Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മകന്റെ പേര് യാക്കൂബോ, ദാവൂദോ ആയാല്‍ കുടുങ്ങുമോ? ഇര്‍ഫാന്‍ മകന് എന്തു പേരിടും !

വഡോദര: സെലിബ്രിറ്റികള്‍ക്കെതിരേ സോഷ്യല്‍ മീഡിയകളിലൂടെയുള്ള ആക്രമണത്തിനു പുതിയ ഇര കൂടി. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും ഓള്‍റൗണ്ടറുമായ ഇര്‍ഫാന്‍ പത്താനാണ് ഇത്തവണ ആക്രമിക്കപ്പെട്ടത്.

അടുത്തിടെ ജനിച്ച തന്റെ മകന് ദാവൂദെന്നോ യാക്കൂബെന്നോ പേരിടരുതെന്ന് ട്വിറ്ററിലൂടെ പരിഹാസരൂപേണ ഒരാളുടെ നിര്‍ദ്ദേശം. എന്നാല്‍ ഇര്‍ഫാന്‍ അടങ്ങിയിരുന്നില്ല. ഉടന്‍ വന്നു മറുപടി.ബാറ്റ്‌സ്മാനു തൊടാനാതെ പോവുന്ന ബൗണ്‍സര്‍ പോലെ.

ഉപദേശിച്ചത് ദിവ്യാന്‍ഷു രാജ്

ട്വിറ്ററിലൂടെ ദിവ്യാന്‍ഷു രാജെന്ന വ്യക്തിയാണ് ഇര്‍ഫാനെ കളിയാക്കുന്ന തരത്തില്‍ കമന്റിട്ടത്. ആണ്‍കുട്ടിയുടെ അച്ഛനായ ഇര്‍ഫാന്‍ പത്താന് അഭിനന്ദനങ്ങള്‍. പക്ഷെ അവന് ദാവൂദെന്നോ യാക്കൂബെന്നോ പേരിടരുത്. എന്നിങ്ങനെയാണ് ഇയാളുടെ പോസ്റ്റ്.

ഇര്‍ഫാന്‍റെ മറുപടി കേട്ടില്ലേ

കുറിക്കു കൊള്ളുന്ന മറുപടിയാണ് ഇയാള്‍ക്കു ഇര്‍ഫാന്‍ കൊടുത്തത്. ദിവ്യാന്‍ഷു, പേര് എന്തെങ്കിലും ആയിക്കോട്ടെ. എന്‍റെ മകന്‍ എന്നെയും അവന്‍റെ അമ്മാവനെയും (യൂസുഫ് പത്താന്‍) പോലെ രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്തും- ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു.

മകന്‍റെ പേര് ഇമ്രാന്‍

പാകിസ്താന്‍റെ മുന്‍ ക്യാപ്റ്റനും പേസ് ഇതിഹാസവുമായ ഇമ്രാന്‍ ഖാനോടുള്ള ആരാധനയാവാം ഇമ്രാന്‍ ഖാന്‍ പത്താന്‍ എന്നാണ് മകന് ഇര്‍ഫാന്‍ പേരിട്ടിരിക്കുന്നത്. എന്നാല്‍ ഇമ്രാന്‍ ഖാന്‍റെ പേര് കടം കൊണ്ടാണോ മകന് ഈ പേര് നല്‍കിയത് എന്നതിനെക്കുറിച്ച് ഇര്‍ഫാന്‍ പ്രതികരിച്ചിട്ടില്ല.

സെയ്ഫ്-കരീന, ഷമി ദമ്പതികളും ആക്രമിക്കപ്പെട്ടു

രണ്ടാഴ്ചയ്ക്കിടെ പ്രമുഖ രണ്ടു സെലിബ്രിറ്റികള്‍ കൂടി സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്കു പാത്രമായിരുന്നു. ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലിഖാന്‍-കരീന കപൂര്‍ എന്നിവര്‍ മകന് തൈമുര്‍ അലി ഖാന്‍ എന്നു പേരിട്ടതും ഷമിയുടെ ഭാര്യ സ്ലീവ്‌ലെസ് ആയ വസ്ത്രം ധരിച്ചതും വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു.

Story first published: Wednesday, December 28, 2016, 13:02 [IST]
Other articles published on Dec 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+