For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയ്‌സ്വാള്‍ vs പൃഥ്വി, അവന്‍ ദൈവത്തിന്റെ സമ്മാനം!! കൂടുതല്‍ കേമന്‍ ആരെന്നു പറഞ്ഞ് ശ്രേയസ്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമെന്നും പോസ്റ്റര്‍ ബോയ് എന്നും വിശേഷിപ്പിക്കപ്പെടുന്നയാളാണ് യുവ ഓപ്പണറും അഗ്രസീവ് ബാറ്ററുമായ യശസ്വി ജയ്‌സ്വാള്‍. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനകം കളിച്ചു കഴിഞ്ഞ ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ ഗംഭീര പ്രകടനം തന്നെയാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. കുറച്ചു വര്‍ഷം മുമ്പ് വരെ ഇതേ രീതിയില്‍ പ്രശംസിക്കപ്പെട്ട മറ്റൊരു താരമാണ് യുവ ഓപ്പണര്‍ പൃഥ്വി ഷാ.

റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?

പക്ഷെ ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും സ്ഥാനം ലഭിക്കാതെ വലയുകയാണ് മുന്‍ അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം. ദേശീയ ടീമിലേക്കു ഇനിയൊരു തിരിച്ചുവരവ് നടത്താന്‍ പൃഥ്വിക്കു സാധിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ജയ്‌സ്വാളിനെയും പൃഥ്വിയെയും താരതമ്യം ചെയ്തിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമിന്റെ ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം.

PRITHVI SHAW

പൃഥ്വി മിടുക്കനായ താരം

യശസ്വി ജയ്‌സ്വാളും പൃഥ്വി ഷായും വളരെ കഴിവുറ്റ ക്രിക്കറ്റര്‍മാരാണെന്നാണ് ശ്രേയസ് അയ്യരുടെ അഭിപ്രായം. രണ്ടു പേരും ബോളിനെ ടൈം ചെയ്യുന്ന രീതി കണ്ണുകള്‍ക്കു ഏറെ സന്തോഷം നല്‍കുകയും ചെയ്യുന്നു. പൃഥ്വി ഷായും അന്താരാഷ്ട്ര കരിയര്‍ വളരെ മികച്ച രീതിയിലായിരുന്നു തുടങ്ങിയത്. അതിവേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനും വളരെ നന്നായി ബോള്‍ ടൈം ചെയ്യാനും അനുഗ്രഹിക്കപ്പെട്ടിട്ടുള്ള ബാറ്ററാണ് അവന്‍.

അസാധാരണമായ കഴിവുകളാല്‍ അനുഗ്രഹിക്കപ്പട്ട ക്രിക്കറ്റാണ് പൃഥ്വിയെന്നു ടീമിലുള്ള ഞങ്ങള്‍ക്കെല്ലാം തോന്നുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അവന്‍ സ്വന്തം പ്രവര്‍ത്തന നൈതികതയില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. ബാക്കിയുള്ളതെല്ലാം പിന്നാലെ വരികയും ചെയ്യും. ദൈവത്തിന്റെ സമ്മാനമാണ് പൃഥ്വിയെന്നും ഇന്ത്യന്‍ എക്‌സ്പ്രസിനോടു ശ്രേയസ് പറഞ്ഞു.

അതേസമയം, 2018ല്‍ വിരാട് കോലി ക്യാപ്റ്റനായിരിക്കെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൃഥ്വി അരങ്ങേറിയത്. വെസ്റ്റ് ഇന്‍ഡീസുമായുളള അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ കിടിലന്‍ സെഞ്ച്വറിയോടെ താരം വരവറിയിക്കുകയും ചെയ്തു. ഇതിനകം അഞ്ചു ടെസ്റ്റുകളിലും ആറു ഏകദിനങ്ങളിലും ഒരു ടി20യിലും പൃഥ്വി കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 528 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

ദാദ- ധവാന്‍ ഓപ്പണിങ്, മൂന്നില്‍ ഗംഭീര്‍!! പിന്നാലെ യുവി; ഇന്ത്യന്‍ ഇടംകൈയന്‍മാരുടെ സൂപ്പര്‍ 11

ജയ്‌സ്വാളിന് കരുത്തുറ്റ വ്യക്തിത്വം

യശസ്വ ജയ്‌സ്വാള്‍ കരുത്തുറ്റ വ്യക്തിത്വവും വളരെയധികം പോരാട്ടവീര്യവുമുള്ള ക്രിക്കറ്ററാണെന്നാണ് ശ്രേയസ് അയ്യരുടെ അഭിപ്രായം. എന്താണ് താന്‍ ചെയ്യുന്നതെന്നു വളരെ വ്യക്തമായി അറിയുന്ന ക്രിക്കറ്ററാണ് യശസ്വി ജയ്‌സ്വാള്‍. ഈയൊരു നിമിഷത്തില്‍ താന്‍ എവിടെയാണ് നില്‍ക്കുന്നതെന്നും അവനറിയാം. അതുകൊണ്ടു തന്നെ യശസ്വിക്കു ഏതെങ്കിലും തരത്തിലുള്ള ഉപദേശത്തിന്റെയും ആവശ്യമില്ല.

YASHASVI JAISWAL

അവനു വളരെ കരുത്തുറ്റ വ്യക്തിത്വമാണുളളത്. മാത്രമല്ല സ്വന്ത കഴിവില്‍ ഒരുപാട് വിശ്വസിക്കുകയും ചെയ്യുന്നു. ജന്‍മനാ തന്നെ വളരെയധികം മല്‍സരബുദ്ധി യശസ്വിക്കുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോള്‍ എന്താണോ ചെയ്തു കൊണ്ടിരിക്കുന്നത് അതില്‍ ശ്രദ്ധിക്കക മാത്രമാണ് അവന്‍ ചെയ്യേണ്ടത്. ആകാശമാണ് യശസ്വിയെ സംബന്ധിച്ച് അതിരെന്നും ശ്രേയസ് വിശദമാക്കി.

23 കാരനായ ജയ്‌സ്വാളിന്റെ കരിയറെടുത്താല്‍ ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഏകദിനത്തില്‍ വൈകാതെ അരങ്ങേറാനും താരം തയ്യാറെടുക്കുകയാണ്.

ടെസ്റ്റില്‍ 19 മല്‍സരങ്ങളില്‍ നിന്നും 52.88 ശരാശരിയില്‍ ജയ്‌സ്വാള്‍ അടിച്ചെടുത്തത് 1798 റണ്‍സാണ്. നാലു സെഞ്ച്വറിയും 10 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ടി20യില്‍ 23 മല്‍സരങ്ങളില്‍ നിന്നും സമ്പാദ്യം 723 റണ്‍സാണ്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കമാണിത്.

Story first published: Tuesday, January 21, 2025, 15:31 [IST]
Other articles published on Jan 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+