For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IRANI CUP: മായങ്ക് നയിക്കും, വിക്കറ്റ് കീപ്പറായി സഞ്ജു; മുംബൈയെ തകര്‍ക്കാനുള്ള ടീമിതാ

മുംബൈ: ഇറാനി കപ്പിനായുള്ള തയ്യാറെടുപ്പിലേക്ക് മുംബൈ ക്രിക്കറ്റ് ടീം കടന്നിരിക്കുകയാണ്. ഒക്ടോബര്‍ 1 മുതല്‍ 5വരെ നടക്കുന്ന ഇറാനി കപ്പില്‍ മുംബൈയെ അജിന്‍ക്യ രഹാനെ നയിക്കുമെന്നാണ് വിവരം. റസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ ആര് നയിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. മായങ്ക് അഗര്‍വാള്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ദുലീപ് ട്രോഫിയില്‍ മായങ്ക് അഗര്‍വാള്‍ നയിച്ച ഇന്ത്യ എ ടീമാണ് കിരീടം നേടിയത്.

റണ്ണറപ്പുകളായ ഇന്ത്യ സി ടീമിനെ നയിച്ചത് റുതുരാജ് ഗെയ്ക് വാദാണ്. ഇന്ത്യയുടെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ദേശീയ ടീമിനൊപ്പമുള്ള പരമ്പരയുടെ തിരക്കുകളിലാവും. അതുകൊണ്ടുതന്നെ റസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതാണ് കണ്ടറിയേണ്ടത്. റസ്റ്റ് ഓഫ് ഇന്ത്യയുടെ ദുലീപ് ട്രോഫിയിലെ സാധ്യതാ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

മായങ്ക് അഗര്‍വാള്‍ നയിക്കും

ദുലീപ് ട്രോഫിയില്‍ ഇന്ത്യ എ ടീമിനെ കിരീടം ചൂടിച്ച നായകനായ മായങ്ക് അഗര്‍വാളാവും റസ്റ്റ് ഓഫ് ഇന്ത്യയെ ഇറാനി കപ്പില്‍ നയിക്കാന്‍ സാധ്യത. ഓപ്പണര്‍ ബാറ്റ്‌സ്മാനായി മായങ്ക് അഗര്‍വാളുണ്ടാവും. മായങ്കിനൊപ്പം റുതുരാജ് ഗെയ്ക് വാദും ഓപ്പണര്‍ റോളിലുണ്ടായേക്കും. രണ്ട് പേരും ദുലീപ് ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചവരാണ്. അതുകൊണ്ടുതന്നെ മായങ്കിനേയും റുതുരാജിനേയും ഓപ്പണര്‍ റോളില്‍ പിന്തുണക്കാനാണ് സാധ്യത.

മൂന്നാം നമ്പറില്‍ റിക്കി ഭുയിയെയാവും ഉണ്ടാവാന്‍ സാധ്യത. ദുലീപ് ട്രോഫിയില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായത് റിക്കി ഭുയിയായിരുന്നു. ക്ലാസിക് ശൈലിയില്‍ കളിക്കുന്ന 27കാരനായ താരത്തെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇറാനി കപ്പിലും മികവ് കാട്ടിയാല്‍ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് റിക്കി ഭുയിയെ വിളിക്കാന്‍ വൈകിയേക്കില്ല.

shardul thakur

സഞ്ജു വിക്കറ്റ് കീപ്പര്‍

റസ്റ്റ് ഓഫ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണാവും ഉണ്ടാവുക. ദുലീപ് ട്രോഫിയില്‍ ഒരു സെഞ്ച്വറി ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു നടത്തിയത്. സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിക്കുന്നതിന് മുമ്പ് സ്ഥിരത പരിശോധിക്കേണ്ടതായുണ്ട്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇറാനി കപ്പിലെ സഞ്ജുവിന്റെ പ്രകടനം കൂടി വിലയിരുത്താനാണ് സാധ്യത. അതുകൊണ്ടുതന്നെ ഇറാനി കപ്പിലെ സഞ്ജുവിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാവും.

തിലക് വര്‍മ, ഇഷാന്‍ കിഷന്‍, അന്‍ഷുന്‍ കാംബോജ്, പ്രസിദ്ധ് കൃഷ്ണ, അഭിമന്യു ഈശ്വരന്‍ എന്നിവരും റസ്റ്റ് ഓഫ് ഇന്ത്യന്‍ ടീമിലിടം നേടിയേക്കുമെന്നാണ് വിവരം. ഇഷാന്‍ കിഷന്‍ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുകയാണ്. ബുച്ചി ബാബു ടൂര്‍ണമെന്റിലും ദുലീപ് ട്രോഫിയിലും ഇഷാന്‍ സെഞ്ച്വറി പ്രകടനം നടത്തിയിരുന്നു. ഈ മികവ് ദുലീപ് ട്രോഫിയിലും ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

രഹാനെയും ശാര്‍ദ്ദുലും തിരിച്ചെത്തും

അജിന്‍ക്യ രഹാനെയും ശാര്‍ദ്ദുല്‍ ഠാക്കൂറും ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. ഇരുവരും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ ആഗ്രഹിക്കുന്നുണ്ട്. ഇറാനി കപ്പില്‍ മുംബൈ ടീമില്‍ ഇരുവരും ഉണ്ടാവുമെന്നുറപ്പാണ്. രഹാനെയാവും മുംബൈയെ നയിക്കുകയെന്നാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മുഷീര്‍ ഖാനും മുംബൈ ടീമിലുണ്ടാവും. ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ മുഷീര്‍ ഖാന്‍ ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്തിരിക്കുന്ന താരമാണ്.

അതുകൊണ്ടുതന്നെ അദ്ദേഹത്തെ മുംബൈ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. സര്‍ഫറാസ് ഖാന്‍ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലാണുള്ളത്. ഇറാനി കപ്പിലെ പ്രകടനം പല താരങ്ങള്‍ക്കും വളരെ നിര്‍ണ്ണായകമാണെന്ന് തന്നെ പറയാം.

Story first published: Monday, September 23, 2024, 19:38 [IST]
Other articles published on Sep 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+