For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ജഡ്ഡുവിന് സംഭവിച്ചതെന്ത്? ഒഴിവാക്കിയതല്ല! ഒടുവില്‍ ആ 'രഹസ്യം' പുറത്ത്

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവമായിരുന്നു. പുതിയ കോച്ചായി എത്തിയ ഗൗതം ഗംഭീര്‍ അദ്ദേഹത്തെ ടീമില്‍ നിന്നും പുറത്താക്കിയതാണെന്നും ഇതോടെ ജഡ്ഡുവിന്റെ കരിയര്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. അടുത്ത വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും അദ്ദേഹത്തിനു ഇടം ലഭിക്കില്ലെന്നു റിപ്പോര്‍ട്ടകുകളും വന്നു. പക്ഷെ ഇതൊന്നുമല്ല സത്യമെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

ജഡേജയെ ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ നിന്നും പുറത്താക്കിയതല്ലെന്നും അദ്ദേഹത്തിനു വിശ്രമം നല്‍കിയിരിക്കുകയാണെന്നുമാണ് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല അടുത്ത ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹം പരിഗണിക്കപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും ടീമിന്റെ ഭാവി പദ്ധതികളുടെ ഭാഗമാണെന്നും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

RAVINDRA JADEJA

ടി20 ലോകകപ്പില്‍ ടീമിലുണ്ടായിട്ടും ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ അവരം ലഭിക്കാതെ പോയ ചഹലിനെ സിംബാബ്‌വെയ്‌ക്കെതിരായ കഴിഞ്ഞ പരമ്പരയിലും ലങ്കയുമായി നടക്കാനിരിക്കുന്ന പരമ്പരയിലും ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, ഗംഭീറിനു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പരയാണ് ലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്നത്. ഏകദിന ഫോര്‍മാറ്റിലുള്ള ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് വെറും ആറ് ഏകദിനം മാത്രമേ ഇന്ത്യ കളിക്കുകയുള്ളൂ. ഇതില്‍ ലങ്കയ്‌ക്കെതിരേ മൂന്നും അടുത്ത വര്‍ഷം ഇംഗ്ലണ്ടുമായി മൂന്നും ഏകദിനങ്ങളിലാണ് ഇന്ത്യ കളിക്കുക.

പാകിസ്താനില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ തീരുമാനിക്കാന്‍ ഒരുപാട് സമയം ബാക്കിയുള്ളതിനാല്‍ തന്നെ പ്രധാന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി പരിഗണിക്കുമെന്നു ജഡേജയ്ക്കു ബിസിസിഐ ഉറപ്പ് നല്‍കിക്കഴിഞ്ഞതായാണ് വിവരം. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ശ്രീലങ്കയുമായുള്ള പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താതിരുന്നത്. തിരക്കേറിയ മല്‍സരക്രമമാണ് ആദ്യത്തെ കാരണം.

സപ്തംബര്‍ മുതല്‍ അടുത്ത വര്‍ഷം ജനുവരി വരെ 10 ടെസ്റ്റ് മല്‍സരങ്ങളിലാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. ഇവയില്‍ പൂര്‍ണ ഫിറ്റായി ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ജഡേജയില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത്. അതിനു വേണ്ടിയാണ് ലങ്കയ്‌ക്കെതിരേ അദ്ദേഹത്തിനു വിശ്രമം നല്‍കിയത്.

ജഡ്ഡുവിനെ പുറത്തിരുത്താനുള്ള രണ്ടാമത്തെ കാരണം അക്ഷര്‍ പട്ടേലിന്റെ മികവ് എത്രത്തോളമുണ്ടെന്നു അളക്കുന്നതിനു വേണ്ടിയാണ്. ടി20 ഫോര്‍മാറ്റിലെ മികച്ച പ്രകടനം അക്ഷറിനു ഏകദിനത്തിലും ആവര്‍ത്തിക്കാനാവുമോയെന്നു ഗംഭീറും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും അറിയാന്‍ ആഗ്രഹിക്കുന്നു.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ജഡേജ ബാറ്റിങിലും ബൗളിങിലും വന്‍ ദുരന്തമായി മാറിയപ്പോള്‍ ഈ ക്ഷീണം തീര്‍ത്തത് പ്ലെയിങ് ഇലവനിലുണ്ടായിരുന്ന അക്ഷറായിരുന്നു. ബൗളിങില്‍ ഒരു വിക്കറ്റ് പോലും നേടാന്‍ സാധിക്കാതിരുന്ന ജഡ്ഡുവിന് ബാറ്റിങിലും തിളങ്ങാനായില്ല.

YUZVENDRA CHAHAL

മറുഭാഗത്ത് സൗത്താഫ്രിക്കയുമായുള്ള ലോകകപ്പ് ഫൈനലിലുള്‍പ്പെടെ ബാറ്റിങിലും ബൗളിങിലും വലിയ ഇംപാക്ടുണ്ടാക്കാനും അക്ഷറിനു സാധിച്ചിരുന്നു. ഇനി ഏകദിനത്തില്‍ ജഡേജയുടെ അഭാവത്തില്‍ ഈ കുറവ് നികത്താന്‍ അക്ഷറിനു സാധിക്കുമോയെന്നാണ് ലങ്കയ്‌ക്കെതിരേ ഇന്ത്യക്കു അറിയേണ്ടത്.

അതേസമയം, ഒരു സമയത്തു വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങിലെ കുന്തമുനയായ ചഹലിന്റെ കരിയര്‍ ഇപ്പോള്‍ തുലാസിസാണ്. 19 മാസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം അവസാനമായി ഏകദിന ഫോര്‍മാറ്റില്‍ കളിച്ചിട്ടുള്ളത്.

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് കഴിവ് തെളിയിക്കാനും അതുവഴി ദേശീയ ടീമിലേക്കു മടങ്ങിയെത്താനുമെന്നാണ് 33 കാരനായ ചഹലിനോടു ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബറില്‍ നടക്കാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫി അദ്ദേഹത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരിക്കും. ഇതില്‍ തിളങ്ങിയാല്‍ മാത്രമേ ചഹലിനെ ചാംപ്യന്‍സ് ട്രോഫി ടീമിലേക്കു പരിഗണിക്കാനിടയുള്ളൂ.

Story first published: Monday, July 22, 2024, 10:11 [IST]
Other articles published on Jul 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+