Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IRANI CUP: സഞ്ജുവിനെ ഒതുക്കും, റസ്റ്റ് ഓഫ് ഇന്ത്യ കീപ്പറാവാന്‍ ഇഷാന്‍; നിര്‍ദേശം ഗംഭീറിന്റേത്?

മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിന് മുമ്പ് യുവതാരങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു പരീക്ഷണം വെച്ചിരിക്കുകയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍. ദുലീപ് ട്രോഫിക്ക് പിന്നാലെ ഇറാനി കപ്പിലും കളിക്കാന്‍ യുവതാരങ്ങളോട് നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. ഒക്ടോബര്‍ 1 മുതല്‍ 5വരെ നടക്കുന്ന ഇറാനി കപ്പില്‍ മുംബൈക്കെതിരേ റസ്റ്റ് ഓഫ് ഇന്ത്യക്കായി ആരൊക്കെയാവും കളിക്കാന്‍ ഇറങ്ങുമെന്നത് സംബന്ധിച്ചുള്ള സൂചനകളാണ് പുറത്തുവരുന്നത്.

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, റിയാന്‍ പരാഗ് എന്നിവരെല്ലാം റസ്റ്റ് ഓഫ് ഇന്ത്യക്കായി കളിക്കുന്നുണ്ടെന്നാണ് വിവരം. ഇവരെല്ലാം ബംഗ്ലാദേശ് ടി20 പരമ്പരയില്‍ അവസരം കാത്തിരിക്കുന്നവരാണ്. ഇവരില്‍ നിന്ന് ആരൊക്കെ ഇന്ത്യന്‍ ടീമിലേക്കെത്തുമെന്നാണ് കണ്ടറിയേണ്ടത്. ആറാം തീയ്യതിയാണ് ടി20 പരമ്പര ആരംഭിക്കുന്നത്. ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് മുമ്പ് ദുലീപ് ട്രോഫിയിലെ പ്രകടനം വിലയിരുത്തുമെന്ന സൂചന സെലക്ടര്‍മാര്‍ നല്‍കിക്കഴിഞ്ഞു.

സഞ്ജുവിനെ ഒതുക്കിയേക്കും

ദുലീപ് ട്രോഫിയില്‍ സെഞ്ച്വറി പ്രകടനമടക്കം നടത്തി ഭേദപ്പെട്ട പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. മോശം ഫോമിലായിരുന്ന സഞ്ജുവിന് വലിയ ആശ്വാസമാകുന്ന പ്രകടനമാണ് ദുലീപ് ട്രോഫിയില്‍ നടത്താനായത്. എന്നാല്‍ ഇറാനി കപ്പിലേക്ക് സഞ്ജുവിനെയല്ല മുഖ്യ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷനെ റസ്റ്റ് ഓഫ് ഇന്ത്യയുടെ കീപ്പറാക്കാനാണ് സെലക്ടര്‍മാര്‍ പദ്ധതിയിടുന്നത്.

ഇഷാനാവും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ലഭിക്കുകയെന്നാണ് സൂചന. ഗൗതം ഗംഭീറിന്റെ നിര്‍ദേശ പ്രകാരമാണ് ഇഷാനെ ഇറാനി കപ്പില്‍ റസ്റ്റ് ഓഫ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാക്കാന്‍ പോകുന്നതെന്നാണ് വിവരം. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ റിഷഭ് പന്തിന് വിശ്രമം നല്‍കിയേക്കും. അതുകൊണ്ടുതന്നെ ആ സ്ഥാനത്തേക്ക് ഇടം കൈയന്‍ താരമെത്താന്‍ ഇഷാന്‍ കളിക്കേണ്ടത് അത്യാവശ്യമാണ്.

sanju samson

സഞ്ജു ടി20ക്ക് ഉണ്ടാവില്ലേ?

സഞ്ജു സാംസണെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ പ്രതീക്ഷിക്കാനായേക്കില്ല. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരത്തിലും ഡെക്കിന് പുറത്തായ സഞ്ജുവിനെ ബംഗ്ലാദേശ് പരമ്പരക്ക് വിളിക്കേണ്ട നിലപാടിലാണ് സെലക്ടര്‍മാരെന്നാണ് സൂചന. ഇത് വ്യക്തമാക്കുന്നതാണ് ഇറാനി കപ്പില്‍ നിന്ന് സഞ്ജുവിനെ തഴയാനുള്ള നീക്കം. ദ്രുവ് ജുറേല്‍ നിലവില്‍ ടെസ്റ്റിലെ ബാക്കപ്പ് കീപ്പറായി വളര്‍ന്നു കഴിഞ്ഞു. താരത്തെ ടി20യിലേക്കും പരിഗണിക്കാനാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ നീക്കം.

ബംഗ്ലാദേശ് പരമ്പരയില്‍ നിന്ന് തഴയപ്പെട്ടാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കെത്താന്‍ വലിയ കാത്തിരിപ്പ് വേണ്ടിവരും. അടുത്ത വര്‍ഷം മാത്രമെ സഞ്ജുവിന് പിന്നെ പ്രതീക്ഷ വേണ്ടൂ. ആ സമയത്തിനുള്ളില്‍ ഇഷാന്‍ സ്ഥിരതയോടെ കളിച്ചാല്‍ സഞ്ജുവിന്റെ മടങ്ങിവരവ് സാധ്യതകള്‍ക്കും അത് വലിയ തിരിച്ചടി നല്‍കിയേക്കും. എന്തായാലും സഞ്ജുവിന് നിലവില്‍ കാര്യങ്ങള്‍ അനുകൂലമല്ലെന്ന് നിസംശയം തന്നെ പറയാം.

പ്രതീക്ഷയോടെ ഇവരും

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ ചില താരങ്ങള്‍ കാത്തിരിക്കുന്നുണ്ട്. അതില്‍ എടുത്തു പറയേണ്ടത് അജിന്‍ക്യ രഹാനെ, ശാര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരെയാണ്. ഇരുവരും മുംബൈ ടീമില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഇവര്‍ക്ക് ഇറാനി കപ്പ് തിരിച്ചുവരവിനുള്ള പിടിവള്ളിയാവുമോയെന്നതാണ് കണ്ടറിയേണ്ടത്. തിലക് വര്‍മ, റിങ്കു സിങ് എന്നിവരും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ ടീമിലെത്താന്‍ സാധ്യതയുള്ള താരങ്ങളെ കൂടുതല്‍ ആഭ്യന്തര ക്രിക്കറ്റ് കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഇത് ഇന്ത്യയുടെ പ്രകടന നിലവാരം ഉയര്‍ത്തുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Tuesday, September 24, 2024, 6:45 [IST]
Other articles published on Sep 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+