ഏറ്റവും നല്ല നിമിഷങ്ങളില്‍.. ഭാര്യ സഫ ബെയ്ഗിനൊപ്പം ഇര്‍ഫാന്‍ പത്താന്റെ സെല്‍ഫി
ഭാര്യ സഫ ബെയ്ഗിനൊപ്പം സെല്‍ഫിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് പത്താന്‍ സെല്‍ഫിയുമായി പ്രത്യക്ഷപ്പെട്ടത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലേക്ക് കടക്കുകയാണ് എന്നാണ് പത്താന്‍ ട്വിറ്ററില്‍ സെല്‍ഫിക്കൊപ്പം കുറിച്ചത്.
ആശംസകള്‍ അറിയിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഇര്‍ഫാന്‍ പത്താന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഫെബ്രുവരി 4 വ്യാഴാഴ്ചയാണ് പത്താന്‍ സൗദി അറേബ്യ സ്വദേശിനിയായ മോഡല്‍ സഫ സെയ്ഫിനെ വിവാഹം ചെയ്തത്. മെക്കയിലെ ഹറം ഷെരീഫിലായിരുന്നു വിവാഹം.

ഇതാണാ സെല്‍ഫി
വിവാഹശേഷം ഭാര്യയ്‌ക്കൊപ്പം ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി

വിവാഹം സ്വകാര്യം
അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത വിവാഹം സൗദിയില്‍ വെച്ച് അതീവ സ്വകാര്യമായിട്ടാണ് നടന്നത്

പ്രണയസാഫല്യം
ജിദ്ദയില്‍ നിന്നുള്ള മോഡലും എക്‌സിക്യുട്ടീവ് എഡിറ്ററുമാണ് സഫ. രണ്ടുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

കണ്ടത് ദുബായില്‍
രണ്ട് വര്‍ഷം മുമ്പ് ദുബായില്‍ വെച്ചാണ് ഇര്‍ഫാന്‍ സഫയെ കണ്ടത്. പരിചയം പ്രണയമായും പിന്നീട് വിവാഹമായും വളരുകയായിരുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications