മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറും മുംബൈ ഇന്ത്യന്‍സിന്റെ നായകനുമായ ഹാര്‍ദിക് പാണ്ഡ്യ വലിയ ആരാധക പിന്തുണയുള്ളയാളാണ്. രോഹിത് ശര്‍മ ഇന്ത്യയുടെ ടി20 നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയതിനാല്‍ ടി20യില്‍ അടുത്ത നായകനായി എത്താന്‍ സാധ്യതയുള്ള താരം ഹാര്‍ദിക്. ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ഹാര്‍ദിക്. ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുമാണ് അദ്ദേഹം.
സമീപകാലത്തായി അദ്ദേഹത്തിന്റെ കുടുംബ ബന്ധത്തില്‍ വിള്ളല്‍ വീണതായുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനോട് ഹാര്‍ദിക് വ്യക്തമായി പ്രതികരിച്ചിരുന്നില്ല. സെര്‍ബിയന്‍ മോഡലും നടിയുമായ നഡാഷ സ്റ്റാന്‍കോവിച്ചുമായി ഹാര്‍ദിക് വേര്‍പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകവെ ഹാര്‍ദിക്കിന്റെ റഷ്യന്‍ മോഡലുമായുള്ള ഡേറ്റിങ് വാര്‍ത്തകള്‍ ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇത് സത്യമാണെന്നാണ് പാപ്പരസികള്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതിന്റെ തെളിവായി ചില കാര്യങ്ങള്‍ ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. ഒന്നാമത്തെ കാര്യം ടി20 ലോകകപ്പ് ജയിച്ചപ്പോള്‍ നഡാഷ ഹാര്‍ദിക്കിനൊപ്പം അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും ഉണ്ടായിരുന്നില്ല. സാധാരണ ഐപിഎല്‍ മത്സരങ്ങള്‍ക്കടക്കം ഹാര്‍ദിക്കിനൊപ്പം നഡാഷ ഉണ്ടാകാറുണ്ട്. എന്നാല്‍ ടി20 ലോകകപ്പ് ഇന്ത്യ ജയിച്ചപ്പോള്‍ നഡാഷ അവിടെ എത്തിയില്ല. വിരാട് കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയും രോഹിത് ശര്‍മയുടെ ഭാര്യം റിതികയുമെല്ലാം അവിടെയുണ്ടായിരുന്നു.
ഹാര്‍ദിക്കിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് റിതിക പോസ്റ്റ് ഇട്ടില്ല. സാധാരണയായി കുടുംബത്തിന്റെ ചിത്രം ഇടക്കിടെ പോസ്റ്റ് ചെയ്യാറുള്ള ആളുകളാണ് ഹര്‍ദിക്കും നഡാഷയും. എന്നാല്‍ രണ്ട് പേരും ഇപ്പോള്‍ കുടുംബ ചിത്രങ്ങള്‍ പങ്കുവെക്കാറില്ല. ലോകകപ്പില്‍ ഫൈനല്‍ ഓവര്‍ എറിഞ്ഞ് ഇന്ത്യയെ ജയിപ്പിച്ചിട്ടും ഹാര്‍ദിക്കിനെ നഡാഷ അഭിനന്ദിക്കാതിരുന്നതും ഇവര്‍ തമ്മിലുള്ള മോശം ബന്ധത്തെ സൂചിപ്പിക്കുന്നു. നഡാഷ ഹാര്‍ദിക്കിനെ വിവാഹം ചെയ്തതിന് പിന്നാലെ പേരിനൊപ്പം ഹാര്‍ദിക് ചേര്‍ത്തിരുന്നു.

ഇന്‍സ്റ്റഗ്രാമിലടക്കം നഡാഷ പേര് മാറ്റിയിരുന്നു. എന്നാല്‍ കുറച്ച് നാള്‍ മുമ്പ് ഹാര്‍ദിക്കിന്റെ പേര് ഇന്‍സ്റ്റഗ്രാമിലെ തന്റെ പേരില്‍ നിന്ന് നഡാഷ ഒഴിവാക്കി. ഇത് ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞുവെന്ന സൂചന നല്‍കുന്നു. മറ്റൊരു കാര്യം ഇപ്പോള്‍ ഇവര്‍ ഒരുമിച്ചല്ല താമസം. സെര്‍ബിയയില്‍ തന്റെ പഴയ ആണ്‍സുഹൃത്തിനൊപ്പം നഡാഷ ഷോപ്പിങ് നടത്തുന്ന ചിത്രങ്ങളടക്കം പുറത്ത് വന്നിരുന്നു. ഹാര്‍ദിക് ലോകകപ്പിന് ശേഷം നടത്തിയ അഭിമുഖത്തില്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് പറഞ്ഞിരുന്നു.
ഹാര്‍ദിക്കിന്റെ ജേഷ്ടന്‍ ക്രുണാല്‍ പാണ്ഡ്യയും ഇത് സംബന്ധിച്ച് സൂചന നല്‍കി. ഇതെല്ലാം ഇവരുടെ വിവാഹ ബന്ധം വേര്‍പിരിഞ്ഞുവെന്ന സൂചനയാണ് നല്‍കുന്നത്. മറ്റൊരു കാര്യം കഴിഞ്ഞ ദിവസം അനന്ദ് അംബാനിയുടെ വിവാഹമായിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖരും പരിപാടിയില്‍ ഉണ്ടായിരുന്നു. മിക്കവരും കുടുംബ സമേതമാണ് പങ്കെടുത്തത്. എന്നാല്‍ ഹാര്‍ദിക് വന്നത് ഒറ്റക്കാണ്. ഇതില്‍ നിന്ന് തന്നെ കുടുംബ ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ടെന്ന് വ്യക്തം.
ഇപ്പോള്‍ റഷ്യന്‍ മോഡലായ ഇലീന ടുതീജയുമായി ഹാര്‍ദിക് പ്രണയത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഹാര്‍ദിക്കിനെ അഭിനന്ദിച്ച് റഷ്യന്‍ മോഡല്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ പരക്കുന്നത്. ഹാര്‍ദിക്കിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചാണ് മോഡല്‍ അഭിനന്ദിച്ചത്. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ശക്തമായത്.
ഹാര്‍ദിക് ഇതുവരെ ഈ പ്രണയ ഗോസിപ്പിനോടും നഡാഷയുമായുള്ള വേര്‍പിരിയന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ചും പ്രതികരിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബ ബന്ധത്തില്‍ വിള്ളലുണ്ടായിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് സമീപകാലത്തെ സംഭവങ്ങളെന്ന് നിസംശയം പറയാം.