സാനിയയും ഷൊയ്ബും പിരിയാന്‍ കാരണം പാക് നടി; തുടക്കം ആ ഫോട്ടോഷൂട്ട്! ആരാണ് ആയിഷ ഒമര്‍?
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും. ഇന്ത്യ കണ്ട ഏറ്റവും വിവാദ നിറഞ്ഞ താരവിവാഹങ്ങളിലുമൊന്നുമായിരുന്നു ഇരുവരുടേതും. ഇന്ത്യയുടെ ടെന്നീസ് സൂപ്പര്‍ താരവും പാക് ക്രിക്കറ്റ് താരവും തമ്മിലുള്ള വിവാഹം വലിയ വാര്‍ത്തയായിരുന്നു. പാക്കിസ്ഥാന്‍ താരത്തെ കല്യാണം കഴിക്കാനുള്ള സാനിയയുടെ തീരുമാനം ഇന്ത്യയിലെ പലരേയും പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയം കൊണ്ട് വിമര്‍ശകരെയൊക്കെ ജയിക്കാന്‍ സാനിയയ്ക്കും ഷൊയ്ബിനും സാധിച്ചു.
എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. സാനിയയും ഷൊയ്ബും പിരിയാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. വാര്‍ത്തകള്‍ പ്രകാരം ഷൊയ്ബും സാനിയയും പിരിഞ്ഞു കഴിഞ്ഞു. ഇനി നിയമനടപടികള്‍ മാത്രമാണ് ബാക്കിയുള്ളത്. വാര്‍ത്തകളോട് താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ലെങ്കിലും പിരിഞ്ഞുവെന്നാണ് മാധ്യമങ്ങളൊക്കെ പറയുന്നത്.

എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ട താരജോഡി പിരിഞ്ഞത് എന്തുകൊണ്ടാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രണയിച്ച്, പല പ്രതിസന്ധികളേയും മറികടന്ന് ഒന്നായവര്‍ എന്തിന് പിരിയുന്നവെന്നാണ് അവര്‍ക്ക് അറിയുന്നത്. ഇതിനിടെ ഇപ്പോഴിതാ സാനിയ-ഷൊയ്ബ് വിവാഹ മോചന റിപ്പോര്‍ട്ടുകളില് മറ്റൊരു പേര് കൂടി ഉയര്‍ന്നു വന്നിരിക്കുകയാണ്. പാക്കിസ്ഥാനി മോഡലായ ആയിഷ ഒമറിന്റെ പേരാണ് റിപ്പോര്‍ട്ടുകളില്‍ ഉയര്‍ന്നു വരുന്നത്.

2021 ആയിഷയും ഷൊയ്ബും ഒരുമിച്ചൊരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ബോള്‍ഡ് ഫോട്ടോഷൂട്ട് ചെയ്യാന്‍ തന്നെ ആയിഷ സഹായിച്ചതായി പിന്നീട് ഷൊയ്ബ് പറഞ്ഞതും വാര്‍ത്തയായിരുന്നു. നടിയും യൂട്യൂബറുമാണ് ആയിഷ. പാക്കിസ്ഥാനിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ആയിഷ. 2015 ല്‍ കറാച്ചി സേ ലാഹോര്‍ എന്ന സിനിമയിലൂടെയായിരുന്നു ആയിഷുടെ അരങ്ങേറ്റം. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പോയ വര്‍ഷം നടത്തിയ ബോള്‍ഡ് ഫോട്ടോഷൂട്ടിന് ശേഷം ആയിഷും ഷൊയ്ബും തമ്മിലുള്ള സൗഹൃദം വളര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഭിനേത്രിയാകുന്നതിന് മുമ്പ് ഗായികയെന്ന നിലയിലും താരമായിരുന്നു ആയിഷ. അവതാരകയായും കയ്യടി നേടിയിട്ടുണ്ട്. 2019 ല്‍ താരത്തിന് തംഗ എ ഫഖര്‍ എ പാക്കിസ്ഥാന്‍ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. ആയിഷുമായുള്ള അടുപ്പമാണ് ഷൊയ്ബും സാനിയയും പിരിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2010 ലായിരുന്നു സാനിയയും ഷൊയ്ബും വിവാഹം കഴിക്കുന്നത്. 2018 ല്‍ ഇരുവര്‍ക്കും ഇസ്ഹാന്‍ എന്ന മകന്‍ പിറന്നു. ഈ സീസണോടെ താന്‍ ടെന്നീസില്‍ നിന്നും വിരമിക്കുകയാണെന്ന് ജനുവരില്‍ സാനിയ പ്രഖ്യാപിച്ചിരുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സാനിയയും ഷൊയ്ബും പിരിഞ്ഞാണ് കഴിയുന്നത്. സാനിയ ഇപ്പോള്‍ മകനോടൊപ്പം ദുബായിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റുകളാണ് താരദമ്പതി പിരിയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സജീവമാകാന്‍ കാരണം. ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് കായിക ലോകം.
പാക് ക്രിക്കറ്റ് കണ്ട എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് ഷൊയ്ബ് മാലിക്ക്. അതേസമയം സാനിയാകട്ടെ ഇന്ത്യ കണ്ട ഏറ്റവും വലിയ ടെന്നീസ് താരങ്ങളില്‍ ഒരാളും. ഇരുവരുടേയും പ്രണയം സ്വാഭാവികമായും വലിയ വാര്‍ത്തയായി മാറുകയായിരുന്നു. ഇരുവരും വിവാഹം കഴിക്കുകയാണെന്ന് അറിഞ്ഞ് മാധ്യമങ്ങള്‍ തന്റെ വീടിന് ചുറ്റിനും കൂടിയെന്നും ഇതോടെ തങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നുവെന്ന് ഒരിക്കല്‍ സാനിയ പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications