For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Irani Cup 2024: സഞ്ജു 196, ഇഷാന്‍ 134; എന്നിട്ടും ടീമിലെടുത്തത് ഇഷാനെ!! കാരണമെന്ത്? വിമര്‍ശനം

മുംബൈ: ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ തഴഞ്ഞതില്‍ ആരാധകരോഷം. സോഷ്യല്‍ മീഡിയയില്‍ പലരും അദ്ദേഹത്തിന്റെ അഭാവത്തെ ചോദ്യം ചെയ്ത് രംഗത്തു വന്നിരിക്കുകയാണ്. റുതുരാജ് ഗെയ്ദിനെ ക്യാപ്റ്റനാക്കിയാണ് ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സഞ്ജുവിനെ തഴഞ്ഞ സെലക്ടര്‍മാര്‍ പകരം ഇഷാന്‍ കിഷനെയും ധ്രുവ് ജുറേലിനെയുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലെടുത്തത്.

സമാപിച്ച ദുലീപ് ട്രോഫി റെഡ് ബോള്‍ റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ ഇഷാനേക്കാള്‍ മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ സഞ്ജുവിനായിരുന്നു. എന്നിട്ടും അദ്ദേഹത്തെ എന്തുകൊണ്ട് റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ അവസരം നല്‍കിയില്ലെന്നതാണ് ആരാധകരുടെ ചോദ്യം. അടുത്ത മാസം ഒന്നു മുതലാണ് റെസ്റ്റ് ഓഫ് ഇന്ത്യയു മുംബൈയും തമ്മില്‍ ഇറാനി കപ്പിനായുള്ള പോരാട്ടം നടക്കുന്നത്.

SANJU SAMSON

എവിടെ സഞ്ജു?

ദുലീപ് ട്രോഫിയില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടും സഞ്ജു സാംസണിനെ ഇറാനി കപ്പില്‍ നിന്നും ഈ തരത്തില്‍ അവഗണിച്ചത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

സഞ്ജു സാംസണിനോടു വീണ്ടും അനീതി കാണിച്ചിരിക്കുകയാണ്. ദുലീപ് ട്രോഫിയില്‍ രണ്ടു മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയക്കം 49 ശരാശരിയില്‍ 90ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 196 റണ്‍സെടുത്ത താരമാണ് അദ്ദേഹം. ഇഷാന്‍ കിഷനാവട്ടെ രണ്ടു മല്‍സരങ്ങളില്‍ നിന്നും 33.50 ശരാശരിയില്‍ 134 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. എന്നിട്ടും എന്തുകൊണ്ടാണ് ഇഷാന് പ്രഥമ പരിഗണന ലഭിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിക്കുന്നു.

സഞ്ജു സാംസണിനു ഈ അവഗണനകള്‍ ഇപ്പോള്‍ ശീലമായിരിക്കുകയാണ്. നേരത്തേ ദുലീപ് ട്രോഫിക്കു വേണ്ടി നാലു ടീമുകളെ പ്രഖ്യാപിച്ചപ്പോഴും ആദ്യം അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. പിന്നീട് ഇഷാന്‍ കിഷനു പരിക്കു കാരണം പിന്‍മാറേണ്ടി വന്നപ്പോഴാണ് പകരക്കാരനായി അവസാന നിമിഷം സഞ്ജുവിനു വിളിയെത്തിയത്. ഇപ്പോഴിതാ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചപ്പോഴും അദ്ദേഹത്തിനു സ്ഥാനമില്ലെന്നും ആരാധകര്‍ കുറിക്കുന്നു.

ഇഷാന്‍ കിഷനേക്കാള്‍ ഇറാനി കപ്പില്‍ സ്ഥാനമര്‍ഹിച്ചത് സഞ്ജു സാംസണാണ്. പക്ഷെ ഇഷാന്‍ കിഷനെയാണ് സെലക്ടര്‍മാര്‍ പരിഗണിച്ചത്. ദുലീപ് ട്രോഫിയിലെ പ്രകടനമാണ് ടീം സെലക്ഷനില്‍ മാനദണ്ഡമാക്കിയതെങ്കില്‍ ടീമിലേക്കു ആദ്യം നറുക്കവീഴേണ്ടത് സഞജുവിനാണ്്. എന്നാല്‍ അദ്ദേഹത്തേക്കാള്‍ കുറച്ചു റണ്‍സെടുത്തിട്ടും ഇഷാന്‍ എങ്ങനെ ടീമിലെത്തിയെന്നു മനസ്സിലാവുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

SANJU SAMSON

പ്രതീക്ഷ ടി20 പരമ്പരയില്‍

ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഇടം ലഭിക്കാതെ പോയതോടെ സഞ്ജു സാംസണിന്റെ ഇനിയുള്ള പ്രതീക്ഷ അടുത്ത മാസം നടക്കാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലാണ്. ഒക്ടോബര്‍ ആറിനാണ് മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം.

ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനു ഈ പരമ്പരയില്‍ വിശ്രമം അനുവദിക്കുമെന്നാണ് വിവരം. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ നടക്കാനിക്കുന്ന ടെസ്റ്റ് പരമ്പരകള്‍ പരിഗണിച്ചാണിത്. അതുകൊണ്ടു തന്നെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ കളിപ്പിക്കാന്‍ തന്നെയാണ് സാധ്യത.

കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലാണ് അദ്ദേഹം അവസാനമായി ദേശീയ ടീമിനായി കളിച്ചത്. ഏകദിന പരമ്പരയില്‍ സ്ഥാനം ലഭിച്ചില്ലെങ്കിലും ടി20യില്‍ സഞ്ജു ടീമിന്റെ ഭാഗമായിരുന്നു. പരമ്പരയിലെ അവസാന രണ്ടു കളിയിലും അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നെങ്കിലും ബാറ്റിങില്‍ ദയനീയമായി പരാജയപ്പെട്ടു. രണ്ടിലും ഡെക്കായാണ് സഞ്ജു ക്രീസ് വിട്ടത്. അതുകൊണ്ടു തന്നെ ഇതിന്റെ നിരാശ മായ്ക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന അവസരമായിരിക്കും ബംഗ്ലാദേശുമായുള്ള ടി20 പരമ്പര.

Story first published: Tuesday, September 24, 2024, 19:14 [IST]
Other articles published on Sep 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+