരിക്കലും റിഷഭിനെ കളിപ്പിക്കാന്‍ പാടില്ലെന്നും ഉത്തപ്പ ആവശ്യപ്പെട്ടിരുന്നു.

ടെസ്റ്റിലേതു പോലെ ടി20യിലും ഇന്ത്യയുടെ മാച്ച് വിന്നറായി മാറാന്‍ റിഷഭ് പന്തിനു സാധിക്കും. ഇതിനായി ടോപ്പ് ത്രീയില്‍ അദ്ദേഹത്തെ ബാറ്റ് ചെയ്യിപ്പിക്കേണ്ടത് പ്രധാനവുമാണ്. റിഷഭിനു ഏറ്റവും ബെസ്റ്റ് പൊസിഷന്‍ ഇതാണെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹമൊരു ഫിനിഷറല്ല. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ അത്ര ആത്മവിശ്വാസത്തോടെയല്ല കളിക്കാറുള്ളതെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടിരുന്നു.

Story first published: Wednesday, November 13, 2024, 17:04 [IST]
Other articles published on Nov 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+