Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ അമാനുഷികനെപ്പോലെ! ഫേവറിറ്റ് ബാറ്ററെ തിരഞ്ഞെടുത്ത് വാട്‌സന്‍

നിലവില്‍ ലോക ക്രിക്കറ്റിലെ തന്റെ ഫേവറിറ്റ് ബാറ്റര്‍ ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സന്‍. ഇഷാ ഗുഹയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു കഴിഞ്ഞെങ്കിലും ഐപിഎല്ലിലൂടെ ഇന്ത്യന്‍ ആരാധകര്‍ക്കും പ്രിയങ്കരനാണ് അദ്ദേഹം. പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെയും 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുന്നതില്‍ വാട്‌സന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

1

നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. ഈ സീസണിലാണ് നാട്ടുകാരന്‍ കൂടിയായ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങിന്റെ അസിസ്റ്റന്റായി വാട്‌സന്‍ ഡിസിക്കൊപ്പം ചേര്‍ന്നത്. നിലവിലെ ക്രിക്കറ്റര്‍മാരില്‍ അഞ്ചു പേരെയാണ് വാട്‌സന്‍ തന്റെ ഫേവറിറ്റുകളായി ക്രമത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

2

ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ ആരാണെന്നാണ് തോന്നുന്നതെന്നായിരുന്നു ഇഷ ഗുഹയുടെ ചോദ്യം. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലിയെയാണ് തന്റെ ഫേവറിറ്റുകളില്‍ ഷെയ്ന്‍ വാട്‌സന്‍ ഒന്നാമനായി പറഞ്ഞിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഞാന്‍ എല്ലായ്‌പ്പോഴും വിരാട് കോലിയുടെ പേരായിരിക്കും ഒന്നാമതായി പറയുക. ഏതാണ് അമാനുഷികമാണ് കോലിയുടെ പ്രകടനം. കാരണം ഓരോ തവണയും കളിക്കാന്‍ ഇറങ്ങുമ്പോഴും അത്രയും തീവ്രതയോടെയാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നതെന്നും ഷെയ്ന്‍ വാട്‌സന്‍ ചൂണ്ടിക്കാട്ടി.

3

കോലിയെ സംബന്ധിച്ച് ഇപ്പോള്‍ അദ്ദേഹം കരിയറിലെ മോശം സമയത്തിലൂടെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നതെന്നു കാണാം. 2019നു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിലും കോലി നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ ഒരു ഫിഫ്റ്റി പോലും അദ്ദേഹത്തിനു നേടാനായിട്ടില്ല.

4

വിരാട് കോലിക്കു ശേഷം ഷെയ്ന്‍ വാട്‌സന്‍ തന്റെ രണ്ടാമത്തെ ഫേവറിറ്റ് താരമായി പറഞ്ഞിരിക്കുന്നത് പാകിസ്താന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ബാബര്‍ ആസമിനെക്കുറിച്ചാണ്. ബാബര്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലും മുന്നോട്ടു പോവാന്‍ തന്റെ ഗെയിമിനെ അതിനു അനുസരിച്ച് അദ്ദേഹം മാറ്റിയെടുത്തത് മഹത്തായ കാര്യമാണ്. ഇപ്പോള്‍ രണ്ടാം നമ്പറില്‍ ബാബര്‍ തന്നെ ആയിരിക്കുമെന്നും വാട്‌സന്‍ വിലയിരുത്തി.

5

നാട്ടുകാരനും മുന്‍ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്തിനെയാണ് മൂന്നാം നമ്പറില്‍ വാട്‌സന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് എന്നിവരുമാണ്. നിലവില്‍ ഐസിസിയുടെ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങില്‍ രണ്ടാംസ്ഥാനത്തുള്ള താരമാണ് സ്മിത്ത്. നിലവില്‍ അത്ര മികച്ച ഫോമില്‍ അല്ലാത്തതിനാലാണ് സ്മിത്തിനെ തന്റെ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തേക്കു മാറ്റിയതെന്നു വാട്‌സന്‍ പറയുന്നു. നേരത്തേ കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നപ്പോള്‍ ബൗളര്‍മാരെ അദ്ദേഹം വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. പക്ഷെ ഇപ്പോള്‍ അത്രത്തോളം കഴിയുന്നില്ലെന്നും വാട്‌സന്‍ നിരീക്ഷിച്ചു.

6

കിവീസ് ക്യാപ്റ്റന്‍ വില്ല്യംസണ്‍ കഴിഞ്ഞ വര്‍ഷം വെറും രണ്ടു ടെസ്റ്റുകളില്‍ മാത്രമേ കളിച്ചിരുന്നുള്ളൂ. പക്ഷെ ഐസിസി റാങ്കിങില്‍ അദ്ദേഹം ഇപ്പോള്‍ മൂന്നാംനമ്പറിലുണ്ട്. കെയ്ന്‍ വില്ല്യംസണിനു അടുത്തിടെയായി കൈമുട്ടിനു ചില പ്രശ്‌നങ്ങളുണ്ട്. തന്റെ ഗെയിമിനെക്കുറിച്ച് വളരെ നല്ല ബോധ്യമുള്ള ബാറ്ററാണ് കെയ്ന്‍. ഏതു സാഹചര്യങ്ങളിലും ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്നത് എങ്ങനെയാണെന്നു അദ്ദേഹത്തിനു അറിയാമെന്നും വാട്‌സന്‍ വിശദമാക്കി.

7


ഐസിസിയുടെ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങില്‍ നാലാംസ്ഥാനത്തുള്ള താരമാണ് റൂട്ട്. ജോ റൂട്ട് അടുത്തിടെ ഒരു സെഞ്ച്വറി നേടിയിരുന്നു. പക്ഷെ മുമ്പത്തേതു പോലെ വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ ഇപ്പോള്‍ അദ്ദേഹത്തിനു കഴിയുന്നില്ല. വലിയ സെഞ്ച്വറികള്‍ക്കു പകരം 70-80 സ്‌കോര്‍ ചെയ്ത് ഈ ലോകോത്തര ബാറ്റര്‍മാര്‍ തരംഗമായി കടന്നുപോവുന്നത് കാണുമ്പോള്‍ അദ്ഭുതം തോന്നുകയാണ്. മുമ്പത്തേതു പോലെ വലിയ സ്‌കോറുകള്‍ നേടാന്‍ സാധിക്കാതിരുന്നിട്ടും ഇവര്‍ക്കു ഇപ്പോഴും ഗെയിമില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നുവെന്നും വാട്‌സന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, April 14, 2022, 18:53 [IST]
Other articles published on Apr 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+