For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വരള്‍ച്ചയും ഐപിഎല്ലും തമ്മിലെന്ത് ബന്ധം... ദ്രാവിഡും ഗാവസ്‌കറും ചോദിക്കുന്നത് കേള്‍ക്കൂ...!

By Muralidharan

മുംബൈ: മഹാരാഷ്ട്രയെ ബാധിച്ചിരിക്കുന്ന വരള്‍ച്ച ഒരു വലിയ പ്രശ്‌നമാണ്. അതില്‍ ആര്‍ക്കും സംശയമില്ല. വലിയ പ്രാധാന്യത്തോടെ തന്നെ സമീപിക്കേണ്ട വിഷയമാണ് ഇത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യണം. പക്ഷേ എന്തിനാണ് ഐ പി എല്‍ ക്രിക്കറ്റിനെ മഹാരാഷ്ട്രയിലെ വരള്‍ച്ചയുമായി കൂട്ടിക്കെട്ടുന്നത്. ഐ പി എല്‍ കാരണമാണോ വരള്‍ച്ച ഉണ്ടായത്. - ക്രിക്കറ്റ് ആരാധകരുടെ സംശയങ്ങള്‍ ഇങ്ങനെ തുടങ്ങുന്നു.

ആരാധകര്‍ക്ക് മാത്രമല്ല, മുന്‍ ക്യാപ്റ്റന്മാരായ സുനില്‍ ഗാവസ്‌കറിനും രാഹുല്‍ ദ്രാവിഡിനും സമാനമായ അഭിപ്രായങ്ങളാണ് ഉള്ളത്. ക്രിക്കറ്റിനെ വിവാദങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന തോന്നലാണ് ഇരുവരും പങ്കുവെക്കുന്നത്. ഐ പി എല്‍ ഒമ്പതാം സീസണിലെ 13 മത്സരങ്ങള്‍ മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് മാറ്റാനുള്ള കോടതി വിധിയെത്തുടര്‍ന്ന് സംസാരിക്കുകയായിരുന്നു ഇരുവരും.

dravid-gavaskar

ഇതൊരു പ്രധാനപ്പെട്ട പ്രശ്‌നമാണ്. വെള്ളമില്ലാതെ കര്‍ഷകര്‍ കഷ്ടപ്പെടുന്നു, ആളുകള്‍ മരിക്കുന്നു. പക്ഷേ ഇതിനെ ക്രിക്കറ്റുമായി ബന്ധിപ്പിക്കുന്നതില്‍ അര്‍ഥമില്ല. ഐ പി എല്‍ മാറ്റിയത് കൊണ്ട് പ്രശ്‌നം തീരുമെങ്കില്‍ നമ്മള്‍ ക്രിക്കറ്റ് കളിക്കുന്നത് തന്നെ നിര്‍ത്തുകയാണ് വേണ്ടത് - എന്‍ ഡി ടി വിയോട് സംസാരിക്കവേ ദ്രാവിഡ് പറഞ്ഞു. ഐ പി എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിന്റെ മെന്ററാണ് ദ്രാവിഡ്.

കഴിഞ്ഞ 9 വര്‍ഷങ്ങളിലും ഐ പി എല്‍ തുടങ്ങാറാകുമ്പോള്‍ ഇതുപോലെ എന്തെങ്കിലും വിവാദം ഉണ്ടാകും. സംസ്ഥാനത്തെ ജലക്ഷാമം പ്രധാനപ്പെട്ട വിഷയമാണ്. എന്നാല്‍ അതിനെ ക്രിക്കറ്റുമായി ബന്ധപ്പെടുത്തുന്നതില്‍ കാര്യമില്ല. ക്രിക്കറ്റ് മാത്രം നിര്‍ത്തിയത് കൊണ്ട് ജലക്ഷാമം തീരുമോ, നീന്തലും ചെടികള്‍ നനക്കുന്നതും പോലുള്ള കാര്യങ്ങളും നിര്‍ത്തുമോ - ഗാവസ്‌കര്‍ ചോദിക്കുന്നു. ജലക്ഷാമം പരിഹരിക്കാന്‍ വലിയ പദ്ധതികള്‍ ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

Story first published: Friday, April 15, 2016, 12:40 [IST]
Other articles published on Apr 15, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+