Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക് ക്യാപ്റ്റനെങ്കില്‍ ഗംഭീറിന്റെ 'ഭരണം' നടക്കില്ല, സൂര്യ വെറും പാവ! വന്‍ വിമര്‍ശനം

ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെ നിയമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ ഈ നീക്കത്തെ ചോദ്യം ചെയ്തിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ആരാധകര്‍. നിലവില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക്കാണ്. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ സ്വാഭാവികമായും നായകസ്ഥാനത്തേക്കു വരേണ്ടത് അദ്ദേഹമാണ്.

പക്ഷെ അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിക്കുകയും സൂര്യ ഇപ്പോള്‍ നായകസ്ഥാനത്തേക്കു ഫേവറിറ്റായി മാറുകയും ചെയ്തിരിക്കുകയാണ്. പുതിയ കോച്ച് ഗൗതം ഗംഭീറിന്റെ ഇടപെടലാണ് ഹാര്‍ദിക്കിനു പകരം സൂര്യ ക്യാപ്റ്റനായി വരുന്നതിന്റെ പിന്നിലെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിക്കുന്നത്. ടി20യില്‍ ഹാര്‍ദിക് സ്ഥിരം ക്യാപ്റ്റനായാല്‍ ടീമിനു മേല്‍ ഗംഭീറിന്റെ ഏകാധിപത്യം നടക്കില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

HARDIK PANDYA- SURYAKUMAR YADAV

ഹാര്‍ദിക് പാണ്ഡ്യ വളരെയധികം തന്റേടവും വ്യക്തിത്വവുമുള്ള ക്രിക്കറ്ററാണ്. അതുകൊണ്ട് തന്നെ അദ്ദേഹം ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തേക്കു വന്നാല്‍ അതു ഗൗതം ഗംഭീറിനു വലിയ ക്ഷീണമായി മാറും. ഹാര്‍ദിക്കിന്റെ വ്യക്തിപ്രഭാവവും ശക്തമായ നിലപാടുകളും കാരണം ഗംഭീറിനു ടീമിനു മേല്‍ ആധിപത്യം നേടാനും വണ്‍മാന്‍ ഷോ കാണിക്കാനും പറ്റില്ല. അതുകൊണ്ടാണ് വെറുമൊരു പാവയായ സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്തേക്കു കൊണ്ടുവരുന്നത്. പക്ഷെ ഈയൊരു നീക്കത്തിലൂടെ വലിയൊരു മണ്ടത്തരമാണ് ബിസിസിഐ കാണിക്കുന്നതെന്നു ആരാധകര്‍ ആഞ്ഞടിക്കുന്നു.

ഹാര്‍ദിക് പാണ്ഡ്യക്കില്ലാത്ത എന്തു ഗുണമാണ് സൂര്യകുമാര്‍ യാദവിനുള്ളത്? ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ നേട്ടങ്ങളോടു കിടപിടിക്കാന്‍ സൂര്യക്കു കഴിയില്ല. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ തന്നെ ചാംപ്യന്‍മാരാക്കിയിട്ടുള്ള ക്യാപ്റ്റനാണ് ഹാര്‍ദിക്. 2023ലെ സീസണില്‍ ടീമിനെ അദ്ദേഹം റണ്ണറപ്പാക്കുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ സൂര്യക്കു എന്താണ് എടുത്തു കാണിക്കാനുള്ളതെന്നും ആരാധകര്‍ ചോദിക്കുന്നു.

സൂര്യകുമാര്‍ യാദവിനെ ഇന്ത്യന്‍ ടി20 ക്യാപ്റ്റനാക്കാനുള്ള ബിസിസിഐയുടെ ഇപ്പോഴത്തെ നീക്കം ശുദ്ധ മണ്ടത്തരം തന്നെയാണ്. ഇത്രയും നാള്‍ ഹാര്‍ദിക് പാണ്ഡ്യയാണ് രോഹിത് ശര്‍മയുടെ പിന്‍ഗാമിയെന്നു ആവര്‍ത്തിച്ച ബിസിസിഐ ഈ തരത്തില്‍ മലക്കം മറിഞ്ഞതിനു പിന്നില്‍ കോച്ച് ഗൗതം ഗംഭീര്‍ തന്നെയായിരിക്കും. പക്ഷെ സൂര്യയേക്കാള്‍ വലിയ മാച്ച് വിന്നര്‍ തന്നെയാണ് ഹാര്‍ദിക്. ടീമിനെ വളരെ മികച്ച രീതിയില്‍ നയിക്കാന്‍ തനിക്കാവുമെന്നു അദ്ദേഹം ഇതിനകം തെളിയിക്കുകയും ചെയ്തിട്ടുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

GAUTAM GAMBHIR

ഹാര്‍ദിക് പാണ്ഡ്യയുടെ വിജയത്തിനു ശേഷം ഗുജറാത്ത് ടൈറ്റന്‍സിനെയും അവരുടെ കോച്ചായ ആശിഷ് നെഹ്‌റയെയും മാറ്റിനിര്‍ത്തിയതാണോ ബിസിസിഐ സെക്രട്ടറി ജയ് ഷായെ ചൊടിപ്പിച്ചിരിക്കുന്നത്? ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായാല്‍ അതു തനിക്കു ഭീഷണിയാവുമോയെന്നുള്ള ഗൗതം ഗംഭീറിന്റെ ഭയമാണോ കാരണം? വലിയൊരു വേദിയില്‍ ഒരിക്കലും ടീമിനെ നയിച്ചിട്ടുള്ളയാളല്ല സൂര്യകുമാര്‍ യാദവ്. അതുകൊണ്ടു തന്നെ എന്തായിരിക്കാം അദ്ദേഹത്തെ ക്യാപ്റ്റനാക്കുന്നതിനു പിന്നിലുള്ള കാരണമെന്നും ആരാധകര്‍ ചോദിക്കുന്നു.

അതേസമയം, ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹാര്‍ദിക്കിനു പകരം സൂര്യയെ അടുത്ത ടി20 ലോകകപ്പ് വരെ നായകസ്ഥാനമേല്‍പ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നത്. നേരത്തേ ഹാര്‍ദിക് ടി20 ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. രണ്ടു ടി20 പരമ്പരകളില്‍ സൂര്യ ഇന്ത്യയെ നയിക്കുകയും ഇവയില്‍ ടീം വിജയിക്കുകയും ചെയ്തിട്ടുണ്ട്. കരുത്തരായ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ പരമ്പരകളിലാണ് സൂര്യക്കു കീഴില്‍ ഇന്ത്യ ജയിച്ചുകയറിയത്.

Story first published: Wednesday, July 17, 2024, 12:41 [IST]
Other articles published on Jul 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+