For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗ്രൗണ്ടില്‍ ഏറ്റുമുട്ടി യൂസുഫും ഇര്‍ഫാനും! ഞെട്ടിത്തരിച്ച് ആരാധകര്‍; സംഭവം ലെജന്റ്‌സ് ലീഗില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ സഹോദരങ്ങളായിരുന്നു ഇര്‍ഫാന്‍ പഠാനും യൂസുഫ് പഠാനും. ഇര്‍ഫാന്‍ ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ കൈയടി നേടിയപ്പോള്‍ വെടിക്കെട്ട് ബാറ്റിങ് ശൈലികൊണ്ടാണ് യൂസുഫ് ആരാധകരുടെ മനസില്‍ ഇടം പിടിച്ചത്. രണ്ട് പേരും വിരമിച്ച ശേഷവും ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളില്‍ സജീവമാണ്. ഇര്‍ഫാന്‍ കോച്ചിങ് അക്കാദമയിലൂടെയും അവതാരക റോളിലും ക്രിക്കറ്റില്‍ സജീവമാകുമ്പോള്‍ യൂസുഫ് കമന്റേറ്റര്‍ റോളിലാണ് തിളങ്ങുന്നത്.

ഇരുവരും ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ കളിക്കുന്നുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സ് ടൂര്‍ണമെന്റില്‍ ഇര്‍ഫാനും യൂസുഫും ഇന്ത്യ ചാമ്പ്യന്‍സ് ടീമിന്റെ ഭാഗമാണ്. നിര്‍ണ്ണായകമായ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സുമായുള്ള മത്സരത്തില്‍ ഇര്‍ഫാന്‍ പഠാനും യൂസുഫ് പഠാനും വാക്കേറ്റത്തിലേര്‍പ്പെട്ട അപൂര്‍വ്വ സംഭവം നടന്നിരിക്കുകയാണ്. കളത്തിനകത്തും പുറത്തും വലിയ സുഹൃത്തുക്കളു സഹോദരന്മാരെന്ന നിലയില്‍ പരസ്പരം ബഹുമാനിക്കുന്നവരുമാണ് ഇരുവരും.

എന്നാല്‍ ക്രിക്കറ്റ് മത്സരത്തില്‍ ഈ ബന്ധങ്ങള്‍ക്കപ്പുറം വൈകാരികത കടന്നുവരുന്നതാണ് കണ്ടത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റ് ചെയ്യവെയാണ് സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുന്ന സാഹചര്യമുണ്ടായത്. യൂസുഫ് പഠാനുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ഇര്‍ഫാന്‍ റണ്ണൗട്ടായിരുന്നു. ഇര്‍ഫാന്റെ ഷോട്ടില്‍ രണ്ടാം റണ്‍സിന് ശ്രമിക്കുന്നതിനിടെയാണ് ആശയക്കുഴപ്പം ഉണ്ടായത്. ഇതോടെ ഇര്‍ഫാന്‍ റണ്ണൗട്ടായി.

21 പന്തില്‍ 4 ഫോറും 1 സിക്‌സുമടക്കം 35 റണ്‍സില്‍ നില്‍ക്കവെയാണ് ഇര്‍ഫാന്‍ റണ്ണൗട്ടാകുന്നത്. മത്സരത്തില്‍ വഴിത്തിരിവാകുന്ന വിക്കറ്റായിരുന്നു ഇത്. അതുകൊണ്ടാണ് സഹോദരനാണെന്ന് മറന്ന് ഇര്‍ഫാന്‍ യൂസുഫിനോട് കയര്‍ത്ത് കളം വിട്ടത്. ഇതിന്റെ വീഡിയോ ഇതിനോടകം വൈറലാണ്. അപൂര്‍വ്വമായാണ് ഇത്തരമൊരു കാഴ്ചയെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരും തമ്മില്‍ എപ്പോഴും വലിയ സൗഹൃദത്തോടെയാണ് കണ്ടിട്ടുള്ളത്.

irfan pathan

അതുകൊണ്ടാണ് ഇത്തരമൊരു കാഴ്ച കണ്ടപ്പോള്‍ ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്കും സാധിക്കാതെ വന്നത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റുവെന്നതാണ് എടുത്തു പറയേണ്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിന് 210 എന്ന വമ്പന്‍ സ്‌കോറാണ് അടിച്ചെടുത്തത്. ജാക്‌സ് സ്‌നൈമാന്‍ 43 പന്തില്‍ 10 ഫോറും 3 സിക്‌സുമടക്കം 73 റണ്‍സാണ് അടിച്ചെടുത്തത്. റിച്ചാര്‍ഡ് ലെവിയും ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിപ്പറത്തി. 25 പന്തില്‍ 60 റണ്‍സാണ് ലെവി നേടിയത്.

അഞ്ച് സിക്‌സും ഫോറും അദ്ദേഹം സ്വന്തമാക്കി. ക്യാപ്റ്റന്‍ ജാക്‌സ് കാലിസ് 17 റണ്‍സുമെടുത്തു. 20 ഓവറില്‍ എട്ട് വിക്കറ്റിന് 210 റണ്‍സടിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ഇന്ത്യക്കായി ഹര്‍ഭജന്‍ സിങ് നാല് വിക്കറ്റും ധവാല്‍ കുല്‍ക്കര്‍ണി, വിനയ് കുമാര്‍, പവന്‍ നേഗി, യൂസഫ് പഠാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. യുവരാജ് സിങ് 2 ഓവറില്‍ 36 റണ്‍സാണ് വിട്ടുകൊടുത്തത്. ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതീക്ഷിച്ച പ്രകടനമല്ല നടത്തിയത്.

മറുപടിക്കിറങ്ങിയ ഇന്ത്യക്കായി ടോപ് ഓഡറിന് കാര്യമായ പ്രകടനം നടത്താനായില്ല. റോബിന്‍ ഉത്തപ്പ 23 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ നമാന്‍ ഓജ 5 റണ്‍സാണ് നേടിയത്. സുരേഷ് റെയ്‌ന 21 റണ്‍സെടുത്തപ്പോള്‍ അമ്പാട്ടി റായിഡു 2 റണ്‍സെടുത്തും മടങ്ങി. യൂസുഫ് പഠാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

44 പന്തില്‍ 4 ഫോറും 2 സിക്‌സുമടക്കം 54 റണ്‍സോടെ യൂസുഫ് പുറത്താവാതെ നിന്നു. എന്തായാലും ഇന്ത്യ സെമി ഫൈനലില്‍ എത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയാണ് സെമിയിലെ ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Thursday, July 11, 2024, 15:18 [IST]
Other articles published on Jul 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+