Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്നു വീരു, ഇപ്പോള്‍ ഹാര്‍ദിക്ക്! ചാപ്പലും ഗംഭീറും ഒരുപോലെ, ഈ തെളിവുകള്‍ മതിയോ?

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കേറ്റ ഞെട്ടിക്കുന്ന പരാജയം ആരാധകര്‍ക്കു വലിയ ഷോക്കായി മാറിയിരിക്കുകയാണ്. ലങ്കയുടെ രണ്ടാംനിര ടീമിനോടു ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ടീം ഇത്രയും ദയനീയമായി തോല്‍ക്കുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ എല്ലാ പ്രവചനങ്ങളും തെറ്റിച്ച് ലങ്കന്‍ ടീം ഇന്ത്യയുടെ കഥ കഴിക്കുകയായിരുന്നു. ഈ പരമ്പര ഏറ്റവുമധികം സമ്മര്‍ദ്ദത്തിലാക്കിയത് പുതിയ കോച്ചായ ഗൗതം ഗംഭീറിനെയാണ്. ഇത്തരമൊരു ഷോക്ക് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഏകദിന പരമ്പരയില്‍ ഗംഭീറിന്റെ വഴിവിട്ട പരീക്ഷണങ്ങളാണ് ഇന്ത്യന്‍ തകര്‍ച്ചയുടെ കാരണമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ബാറ്റിങ് ഓര്‍ഡറില്‍ അദ്ദേഹം നടത്തിയ അനാവശ്യ അഴിച്ചുപണികള്‍ ഇന്ത്യക്കു ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്തത്. ഈ പരമ്പരയ്ക്കു ശേഷം ഇന്ത്യയുടെ മുന്‍ വിവാദ കോച്ചായിരുന്ന ഓസ്‌ട്രേലിയയുടെ ഗ്രെഗ് ചാപ്പലിനോടാണ് ഗംഭീറിനെ പലരും താരതമ്യം ചെയ്യുന്നത്. ചാപ്പലിനെപ്പോലെ ഗംഭീറിനെയും പരീക്ഷണങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍.

GREG CHAPPELL

ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഗംഭീറിനു ഇതു വെറുമൊരു തുടക്കം മാത്രമായതിനാന്‍ തെറ്റ് തിരുത്തി ശക്തായ തിരിച്ചുവരവ് നടത്താന്‍ ഇനിയും അവസരമുണ്ട്. പക്ഷെ ഇന്ത്യയുടെ കോച്ചായുള്ള അദ്ദേഹത്തിന്റെ തുടക്കം പരിഗണിക്കുമ്പോള്‍ അതിനു ചാപ്പലിന്റേതുമായി അതിശയിപ്പിക്കുന്ന ചില സാമ്യതകള്‍ ഉണ്ടെന്നു കാണാന്‍ സാധിക്കും. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

തുടര്‍ച്ചയായി മൂന്നു ഐസിസി ടൂര്‍ണമെന്റുകളുടെ ഫൈനലുകളില്‍ ഇന്ത്യ എത്തിയതിനു പിന്നാലെയാണ് ചാപ്പല്‍ മുഖ്യ കോച്ചായി സ്ഥാനമേറ്റെടുക്കുന്നത്. ഗംഭീറും ഇങ്ങനെ തന്നെയാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ് എന്നിവയുടെ ഫൈനലുകള്‍ക്കു ശേഷമാണ് ഗംഭീര്‍ പരിശീലകസ്ഥാനമേറ്റെടുത്തിരിക്കുന്നത്. ഈ മൂന്നു ഐസിസി ഫൈനലുകളില്‍ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ടീമിലെ ചില സീനിയര്‍ കളിക്കാരുമായി ചാപ്പലിനു വിവാദങ്ങളുണ്ടായിരുന്നു. അന്നത്തെ ക്യാപ്റ്റനായ സൗരവ് ഗാംഗുലിയടക്കമുള്ളവരുമായി അദ്ദേഹം ഉടക്കിയിരുന്നു. ഗംഭീറിന്റെ കാര്യമെടുത്താല്‍ ടീമിലെ സീനിയര്‍ താരങ്ങളിലൊരാളായ വിരാട് കോലിയുമായി അത്ര നല്ല ബന്ധമല്ല അദ്ദേഹത്തിനുള്ളത്. കളിക്കളത്തില്‍ ഒന്നിലേറെ തവണ ഇരുവരും കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു.

GAUTAM GAMBIR

ചാപ്പല്‍ കോച്ചായി സ്ഥാനമേറ്റെടുത്തപ്പോള്‍ വീരേന്ദര്‍ സെവാഗിനെ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഈ റോളിലോക്കു ഫേവറിറ്റും വീരു തന്നെയായിരുന്നു. പക്ഷെ ക്യാപ്റ്റന്‍സി പ്രതീക്ഷിച്ചിരുന്ന സെവാഗിനെ തഴഞ്ഞ ചാപ്പല്‍ പകരം രാഹുല്‍ ദ്രാവിഡിനെ നായകസ്ഥാനം ഏല്‍പ്പിക്കുകയായിരുന്നു.

ഇപ്പോള്‍ സംഭവിച്ചതും ഇത്തരമൊരു ട്വിസ്റ്റാണ്. ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഹാര്‍ദിക് പാണ്ഡ്യ ഉറപ്പിച്ചിരിക്കെയാണ് ഗംഭീര്‍ കോച്ചായി ചുമതലയേറ്റത്. പക്ഷെ ഹാര്‍ദിക്കിനെ തഴഞ്ഞ അദ്ദേഹം സൂര്യകുമാര്‍ യാദവിനെ പുതിയ നായകനായി നിര്‍ദേശിക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കവെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗാംഗുലി, സെവാഗ് എന്നിവരുടെയെല്ലാം ബാറ്റിങ് പൊസിഷനുകള്‍ യാതൊരു കാരണവുമില്ലാതെ ചാപ്പല്‍ മാറ്റിയിരുന്നു. ഈ നീക്കം ഫ്‌ളോപ്പാവുകയും ചെയ്തു.

ഗംഭീറും ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറില്‍ വലിയ അഴിച്ചുപണിയാണ് നടത്തിയത്. ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ നാല്, അഞ്ച് സ്ഥാനങ്ങളിലെ സ്‌പെഷ്യലിസ്റ്റുകളായ ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരെ ഗംഭീര്‍ താഴേക്കു ഇറക്കുകയായിരുന്നു. ഇതു ദുരന്തമാവുകയും രണ്ടു പേരും ബാറ്റിങില്‍ നിരാശപ്പെടുത്തുകയും ചെയ്തു.

Story first published: Thursday, August 8, 2024, 15:42 [IST]
Other articles published on Aug 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+