അന്ന് ഇംഗ്ലണ്ട്, ഇന്ന് അയര്‍ലാന്‍ഡ്!! റാങ്കിന്‍ സംഭവം തന്നെ... കുറിച്ചത് അപൂര്‍വ്വ നേട്ടം
ലണ്ടന്‍: ലോര്‍ഡ്‌സില്‍ നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടും അയര്‍ലാന്‍ഡും തമ്മിലുള്ള ടെസ്റ്റില്‍ ഐറിഷ് പേസര്‍ ബോയ്ഡ് റാങ്കിന് അപൂര്‍വ്വ നേട്ടം. നേരത്തേ ഇംഗ്ലണ്ടിനായും കളിച്ചിട്ടുള്ള റാങ്കിന്‍ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഐറിഷ് ടീമിനെ പ്രതിനിധീകരിച്ചും ഇറങ്ങിയതോടെയാണ് ചരിത്രത്തിന്റെ ഭാഗമായത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ താരം രണ്ടു വിക്കറ്റെടുക്കുകയും ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റിലെ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ ഏകദേശം 3000 താരങ്ങള്‍ കളിച്ചിട്ടുണ്ടെന്നു കാണാം. എന്നാല്‍ രണ്ടു രാജ്യങ്ങള്‍ക്കു വേണ്ടി കളിച്ച താരങ്ങള്‍ വെറും 15 പേര്‍ മാത്രമേയുള്ളൂ. ഇവരില്‍ 13ല്‍ ഒരു ടീമിനായി കളിക്കുകയും പിന്നീട് അവര്‍ക്കെതിരേ തന്നെ മറ്റൊരു ടീമിനു വേണ്ടി കളിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് റാങ്കിനും തന്റെ പേര് എഴുതിച്ചേര്‍ത്തത്.

ആദ്യത്തെയാള്‍
എലൈറ്റ് ലിസ്റ്റിലുള്ള താരങ്ങളില്‍ 35 കാരനായ റാങ്കിനെ വ്യത്യസ്തനാക്കുന്ന മറ്റൊരു കാര്യമുണ്ട്. 70 വര്‍ഷം നീണ്ട ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനു വേണ്ടി കളിക്കുകയും പിന്നീട് ഇംഗ്ലണ്ടിനെതിരേ കളിക്കുകയും ചെയ്തിട്ടുള്ള ഏക ക്രിക്കറ്ററാണ് 35 കാരനായ റാങ്കിന്‍.
അതേസമയം, ബില്ലി മിഡ്വവിന്റര്‍, ബില്ലി മര്‍ഡോക്ക്, ജെജെ ഫെരിസ്, സാമി വുഡ്‌സ്, ഫ്രാങ്ക ഹെര്‍നെ, ആല്‍ബര്‍ട്ട് ട്രോട്ട്, ഫ്രാങ്ക് മിച്ചെല്‍, നവാബ് മുഹമ്മദ് ഇഫ്തിഖാര്‍ അലി ഖാന്‍, ഗുല്‍ മഹമ്മൂദ്, എഎച്ച് കര്‍ദാര്‍, ആമിര്‍ ഇലാഹി, സമി ഗ്വിലെന്‍, കെപ്ലര്‍ വെസല്‍സ് എന്നിവരാണ് രണ്ടു ടീമുകള്‍ക്കായി കളിച്ച താരങ്ങളുടെ എലൈസസ്റ്റ് ലിസ്റ്റിലുള്ളത്.

2012ല്‍ ഇംഗ്ലണ്ടിലേക്ക്
ഐറിഷ് ടീമിനായി കളിച്ചു കൊണ്ടാണ് റാങ്കിന്‍ ക്രിക്കറ്റ് കരിയര്‍ തുടങ്ങിയത്. പക്ഷെ 2012ല്‍ താരം ഇംഗ്ലണ്ട് ടീമിലേക്കു ചേക്കേറുകയായിരുന്നു. 2014ല്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ആഷസ് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെ മല്‍സരത്തിലൂടെയായിരുന്നു താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഈ കളിയില്‍ റാങ്കിന്‍ ഒരു വിക്കറ്റെടുക്കുകയും ചെയ്തു. അവസരങ്ങള്‍ കുറഞ്ഞതോടെ 2016ല്‍ അദ്ദേഹം ഇംഗ്ലീഷ് ടീം വിട്ട് അയര്‍ലാന്‍ഡ് ടീമിലേക്കു തിരിച്ചെത്തുകയായിരുന്നു.

അരങ്ങേറിയത് 2018ല്‍
കഴിഞ്ഞ വര്‍ഷമാണ് അയര്‍ലാന്‍ഡിനു വേണ്ടി റാങ്കിന്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഐറിഷ് ടീമിന്റെയും കന്നി ടെസ്റ്റ് കൂടിയായിരുന്നു ഇത്. പാകിസ്താനെതിരേ ഐറിഷ് ടീം തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റിന് ഇറങ്ങിയപ്പോള്‍ റാങ്കിനും പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ടെസ്റ്റില്‍ ഐറിഷ് ടീമിന്റെ കന്നി വിക്കറ്റിന് അവകാശിയും അദ്ദേഹം തന്നെ. പാക് താരം അസ്ഹര്‍ അലിയെ പുറത്താക്കിയാണ് റാങ്കിന്‍ ചരിത്രത്തിന്റെ ഭാഗമായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications