എന്തു കൊണ്ട് ടെസ്റ്റ് ടീമില്‍ രാഹുല്‍ ഇല്ല? ഞെട്ടിയത് താന്‍ മാത്രമല്ല... ഇര്‍ഫാന്റെ പ്രതികരണം
മുംബൈ: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കു മികച്ച ഫോമിലുള്ള ലേകേഷ് രാഹുലിനെ പരിഗണിക്കാതിരുന്നതിനെ ചോദ്യം ചെയ്ത് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. കഴിഞ്ഞ ദിവസമാണ് കിവീസിനെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
യുവതാരങ്ങളായ പൃഥ്വി ഷായെയും ശുഭ്മാന്‍ ഗില്ലിനെയും ഉള്‍പ്പെടുത്തിയപ്പോള്‍ ഏകദിനത്തിലും ടി20യിലും ഇപ്പോള്‍ ടീമിന്റെ അവിഭാജ്യഘടകമായി മാറിയ രാഹുലിനെ സെലക്ഷന്‍ കമ്മിറ്റി തഴയുകയായിരുന്നു.

എല്ലാവര്‍ക്കും അദ്ഭുതം
ട്വിറ്ററിലൂടെയാണ് രാഹുലിനെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കിയതിനെക്കുറിച്ച് ഇര്‍ഫാന്‍ പ്രതികരിച്ചത്. കെഎല്‍ രാഹുല്‍ ടെസ്റ്റ് ടീമില്‍ ഇല്ലെന്ന് അറിഞ്ഞപ്പോള്‍ അദ്ഭുതപ്പെട്ടത് താന്‍ മാത്രമല്ലെന്നു ഉറപ്പാണെന്നായിരുന്നു ഇര്‍ഫാന്റെ ട്വീറ്റ്.

അവസാന ടെസ്റ്റ്
കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് രാഹുല്‍ അവസാനമായി കളിച്ചത്. എന്നാല്‍ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ അദ്ദേഹത്തിനു ടീമില്‍ സ്ഥാനം നഷ്ടപ്പെടുത്തി.
ടെസ്റ്റില്‍ നിന്നു പുറത്തായെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രാഹുല്‍ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ടി20യില്‍ അവസാനത്തെ 10 ഇന്നിങ്‌സുകളില്‍ 50ന് മുകളിലാണ് താരത്തിന്റെ ബാറ്റിങ് ശരാശരി.

രോഹിത്തിന് പകരം
പരിക്കിനെ തുടര്‍ന്നു ടെസ്റ്റ് പരമ്പരയില്‍ പിന്‍മാറേണ്ടി വന്ന രോഹിത് ശര്‍മയ്ക്കു പകരം രാഹുലിനെ ഇന്ത്യ ടീമിലേക്കു തിരികെ വിളിക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ രാഹുലിനു പകരം പൃഥ്വിക്കാണ് നറുക്കുവീണത്.
വെസ്റ്റ് ഇന്‍ഡീസിനെതിരേ 2018ല്‍ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറിയ ശേഷം ഇതാദ്യമായാണ് താരം ടെസ്റ്റ് ടീമിലെത്തിയത്.

ഇന്ത്യന്‍ ടെസ്റ്റ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍മാര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ഇഷാന്ത് ശര്‍മ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications