Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സീനിയേഴ്‌സ് ഇടഞ്ഞു, ഗംഭീറിനും അതൃപ്തി; അഭിഷേക് നായരെ ഇന്ത്യ പുറത്താക്കിയത് എന്തിന്?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ പോരാട്ടം മുറുകവെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ചില അശുഭ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തില്‍ ചില നിര്‍ണ്ണായക അഴിച്ചുപണികള്‍ നടത്തിയിരിക്കുകയാണ്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായതിന് പിന്നാലെ സഹ പരിശീലകനായി കൊണ്ടുവന്ന അഭിഷേക് നായരനെയാണ് ഇപ്പോള്‍ ഇന്ത്യ ആ സ്ഥാനത്ത് നിന്ന് നീക്കിയിരിക്കുന്നത്.

സഹ പരിശീലകനെ ഇത്ര തിടുക്കപ്പെട്ട് ഇന്ത്യ ഇപ്പോള്‍ മാറ്റിയത് എന്തിനെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകനായ അഭിഷേക് നായര്‍ക്ക് ഗൗതം ഗംഭീറുമായി അടുത്ത ബന്ധമാണുള്ളത്. ഇതാണ് അഭിഷേകിനെ ഇന്ത്യയുടെ പരിശീലക സംഘത്തിലേക്ക് എത്തിച്ചത്. ഗംഭീറിന്റെ ആവശ്യപ്രകാരമാണ് അഭിഷേകിനെ ഇന്ത്യ പരിശീലക സംഘത്തിലേക്കെത്തിയത്. എന്നാല്‍ ഇപ്പോഴും ഗംഭീര്‍ മുഖ്യ പരിശീലകനായി തുടര്‍ന്നിട്ടും അഭിഷേകിനെ എന്തുകൊണ്ടാണ് ഇന്ത്യ പരിശീലക സംഘത്തില്‍ നിന്ന് മാറ്റിയതെന്നാണ് ആരാധകരുടെ ചോദ്യം.

അഭിഷേകും സീനിയര്‍ താരങ്ങളും തമ്മില്‍ ഭിന്നത

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങളും അഭിഷേക് നായരും തമ്മിലുള്ള ഭിന്നതയാണ് ഇപ്പോള്‍ അഭിഷേകിനെ പുറത്താക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. അഭിഷേക് ഐപിഎല്ലില്‍ എല്ലാവര്‍ക്കും പരിചയമുള്ള താരമാണ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ താരമാണ് അഭിഷേകെന്ന് പറയാനാവില്ല. കെകെആറിന്റെ സഹ പരിശീലകനെന്ന നിലയിലേക്കെത്തിയ അഭിഷേകിനെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിലേക്കെത്തിച്ചത് ഗംഭീറുമായുള്ള ബന്ധമാണ്.

അല്ലായിരുന്നെങ്കില്‍ അഭിഷേകിനെപ്പോലെ ഇത്രയും കുറഞ്ഞ അനുഭവസമ്പത്തുള്ള ഒരാള്‍ ഇന്ത്യയുടെ പരിശീലക സംഘത്തിലേക്കെത്താന്‍ യാതൊരു സാധ്യതയുമില്ല. ഇന്ത്യയുടെ സീനിയര്‍ താരങ്ങളുമായി അഭിഷേകിന് അഭിപ്രായ ഭിന്നതയുണ്ടായിരുന്നുവെന്നാണ് ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഏതൊക്കെ താരങ്ങളുമായാണ് ഭിന്നതയെന്ന് വ്യക്തമല്ല. അഭിഷേകിനെ അംഗീകരിക്കാന്‍ സീനിയര്‍ താരങ്ങള്‍ക്ക് മടിയുണ്ടായിരുന്നു.

അഭിഷേകിനെതിരേ സീനിയര്‍ താരങ്ങള്‍ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനോട് പരാതിപ്പെടുകയും ചെയ്തിരുന്നുവെന്നാണ് സൂചന. പരിശീലകനെന്ന നിലയില്‍ അഭിഷേകിന് വലിയ നേട്ടത്തിലേക്കെത്താന്‍ ഇന്ത്യന്‍ ടീമിനൊപ്പമായി. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കപ്പ് നേടിയപ്പോള്‍ അഭിഷേകും ടീമിന്റെ ഭാഗമായി ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ഇന്ത്യയുടെ പരിശീലകര്‍ക്ക് കാര്യമായ റോളുണ്ടായിരുന്നുവെന്ന് പറയാനാവില്ല.

abhishek nayar rohit sharma gautam gambhir

ഗൗതം ഗംഭീറിനും അതൃപ്തി

അഭിഷേകിനെ സഹ പരിശീലകനാക്കി കൊണ്ടുവന്നപ്പോള്‍ പ്രതീക്ഷിച്ചത് ലഭിച്ചില്ലെന്ന ആക്ഷേപം ഗൗതം ഗംഭീറിനുമുണ്ട്. ഗംഭീറിന്റെ നിര്‍ദേശ പ്രകാരമാണ് അഭിഷേകിനെ മാറ്റിയതെന്ന് പറയാം. ഗംഭീറിന് കീഴില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം തരക്കേടില്ല. എന്നാല്‍ ടെസ്റ്റില്‍ ടീമിന് നിലവാരം കാട്ടാന്‍ സാധിക്കുന്നില്ല. ടെസ്റ്റില്‍ ഗംഭീറിന് കീഴില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞിരുന്നു. നാട്ടില്‍ ന്യൂസീലന്‍ഡിനോടടക്കം ഇന്ത്യക്ക് തോല്‍വി നേരിടേണ്ടി വന്നു.

ഐപിഎല്ലിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. ഇന്ത്യയെ സംബന്ധിച്ച് സമീപകാലത്തുണ്ടായ ടെസ്റ്റ് തോല്‍വികള്‍ക്കെല്ലാം പകരം വീട്ടാന്‍ ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ടീമില്‍ വലിയ അഴിച്ചുപണി അത്യാവശ്യമാണ്. ഇതിന്റെ തുടക്കമാണ് ഇപ്പോള്‍ അഭിഷേകിനെ മാറ്റിയതെന്ന് പറയാം. നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയേയും മാറ്റിയേക്കും.

രോഹിത്തിനെ ടെസ്റ്റ് ടീമില്‍ നിന്ന് തഴയാനും സാധ്യതയുണ്ട്. പല യുവതാരങ്ങളേയും ടീമിലേക്ക് കൊണ്ടുവരാന്‍ ഗംഭീര്‍ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. സായ് സുദര്‍ശന്‍, കരുണ്‍ നായര്‍ എന്നിവര്‍ ടെസ്റ്റ് ടീമിലിടം നേടിയേക്കും. ഇടവേളക്ക് ശേഷം കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയേക്കും. ഇന്ത്യയുടെ ടെസ്റ്റിലെ ബാറ്റിങ് പ്രകടനമാണ് മെച്ചപ്പെടേണ്ടത്. അതുകൊണ്ടുതന്നെ വലിയ അഴിച്ചുപണി ഉണ്ടായേക്കുമെന്നാണ് വിവരം.

Story first published: Friday, April 18, 2025, 14:39 [IST]
Other articles published on Apr 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+