For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ കളിപ്പിച്ചില്ല, ഇറാനി കപ്പില്‍ സെഞ്ച്വറി നേടി സര്‍ഫറാസിന്റെ പ്രതികാരം; രാഹുല്‍ സൂക്ഷിച്ചോ?

ലഖ്‌നൗ: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം നേടിയ യുവതാരമായിരുന്നു സര്‍ഫറാസ് ഖാന്‍. ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച സര്‍ഫറാസ് മധ്യനിരയില്‍ മികവ് കാട്ടുകയും ചെയ്തു. ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന സര്‍ഫറാസിനെ ആദ്യ മത്സരത്തിന് ഇന്ത്യ കളിപ്പിച്ചില്ല. രണ്ടാം മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ആദ്യ മത്സരത്തിലെ പ്ലേയിങ് 11നെ ഇന്ത്യ നിലനിര്‍ത്തിയാണ് രണ്ടാം മത്സരത്തിനിറങ്ങിയത്.

ഇതോടെ ഇറാനി ട്രോഫി കളിക്കാന്‍ സര്‍ഫറാസിനെ ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞു. ഇപ്പോഴിതാ ഇറാനി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ സര്‍ഫറാസ് മിന്നിച്ചിരിക്കുകയാണ്. ആറാം നമ്പറിലിറങ്ങിയ സര്‍ഫറാസ് രണ്ടാം ദിനം മുംബൈ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 103 റണ്‍സോടെ ക്രീസില്‍ തുടരുകയാണ്. 155 പന്ത് നേരിട്ട് 14 ഫോറുള്‍പ്പെടെയാണ് സര്‍ഫറാസിന്റെ തകര്‍പ്പന്‍ പ്രകടനം. അമിത പ്രതിരോധത്തിന് ശ്രമിക്കാതെ റണ്‍സുയര്‍ത്താന്‍ സര്‍ഫറാസിന് സാധിച്ചു.

കിവീസ് പരമ്പരയില്‍ കളിപ്പിക്കണം

സര്‍ഫറാസ് ഖാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തുടരുന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ന്യൂസീലന്‍ഡ് പരമ്പര വരാനിരിക്കെ സര്‍ഫറാസ് ഖാന്റെ പ്രകടനത്തോടെ ഇന്ത്യ മധ്യനിരയിലേക്ക് താരത്തെ പരിഗണിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് പറയാം. കെ എല്‍ രാഹുലിന് വലിയ ഭീഷണി ഉയര്‍ത്തുന്ന പ്രകടനമാണ് സര്‍ഫറാസ് കാഴ്ചവെക്കുന്നത്. ഇംഗ്ലണ്ടിനെതിരേ അര്‍ധ സെഞ്ച്വറി നേടിയ താരം ന്യൂസീലന്‍ഡിനെതിരേ അഞ്ചാം നമ്പറില്‍ കളിക്കുമോയെന്നത് കണ്ടറിയാം.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള സര്‍ഫറാസ് മധ്യനിരയില്‍ അവസരം അര്‍ഹിക്കുന്ന താരമാണെന്ന് നിസംശയം പറയാം. ഓസ്‌ട്രേലിയന്‍ പര്യടനത്തിലും സര്‍ഫറാസിനെ ഇന്ത്യ പരിഗണിക്കണം. വെടിക്കെട്ട് പ്രകടനത്തോടെ പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ സര്‍ഫറാസിന് സാധിക്കും. മികച്ച ഫീല്‍ഡര്‍കൂടിയാണ് സര്‍ഫറാസ്. അതുകൊണ്ടുതന്നെ യുവതാരത്തെ പിന്തുണച്ച് ഇന്ത്യ വളര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം.

sarfaraz khan

രഹാനെക്ക് സെഞ്ച്വറി നേടാനായില്ല

മുന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും സീനിയര്‍ താരവുമായ അജിന്‍ക്യ രഹാനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്നവരിലൊരാളാണ്. അതുകൊണ്ടുതന്നെ ഇറാനി കപ്പില്‍ മികച്ച പ്രകടനം നടത്തേണ്ടത് താരത്തെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. മുംബൈ നായകനായ രഹാനെ ക്ഷമയോടെ പിടിച്ചുനിന്ന് റണ്‍സുയര്‍ത്തിയെങ്കിലും സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെ പുറത്തായി. 97 റണ്‍സില്‍ നില്‍ക്കവെ യഷ് ദയാലാണ് രഹാനെയെ പുറത്താക്കിയത്.

234 പന്ത് നേരിട്ട് 7 ഫോറും 1 സിക്‌സുമാണ് രഹാനെ നേടിയത്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ രഹാനെയുടെ നിലവിലെ പ്രകടനം മതിയാകില്ല. ഇന്ത്യന്‍ ടീം ടെസ്റ്റിലും ആക്രമണോത്സകതയോടെ കളിക്കാനാണ് ഇപ്പോള്‍ താല്‍പര്യപ്പെടുന്നത്. രഹാനെയുടെ പഴയ ശൈലികൊണ്ട് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് എത്താനാവില്ല. മികച്ച യുവതാരങ്ങള്‍ കാത്തിരിക്കവെ രഹാനെക്ക് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് കടുപ്പമാണെന്നതാണ് വസ്തുത.

ശ്രേയസ് അയ്യര്‍ക്ക് ഫിഫ്റ്റി

ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. 84 പന്തില്‍ 57 റണ്‍സാണ് ശ്രേയസ് നേടിയത്. ആറ് ഫോറും രണ്ട് സിക്‌സും ഇതില്‍ ഉള്‍പ്പെടും. ശ്രേയസ് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ശ്രേയസിന് നിലവിലെ പ്രകടനംകൊണ്ട് ഇത് സാധ്യമായേക്കില്ല. മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ ശ്രേയസിന് സാധിക്കാതെ പോയി. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡ് പരമ്പരയിലും ശ്രേയസിനെ ഇന്ത്യന്‍ ടീമില്‍ കാണാനായേക്കില്ല.

ഇന്ത്യന്‍ ടീമിന് പുറത്തായ മുകേഷ് കുമാര്‍ മികച്ച പ്രകടനത്തോടെ കൈയടി നേടി. നാല് വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്താന്‍ താരത്തിനായി. മുകേഷിന് പകരമാണ് ആകാശ് ദീപിനെ ഇന്ത്യ വളര്‍ത്തുന്നത്. യഷ് ദയാല്‍ രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. ബംഗ്ലാദേശ് പരമ്പരക്ക് പരിഗണിക്കപ്പെട്ടെങ്കിലും ഇടം കൈയന്‍ പേസര്‍ക്ക് കളിക്കാനുള്ള അവസരം ഇന്ത്യ നല്‍കിയിരുന്നില്ല.

Story first published: Wednesday, October 2, 2024, 13:07 [IST]
Other articles published on Oct 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+