For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IRANI CUP: കാത്തിരുന്ന രഹാനെയിതാ, കിടിലന്‍ ഫിഫ്റ്റി, ന്യൂസീലന്‍ഡ് പരമ്പരയില്‍ കളിപ്പിക്കൂ

ലഖ്‌നൗ: ഇറാനി കപ്പിലെ മുംബൈയും റസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലുള്ള മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 4 വിക്കറ്റിന് 237 റണ്‍സെന്ന നിലയിലാണ്. മുംബൈക്കായി മിന്നും പ്രകടനം നടത്തി കൈയടി നേടിയിരിക്കുകയാണ് അജിന്‍ക്യ രഹാനെ. ടൂര്‍ണമെന്റില്‍ മുംബൈയെ നയിക്കുന്നത് രഹാനെയാണ്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന് പുറത്തുള്ള രഹാനെ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.

സെലക്ടര്‍മാരുടെ ശ്രദ്ധ ലഭിക്കുന്ന തരത്തിലുള്ള പ്രകടനമാണ് രഹാനെ ഇപ്പോള്‍ കാഴ്ചവെച്ചിരിക്കുന്നത്. തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടിയ രഹാനെ ഓസീസ് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് പറയാം. എന്തായാലും ഇറാനി ട്രോഫിയിലെ പ്രകടനത്തോടെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ആശയക്കുഴപ്പത്തിലാവുമെന്ന് തന്നെ വിലയിരുത്താം. അത്രത്തോളം വാശിയേറിയ പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെക്കുന്നത്.

സെഞ്ച്വറിക്കരികെ രഹാനെ

ക്ലാസിക് ഇന്നിങ്‌സുമായാണ് രഹാനെ കസറിയത്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ രഹാനെ ക്ഷമയോടെ ബാറ്റ് ചെയ്ത് ക്രീസില്‍ തുടരുകയാണ്. 197 പന്തില്‍ 86 റണ്‍സുമായാണ് രഹാനെ ക്രീസിലുള്ളത്. 6 ഫോറും 1 സിക്‌സും രഹാനെ നേടിയിട്ടുണ്ട്. മുകേഷ് കുമാര്‍, യഷ് ദയാല്‍, പ്രസിദ്ധ് കൃഷ്ണ, മാനവ് സുത്താര്‍, സരനാഷ് ജയിന്‍ എന്നിവര്‍ അടങ്ങുന്ന ബൗളിങ് നിരയെ നേരിട്ടാണ് രഹാനെയുടെ കിടിലന്‍ പ്രകടനം. എന്തായാലും രഹാനെയുടെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

ന്യൂസീലന്‍ഡ് പരമ്പരയും ഓസീസ് പരമ്പരയും വരാനിരിക്കുകയാണ്. രണ്ട് ടെസ്റ്റ് പരമ്പരയും ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. രഹാനെ ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡുള്ള താരമാണ്. അനുഭവസമ്പന്നനായ രഹാനെയെ ഇന്ത്യ ന്യൂസീലന്‍ഡ് പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കേണ്ടതാണ്. അവിടെ ഫോം തെളിയിക്കാനായാല്‍ ഓസീസ് പര്യടനത്തിലും രഹാനെക്ക് അവസരം നല്‍കേണ്ടതാണ്. സെലക്ടര്‍മാരുടെ തീരുമാനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്.

sarfaraz khan

ഗംഭീര്‍ പിന്തുണക്കുമോ?

രഹാനെയെ പിന്തുണക്കാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തയ്യാറായേക്കില്ല. രഹാനെ ഇന്ത്യയുടെ പഴയ ക്ലാസിക് ശൈലിയില്‍ കളിച്ച് മുന്നോട്ട് പോകുന്ന താരമാണ്. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ ശൈലി ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. തകര്‍ത്തടിച്ച് കളിക്കാന്‍ ശേഷിയുള്ള ബാറ്റിങ് നിരയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലുള്ളത്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം ഇത് തെളിയിക്കുന്നതാണ്.

രഹാനെ തിരിച്ചുവന്നാല്‍ കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍ തുടങ്ങിയ താരങ്ങളെ പ്ലേയിങ് 11 നിന്ന് തഴയേണ്ടി വരും. നിലവിലെ ഇന്ത്യയുടെ പദ്ധതികളെ പൊളിച്ചെഴുതാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവും. അതുകൊണ്ടുതന്നെ ഇപ്പോള്‍ രഹാനെക്ക് തിരിച്ചുവരവിന് അവസരം കൊടുക്കാന്‍ ഇന്ത്യ തയ്യാറാവാന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. രഹാനെക്ക് അര്‍ധ സെഞ്ച്വറി നാളെ സെഞ്ച്വറിയാക്കാന്‍ പറ്റുമോയെന്നതാണ് കണ്ടറിയേണ്ടത്.

ശ്രേയസും സര്‍ഫറാസും തിളങ്ങി

ഇന്ത്യന്‍ ടീമിന് പുറത്തുള്ള ശ്രേയസ് അയ്യര്‍ ഭേദപ്പെട്ട പ്രകടനമാണ് ഇറാനി കപ്പില്‍ കാഴ്ചവെച്ചത്. അര്‍ധ സെഞ്ച്വറി നേടിയാണ് ശ്രേയസ് തിളങ്ങിയത്. 84 പന്തില്‍ 57 റണ്‍സ് നേടിയാണ് ശ്രേയസ് പുറത്തായത്. ആറ് ഫോറും 2 സിക്‌സുമാണ് ശ്രേയസ് നേടിയത്. സര്‍ഫറാസ് ഖാന്‍ 88 പന്തില്‍ 54 റണ്‍സോടെ ക്രീസില്‍ തുടരുകയാണ്. 6 ബൗണ്ടറി ഉള്‍പ്പെടെ നേടിയാണ് സര്‍ഫറാസ് തിളങ്ങുന്നത്.

ബംഗ്ലാദേശ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ സര്‍ഫറാസ് ഖാനെ കഴിഞ്ഞ ദിവസമാണ് ഇറാനി കപ്പ് കളിക്കാന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത്. ന്യൂസീലന്‍ഡ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാന് സീറ്റ് ലഭിക്കുമെന്നുറപ്പാണ്.

Story first published: Tuesday, October 1, 2024, 18:47 [IST]
Other articles published on Oct 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+