കോലിപ്പട ജമൈക്കയില്‍...ലക്ഷ്യം തൂത്തുവാരല്‍, രണ്ടാം ടെസ്റ്റ് പൊടിപാറും
കിങ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ രണ്ടാമങ്കത്തിനു ഇറങ്ങുന്നു. ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനു വെള്ളിയാഴ്ച ജമൈക്കയിലെ കിങ്‌സ്റ്റണിലുള്ള സബീന പാര്‍ക്കില്‍ തുടക്കമാവും.
ആദ്യ ടെസ്റ്റില്‍ 318 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാം പോരിനിറങ്ങുന്നത്. ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കു മുന്നില്‍ തീര്‍ത്തും നിഷ്പ്രഭരായ വിന്‍ഡീസ് രണ്ടാം ടെസ്റ്റില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ് മല്‍സരം തുടങ്ങുക.

മഴസാധ്യത
രണ്ടാം ടെസ്റ്റിന് മഴ ഭീഷണിയുള്ളത് ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാക്കുന്നുണ്ട്. വെള്ളിയാഴ്ച ജമൈക്കയില്‍ ഇടിയോടു മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പകല്‍ മുഴുവന്‍ ആകാശം മേഘാവൃതമായേക്കുമെന്നും കാലാവസ്ഥാ വിഭാം പറയുന്നു.
ആദ്യ ടെസ്റ്റില്‍ മഴ വില്ലനായില്ലെങ്കിലും അതിനു മുമ്പ് നടന്ന ഏകദിന, ടി20 പരമ്പരകളില്‍ മഴ രസം കൊല്ലിയായിരുന്നു. മഴയെ തുടര്‍ന്ന് ആദ്യ ഏകദിനം ഉപേക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.

റെക്കോര്‍ഡിനരികെ കോലി
ഇന്ത്യന്‍ നായകന്‍ വിരാട് കോലി പുതിയൊരു റെക്കോര്‍ഡിനരികെയാണ്. രണ്ടാം ടെസ്റ്റില്‍ ടീമിനെ ജയിപ്പിക്കാനായാല്‍ തകര്‍പ്പന്‍ റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്. ടെസ്റ്റില്‍ ഇന്ത്യക്കു ഏറ്റവുമധികം ജയങ്ങള്‍ നേടിത്തന്ന ക്യാപ്റ്റമനായി അദ്ദേഹം മാറും. നിലവില്‍ 27 ടെസ്റ്റ് ജയങ്ങളുമായി മുന്‍ നായകന്‍ എംഎസ് ധോണിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് കോലി.

ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടായേക്കില്ല
ഒന്നാം ടെസ്റ്റില്‍ നാലു ദിവസം കൊണ്ട് വിന്‍ഡീസിനെ കശാപ്പ് ചെയ്ത അതേ ടീമിനെ തന്നെ രണ്ടാം ടെസ്റ്റിലും ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. ആദ്യ ടെസ്റ്റില്‍ ഒരു അംഗീകൃത സ്പിന്നര്‍ പോലുമില്ലാതെയാണ് ഇന്ത്യ കളിച്ചത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു ടീമിലെ ഏക സ്പിന്നര്‍.
അതേസമയം, വിന്‍ഡീസ് ടീമില്‍ ചില മാറ്റങ്ങളുണ്ടായേക്കും. പരിക്കു കാരണം ആദ്യ ടെസ്റ്റ് നഷ്ടമായ കീമോ പോള്‍ രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തും. മിഗ്വെല്‍ കമ്മിന്‍സിനായിരിക്കും ഇതോടെ സ്ഥാനം നഷ്ടമാവുക.

ഇന്ത്യന്‍ സാധ്യതാ ടീം
ലോകേഷ് രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications