Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡിസിയിലെത്തും മുമ്പ് 130, ഇപ്പോള്‍ 172!! ഹോപ്പിന്റെ ടി20 വെടിക്കെട്ടിന് പിന്നില്‍ റിഷഭ്?

വെസ്റ്റ് ഇന്‍ഡീസിന്റെ നിലവിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ നിരയിലാണ് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഷെയ് ഹോപ്പിന്റെ സ്ഥാനം. ഏകദിനത്തില്‍ ടീമിന്റെ തുറുപ്പുചീട്ടുകളില്‍ ഒരാളാണ് അദ്ദേഹമെന്നു കണക്കുകള്‍ പറയുന്നു. ഈ ഫോര്‍മാറ്റില്‍ അത്രയും മികച്ച റെക്കോര്‍ഡാണ് ഹോപ്പിനുള്ളത്. പക്ഷെ ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ ഇതേ മികവ് പുറത്തെടുക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ടി20യിലും അപകടകാരിയായി ഹോപ്പ് മാറിയിരിക്കുകയാണ്.

ഹോപ്പിന്റെ പെട്ടെന്നുള്ള ഈ മാറ്റത്തിനു പിന്നില്‍ ഐപിഎല്ലും ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തുമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഡിസിയില്‍ വച്ച് ചില ബാറ്റിങ് ട്രിക്കുകള്‍ ഹോപ്പിനു റിഷഭ് പറഞ്ഞു കൊടുത്തതായും ഇതാണ് ഇത്ര വലിയ മാറ്റത്തിനു പിന്നിലെന്നും അവര്‍ വാദിക്കുന്നു. ഇതിന്റെ തെളിവും അവര്‍ നിരത്തുകയാണ്.

SHAI HOPE

റിഷഭിനൊപ്പം ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി കളിക്കുന്നതിനു മുമ്പ് കഴിഞ്ഞ വര്‍ഷം ടി20യില്‍ ഹോപ്പിന്റെ സ്‌ട്രൈക്ക് റേറ്റ് 130.34 ആയിരുന്നു. ബാറ്റിങ് ശരാശരിയാവട്ടെ 37.8ഉം ആയിരുന്നു. പക്ഷെ ഈ വര്‍ഷം റിഷഭിനു കീഴില്‍ ഡിസിക്കായി ഐപിഎല്ലില്‍ കളിച്ച ശേഷം ഹോപ്പിന്റെ പ്രകടനത്തില്‍ വലിയ മാറ്റമുണ്ട്. ടി20യില്‍ ഇപ്പോള്‍ സ്‌ട്രൈക്ക് റേറ്റ് 172.48ലേക്കു ഉയര്‍ന്നിരിക്കുകയാണ്. ശരാശരി 42.83 ആയും ഉയര്‍ന്നിട്ടുണ്ടെന്നു ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

30 കാരനായ ഹോപ്പിന്റെ കന്നി ഐപിഎല്‍ കൂടിയായിരുന്നു ഇത്തവണത്തേത്. നേരത്തേയും അദ്ദേഹം ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ആരും വാങ്ങാന്‍ തയ്യാറായിരുന്നില്ല. പക്ഷെ ഇത്തവണത്തെ ലേലത്തില്‍ ഹോപ്പിനെ ഡിസി തങ്ങളുടെ കൂടാരത്തില്‍ എത്തിക്കുകയായിരുന്നു. ടീമിനായി മോശമല്ലാത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഒമ്പതു മല്‍സരങ്ങളിലാണ് ഹോപ്പിനു കളിക്കാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 150 സ്‌ട്രൈക്ക് റേറ്റില്‍ 183 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. 12 വീതം ഫോറും സിക്‌സറുമുള്‍പ്പെടെയാണിത്. ഉയര്‍ന്ന സ്‌കോര്‍ 41 റണ്‍സുമാണ്. അടുത്ത സീസണിനു മുമ്പ് മെഗാ ലേലം വരാനിരിക്കവെ ഹോപ്പിനെ ഡിസി നിലനിര്‍ത്താനിടയില്ല. എന്നാല്‍ ലേലത്തില്‍ മറ്റേതെങ്കിലും ഫ്രാഞ്ചൈസി അദ്ദേഹത്തെ വാങ്ങാനുള്ള സാധ്യത കൂടുതലാണ്.

RISHABH PANT

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വന്നാല്‍ ഏകദിനത്തിലാണ് ഹോപ്പ് ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ളത്. 124 മല്‍സരങ്ങളില്‍ നിന്നും 119 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത അദ്ദേഹം 49.78 ശരാശരിയില്‍ 77.58 സ്‌ട്രൈക്ക് റേറ്റില്‍ 6673 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. 16 സെഞ്ച്വറികളും 25 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ടെസ്റ്റില്‍ 38 മല്‍സരങ്ങളിലായി 72 ഇന്നിങ്‌സുകളിലാണ് ഹോപ്പ് ബാറ്റ് വീശിയത്. 25.01 ശരാശരിയില്‍ 1726 റണ്‍സാണ് സമ്പാദ്യം. രണ്ടു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്. ടി20യില്‍ ഹോപ്പ് 34 മല്‍സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നു നേടാനായത് 750 റണ്‍സുമാണ്. നാലു ഫിഫ്റ്റികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Thursday, August 29, 2024, 17:26 [IST]
Other articles published on Aug 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+