For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലി ടോസിനെത്താന്‍ വൈകിയിരുന്നത് എന്ത് കൊണ്ട്? ഒരിക്കല്‍ ഓര്‍മിപ്പിച്ചത് സച്ചിന്‍- ഇര്‍ഫാന്‍

ലേറ്റായി ടോസിനെത്തിയാലും ഗാംഗുലിയില്‍ പരിഭ്രമം കാണാറില്ലെന്നു ഇര്‍ഫാന്‍ പറയുന്നു

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ടോസിനു പലപ്പോഴും വൈകിയെത്തുന്ന നായകനെന്ന നിലയിലാണ് അറിയപ്പെടുന്നത്. എതിര്‍ ടീം മല്‍സരത്തിനു തയ്യാറെടുത്ത് ഗ്രൗണ്ടിലെത്തിയാലും ദാദ അപ്പോള്‍ ഡ്രസിങ് റൂമില്‍ തയ്യാറെടുക്കുകയായിരിക്കും. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ എന്നിവരെയെലല്ലാം ഗാംഗുലി ടോസിനു വേണ്ടി കാത്തു നിര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ കമന്റേറ്റര്‍ കൂടിയായ ഹുസൈന്‍ അടുത്തിടെ ഇതേക്കുറിച്ച് പറയുകയും ചെയ്തിരുന്നു. ഗാംഗുലിക്കു വേണ്ടി ടോസിനു കാത്തുനിന്നത് താന്‍ വളരെയധികം വെറുത്തിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഗാംഗുലിയുടെ ഈ വൈകിയെത്തുന്ന ശീലത്തെക്കുറിച്ച് മനസ്സ്തുറക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

ആദ്യത്തെ ഓസീസ് പര്യടനം

ആദ്യത്തെ ഓസീസ് പര്യടനം

തന്റെ കരിയറിലെ ആദ്യത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അന്നത്തെ ഓസീസ് നായകനായ സ്റ്റീവ് വോയെ ടോസിനായി ഗാംഗുലി കാത്തുനിര്‍ത്തിച്ചത് ഇപ്പോഴും ഓര്‍മയുണ്ടെന്നു ഇര്‍ഫാന്‍ പറയുന്നു.
ടോസിന്റെ സമയമായാല്‍ ദാദാ ക്ലോക്കിലേക്കു നോക്കുന്നത് ഡ്രസിങ് റൂമില്‍ വച്ച് പലപ്പോഴും താന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ ടീം മാനേജരാണ് ദാദയോട് ടോസിനു സമയമായെന്ന് ഓര്‍മിച്ചിരുന്നതെന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡെന്ന ഷോയില്‍ ഇര്‍ഫാന്‍ വെളിപ്പെടുത്തി.

സച്ചിന്‍ ഓര്‍മിപ്പിച്ചു

സച്ചിന്‍ ഓര്‍മിപ്പിച്ചു

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സിഡ്‌നിയില്‍ നടന്ന ടെസ്റ്റില്‍ ഗാംഗുലി ടോസിനു വേണ്ടി ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ വൈകിയപ്പോള്‍ സച്ചിന്‍ പാജിയാണ് ഇതേക്കുറിച്ച് പറഞ്ഞതെന്നു ഇര്‍ഫാന്‍ വ്യക്തമാക്കി. സച്ചിന്‍ പാജി പറഞ്ഞത് ഇപ്പോഴും മനസ്സിലുണ്ട്. ദാദ നിങ്ങള്‍ പോവണം. ടോസിനു സമയമായിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
വൈകിയാലും ദാദ മതിയായ സമയെടുത്ത് മാത്രമേ ടോസിനു പോയിരുന്നുള്ളൂ. ഷൂ ധരിച്ചും, സ്വെറ്റര്‍ ഇട്ടും, ക്യാപ്പ് ശരിയാക്കിയുമെല്ലാം പതിയായിരിക്കും ദാദ ഡ്രസിങ് റൂമില്‍ നിന്ന് ഇറങ്ങുക. ഒരാള്‍ വൈകിയെത്തുമ്പോള്‍ മുഖത്ത് നമുക്ക് സമ്മര്‍ദ്ദം കാണാനാവും. പക്ഷെ ദാദയില്‍ ഇതൊന്നും കണ്ടിരുന്നില്ലെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

ഗാംഗുലിയുടെ പ്രതികരണം

ഗാംഗുലിയുടെ പ്രതികരണം

മായങ്ക് അഗര്‍വാളുമായി ദിവസങ്ങള്‍ക്കു മുമ്പ് ലൈവില്‍ വന്നപ്പോള്‍ സിഡ്‌നി ടെസ്റ്റില്‍ ടോസിനു വൈകിയെത്തിയതിനെക്കുറിച്ച് ഗാംഗുലി പ്രതികരിച്ചിരുന്നു. അന്നു മനപ്പൂര്‍വ്വമല്ല ടോസിനു വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ടോസിനു വേണ്ടി അന്ന് ഗ്രൗണ്ടിലെത്താന്‍ വൈകിയത് മനപൂര്‍വ്വമായിരുന്നില്ല. ആകസ്മികമായി സംഭവിച്ചതാണ്. ജാക്കറ്റ് പോലുമിടാതെയാണ് ടോസിനു വേണ്ടി ഗ്രൗണ്ടിലെത്തിയത്. ഓസീസ് വളരെ ശക്തയായ എതിരാളികളായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യത്തെ ഏറ്റവും വലിയ പരമ്പരയായിരുന്നു അത്. അതിനാല്‍ തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നതായും ഗാംഗുലി മായങ്കിനോടു വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍

ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍

ടോസിനു വൈകിയെത്തുന്നത് ഗാംഗുലി പല തവണ ആവര്‍ത്തിച്ചെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ തന്റെ നേട്ടങ്ങളിലൂടെ അദ്ദേഹം ഈ ചീത്തപ്പേര് മായ്ക്കുകയായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
ഇന്ത്യന്‍ ടീം മോശം സമയത്തിലൂടെ കടന്നുപോകവെ നായകസ്ഥാനത്തേക്കു വന്ന ഗാംഗുലി ടീമിനെ പ്രതാപത്തിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു. 2002ലെ നാറ്റ്‌വെസ്റ്റ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കിയ ദാദ ഇതേ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിയും നേടിത്തന്നു. 2003ലെ ലോകകപ്പില്‍ റണ്ണറപ്പാക്കിയതാണ് ഗാംഗുലിയുടെ മറ്റൊരു പ്രധാന നേട്ടം.

Story first published: Wednesday, July 15, 2020, 11:20 [IST]
Other articles published on Jul 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+