Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കിനെ എന്തിന് നിരന്തരം വിമര്‍ശിച്ചു? ഈ കാരണം, ഒടുവില്‍ തുറന്നു പറഞ്ഞ് ഇര്‍ഫാന്‍

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയെ സമീപകാലത്തു ഏറ്റവുമധികം വിമര്‍ശിച്ചിട്ടുള്ളയാള്‍ ആരാണെന്നു ചോദിക്കുകയാണെങ്കില്‍ ഉത്തരം ഇര്‍ഫാന്‍ പഠാനെന്നായിരിക്കും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഓരോ മല്‍സരം തോറ്റു കൊണ്ടിരുന്നപ്പോഴും ക്യാപ്റ്റനായ ഹാര്‍ദിക്കിനെ വിമര്‍ശിച്ചും പരിഹസിച്ചും ഇര്‍ഫാന്‍ രംഗത്തെത്തി. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി അദ്ദേഹത്തെ നിയോഗിച്ചപ്പോഴും ഇര്‍ഫാന്‍ ഇതിനെ ചോദ്യം ചെയ്തു.

ഇപ്പോഴിതാ ഹാര്‍ദിക്കിനെ ഈ തരത്തില്‍ വിമര്‍ശിച്ചതിനു പിന്നുള്ള കാരണം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇര്‍ഫാനുള്‍പ്പെടെ ഐപിഎല്‍ സീസണില്‍ തന്നെ നിരന്തരം വിമര്‍ശിക്കുകയും പ്രകടനത്തെ ചോദ്യം ചെയ്യുകയും ചെയ്തവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ടി20 ലോകകപ്പില്‍ ഹാര്‍ദിക് കാഴ്ചവച്ചത്. ടൂര്‍ണമെന്റില്‍ ടീമിന്റെ തുറുപ്പുചീട്ടുകളിലൊരാളും കൂടിയായിരുന്നു അദ്ദേഹം. ഫൈനലിലുള്‍പ്പെടെ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ ഹാര്‍ദിക്കിനായിരുന്നു.

HARDIK PANDYA

സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെയാണ് ഹാര്‍ദിക്കിനെ താന്‍ തുടര്‍ച്ചയായി വിമര്‍ശിച്ചതിനു പിന്നിലുള്ള കാരണത്തെക്കുറിച്ച് ഇര്‍ഫാന്‍ തുറന്നുപറഞ്ഞത്. കഴിഞ്ഞ ഐപിഎല്ലില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാതെ പോയതുകൊണ്ട് മാത്രമാണ് ഹാര്‍ദിക്കിനെ വിമര്‍ശിച്ചതെന്നാണ് ഇര്‍ഫാന്റെ വെളിപ്പെടുത്തല്‍.

ഹാര്‍ദിക്കിനെ സംബന്ധിച്ച് ഈ ടി20 ലോകകപ്പിലേത് ഒരു സ്‌പെഷ്യല്‍ യാത്ര തന്നെയായിരുന്നു. എല്ലാ തരത്തിലുള്ള വിമര്‍ശനങ്ങളുമേറ്റു വാങ്ങിയ ശേഷമെത്തിയാണ് അദ്ദേഹം ഇങ്ങനെയൊരു പ്രകടനം നടത്തിയത്. ഹാര്‍ദിക്കിനെ വിമര്‍ശിച്ചവരില്‍ ഒരാളായിരുന്നു ഞാന്‍. കാരണം ഐപിഎല്ലിന്റെ സമയത്തു അദ്ദേഹം നന്നായി പെര്‍ഫോം ചെയ്തിരുന്നില്ല. ആ സമയത്തു ഒരുപാട് പിഴവുകളും ഹാര്‍ദിക് വരുത്തിയിരുന്നതായും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

ഐപിഎല്ലിലെ മോശം പ്രകടനത്തിനു ശേഷമെത്തി ടി20 ലോകകപ്പില്‍ വിജയിക്കുകയെന്നത് വളരെ സ്‌പെഷ്യലാണ്. തന്റെ കഴിവ് അദ്ദേഹം ലോകത്തിനു കാണിച്ചുതരികയും പെര്‍ഫോം ചെയ്യുകയും ചെയ്തു. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരോടൊപ്പം ഇന്ത്യന്‍ ടീമില്‍ ഒരു വ്യത്യാസമുണ്ടാക്കാന്‍ ടൂര്‍ണമെന്റില്‍ ഹാര്‍ദിക്കിനു കഴിഞ്ഞുവെന്നത് സ്‌പെഷ്യലാണെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

2022, 23 സീസണുകളിലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഉജ്ജ്വലമായി നയിച്ച് കൈയടി നേടിയ ക്യാപ്റ്റനാണ് ഹാര്‍ദിക്. 2022ല്‍ ജിടിയെ ചാംപ്യന്‍മാരാക്കിയ അദ്ദേഹം 2023ല്‍ ടീമിനെ റണ്ണറപ്പാക്കുകയും ചെയ്തു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ട്രാന്‍സ്ഫര്‍ സീസണില്‍ ജിടിയില്‍ ന്ന്നും ഹാര്‍ദിക്കിനെ മുംബൈ തിരികെ കൊണ്ടുവന്നത്. ഇതു വലിയ സര്‍പ്രൈസ് തന്നെയായിരുന്നു. ടീമിലെത്തി ദിവസങ്ങള്‍ക്കകം തന്നെ രോഹിത് ശര്‍മയ്ക്കു പകരം പുതിയ ക്യാപ്റ്റനായി ഹാര്‍ദിക്കിനെ മുംബൈ നിയമിക്കുകയും ചെയ്തു.

IRFAN PATHAN

ഇതു മുംബൈ ആരാധകരെ ശരിക്കും രോഷാകുലരാക്കിയിരുന്നു. കൂടാതെ രോഹിത്തിനും ടീം മാനേജ്‌മെന്റിന്റെ ഈ ഷോക്കിങ് തീരുമാനത്തില്‍ അതൃപ്തിയുണ്ടായിരുന്നു. മാത്രമല്ല രോഹിത്തിനെ അനുകൂലിക്കുന്ന ടീമിലെ മറ്റു സീനിയര്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെയും ഇതു ചൊടിപ്പിച്ചു. ഇതോടെ ഹാര്‍ദിക്കിനു ടീമിനെ നയിക്കുക ദുഷ്‌കമരായി തീരുകയും ചെയ്തു.

മുംബൈ ടീമിനകത്ത് രോഹിത്തിനും ഹാര്‍ദിക്കിനും കീഴില്‍ രണ്ടു വ്യത്യസ്ത ഗ്രൂപ്പുകള്‍ രൂപപ്പെട്ടിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വലിയ താരനിരയുണ്ടായിട്ടും ടീമിനകത്തെ ഈ പിളര്‍പ്പ് മുംബൈയ്ക്കു വലിയ തിരിച്ചടിയായി മാറി. സീസണില്‍ ഏറ്റവുമാദ്യം പ്ലേഓഫ് കാണാതെ പുറത്തായ ടീം മുംബൈയായിരുന്നു. കൂടാതെ പോയിന്റ് പട്ടികയില്‍ അവര്‍ അവസാന സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടിരുന്നു.

Story first published: Tuesday, July 9, 2024, 7:26 [IST]
Other articles published on Jul 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+