For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത്തരമൊരു പ്രതിസന്ധി ഇതാദ്യം, ടിവിയില്‍ പരസ്യം കൊടുക്കേണ്ടി വന്നതിനെ കുറിച്ച് ഇര്‍ഫാന്‍ പത്താന്‍

ശ്രീനഗര്‍: ക്രിക്കറ്റ് കരിയറില്‍ ഇതുവരെ നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരവും ജമ്മു കശ്മീര്‍ പരിശീലകനുമായ ഇര്‍ഫാന്‍ പത്താന്‍. കശ്മീരില്‍ കര്‍ഫ്യു തുടരുന്ന സാഹചര്യത്തില്‍ കളിക്കാരുമായി ഫോണില്‍ ബന്ധപ്പെടാന്‍ യാതൊരു നിര്‍വാഹവും ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനില്ല. ഈ പ്രത്യേക സാഹചര്യത്തില്‍ പ്രാദേശിക ടിവി ചാനലുകളില്‍ പരസ്യം നല്‍കി ടീമംഗങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ് ക്രിക്കറ്റ് അസോസിയേഷന്‍.

കർഫ്യു

നേരത്തെ, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370 ആം അനുച്ഛേദനം എടുത്തുകളഞ്ഞതിനെ തുടര്‍ന്നാണ് മേഖലയില്‍ ഗവര്‍ണര്‍ കര്‍ഫ്യു പ്രഖ്യാപിച്ചത്. നിലവില്‍ കേന്ദ്ര ഭരണ പ്രദേശമാണ് ജമ്മു കശ്മീര്‍. കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ജമ്മുവിലെ താരങ്ങളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞെങ്കിലും കശ്മീരിലും മറ്റു ജില്ലകളിലുമുള്ള ടീമംഗങ്ങളെ ബന്ധപ്പെടാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് ഇപ്പോഴെന്ന് പത്താന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായി പിടിഐയോട് പറഞ്ഞു.

ആഭ്യന്തര സീസൺ

ആഭ്യന്തര സീസണിന് മുന്നോടിയായി പരിശീലന ക്യാംപ് നടത്തി വരികെയാണ് കശ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സങ്കീര്‍ണമായത്. ഇതേത്തുടര്‍ന്ന് ക്യാംപ് പിരിച്ചുവിട്ട് ക്രിക്കറ്റ് അസോസിയേഷന്‍ താരങ്ങളെ മടക്കി അയക്കുകയായിരുന്നു. അടുത്തമാസം ആരംഭിക്കുന്ന വിജയ് ഹസാരെ ടൂര്‍ണമെന്റോടെയാണ് പുതിയ ആഭ്യന്തര ക്രിക്കറ്റ് സീസണിന് രാജ്യത്ത് തുടക്കമാവുക. എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍ ടീമംഗങ്ങളെ വിളിച്ചുചേര്‍ക്കാന്‍ അസോസിയേഷന് കഴിയുന്നില്ല.

പോംവഴി

ഈ പ്രതിസന്ധിക്കുള്ള ഉപായം തേടി ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ആഷിഖ് അലി ബുഖാരിയും അസോസിയേഷന്‍ ഭരണാധികാരി സികെ പ്രസാദും പരിശീലകന്‍ ഇര്‍ഫാന്‍ പത്താനും ചൊവാഴ്ച്ച കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രാദേശിക ടിവി ചാനലുകളില്‍ പരസ്യം നല്‍കി താരങ്ങളെ വിളിച്ചുചേര്‍ക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്.

കോലിപ്പട ജമൈക്കയില്‍...ലക്ഷ്യം തൂത്തുവാരല്‍, രണ്ടാം ടെസ്റ്റ് പൊടിപാറും

താരങ്ങൾ തിരിച്ചെത്തും

ബുഖാരിയുടേതാണ് ആശയം. ടിവിയില്‍ പരസ്യം കാണുന്ന ടീമംഗങ്ങള്‍ ജമ്മുവിലെ ക്യാംപിനെ കുറിച്ചറിയും; താരങ്ങള്‍ എത്രയും വേഗം ക്യാംപില്‍ വന്നുചേരും — പത്താന്‍ അഭിപ്രായപ്പെട്ടു. ഇതേസമയം, ഒരൊറ്റ ദിവസം കൊണ്ട് താരങ്ങള്‍ മുഴുവന്‍ ക്യാംപിലെത്തുമെന്ന് അസോസിയേഷന്‍ കരുതുന്നില്ല. കുറഞ്ഞത് മൂന്നു ദിവസമെങ്കിലും കാക്കണം വിവരങ്ങളറിഞ്ഞ് താരങ്ങള്‍ ക്യാംപിലെത്താന്‍. കരിയറില്‍ ഇതുപോലൊരു പ്രതിസന്ധി മുന്‍പെങ്ങും ഉടലെടുത്തിട്ടില്ലെന്ന് 34 -കാരനായ ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്. 2018 മാര്‍ച്ച് മുതല്‍ ജമ്മു കശ്മീര്‍ ടീമിനൊപ്പമാണ് ഇര്‍ഫാന്‍ പത്താന്‍.

Story first published: Thursday, August 29, 2019, 17:17 [IST]
Other articles published on Aug 29, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+