Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Irani Cup 2024: സഞ്ജുവിനെ തഴഞ്ഞത് നന്നായി! ഇന്ത്യക്കായി ആദ്യ ടി20 കളിക്കും, ഈ കാരണം

മുംബൈ: ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ തഴഞ്ഞതിനെതിരേ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇഷാന്‍ കിഷനും ധ്രുവ് ജുറേലുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിന്റെ ഭാഗമായിരിക്കുന്നത്. സമാപിച്ച ദുലീപ് ട്രോഫിയില്‍ ഒരു സെഞ്ച്വറിയടക്കം നേടി മിന്നിച്ചിട്ടും എന്തുകൊണ്ട് സഞ്ജുവിനെ ടീമിലെടുത്തില്ലെന്നാണ് ആരാധകരുടെ ചോദ്യം.

എന്നാല്‍ ഇറാനി കപ്പില്‍ നിന്നും ഒഴിവാക്കപ്പെട്ടത് യഥാര്‍ഥത്തില്‍ സഞ്ജുവിനെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണെന്നതാണ് സത്യം. ഇതു കാരണം മറ്റൊരു വലിയ അവസരമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഇതു എന്താണെന്നറിയാം.

SANJU SAMSON

ടി20യില്‍ സ്ഥാനമുറപ്പിച്ചു

ഇറാനി കപ്പിലേക്കു പരിഗണിക്കപ്പെടാതിരുന്നതോടെ ബംഗ്ലാദേശുമായി അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. ഒക്ടോബര്‍ ആറിനു രാത്രി ഏഴു മുതല്‍ ഗ്വാളിയോറിലാണ് ടി20 പരമ്പരയിലെ ആദ്യത്തെ മല്‍സരം നടക്കാനിരിക്കുന്നത്.

ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യയും മുംബൈയും തമ്മിലുള്ള പോരാട്ടം ഒക്ടോബര്‍ ഒന്നു മുതല്‍ അഞ്ചു വരെയാണ്. അതായത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടി20യുടെ തലേദിവസമാണ് ഈ മല്‍സരം കഴിയുക. അതിനാല്‍ തന്നെ ഇറാനി കപ്പില്‍ കളിക്കുന്നവരൊന്നും തന്നെ ആദ്യ ടി20യില്‍ ഇന്ത്യന്‍ ടീമില്‍ കാണില്ലെന്നുറപ്പാണ്.

സഞ്ജു ഇറാനി കപ്പില്‍ കളിച്ചിരുന്നെങ്കില്‍ ബംഗ്ലാദേശുമായുള്ള ആദ്യ ടി20 അദ്ദേഹത്തിനു നഷ്ടമാവുമായിരുന്നു. പക്ഷെ ഇറാനി കപ്പിന്റെ ഭാഗമല്ലാത്തതിനാല്‍ അദ്ദേഹത്തിനു ആദ്യ ടി20യില്‍ കളിക്കാനിറങ്ങാം. ഇറാനി കപ്പില്‍ ഇഷാന്‍ കിഷന്‍ തന്നെയാവും റെസ്റ്റ് ഓഫ് ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുക. അതിനാല്‍ ബംഗ്ലാദേശുമായുള്ള ആദ്യ ടി20യിലും അദ്ദേഹം ഇന്ത്യന്‍ ടീമില്‍ കാണില്ല. ഇതും സഞ്ജുവിനു പ്ലസ് പോയിന്റാണ്.

ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ സഞ്ജു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ധ്രുവ് ജുറേല്‍ ബാക്കപ്പുമാവാനാണ് സാധ്യത. കാരണം റിഷഭ് പന്തിനു ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കുമെന്നാണ് വിവരം. വരും മാസങ്ങളില്‍ എട്ടു ടെസ്റ്റുകളാണ് നാട്ടിലും വിദേശത്തുമായി ഇന്ത്യ കളിക്കാനിരിക്കുന്നത്. ഇതു പരിഗണിച്ചാണ് ടി20യില്‍ റിഷഭിനു വിശ്രമം നല്‍കുന്നത്.

SANJU SAMSON

മിന്നിക്കുമോ സഞ്ജു?

ഇന്ത്യക്കു വേണ്ടി ടി20യില്‍ മിന്നിക്കാന്‍ ഒരുപക്ഷെ സഞ്ജു സാംസണിനു ലഭിക്കുന്ന അവസാനത്തെ അവസരമായിരിക്കും ബംഗ്ലാദേശുമായുള്ള മൂന്നു മല്‍സരങ്ങളുടെ പരമ്പര. അവസാനമായി കളിച്ച ശ്രീലങ്കയുമയുള്ള ടി20 പരമ്പരയിലെ രണ്ടു കളിയിലും അദ്ദേഹം ഡെക്കായി നിരാശപ്പെടുത്തിയിരുന്നു. അതിനാല്‍ തന്നെ ബംഗ്ലാദേശിനെതിരേ മികച്ച ഇന്നിങ്‌സുകളുമായി സഞ്ജുവിനു ഇതിനു പ്രായശ്ചിത്തം ചെയ്‌തേ തീരൂ.

ബംഗ്ലാദേശിനെതിരേയും ഫ്‌ളോപ്പായാല്‍ അദ്ദേഹത്തിനു കാര്യങ്ങള്‍ കടുപ്പമാവും. കാരണം ഇഷാന്‍ കിഷന്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ ശക്തമായ തിരിച്ചുവരാണ് നടത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ വൈകാതെ ഇന്ത്യന്‍ ടീമിലേക്കും ഇഷാന്‍ മടങ്ങിയെത്തുമെന്നുറപ്പാണ്. ഓസ്‌ട്രേലിയയുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു മുമ്പ് സൗത്താഫ്രിക്കയുമായി നാലു ടി20കളുടെ പരമ്പര അവരുടെ നാട്ടില്‍ ഇന്ത്യ കളിക്കുന്നുണ്ട്.

ഈ പരമ്പരയിലൂടെ ഇഷാന്‍ ദേശീയ ടീമിലേക്കു തിരിച്ചെത്തിയേക്കും. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും സഞ്ജു ഫ്‌ളോപ്പായി മാറിയാല്‍ സൗത്താഫ്രിക്കയില്‍ ഇഷാനെ ഇന്ത്യ പരീക്ഷിക്കാനാണ് സാധ്യത. ബാക്കപ്പിന്റെ റോളില്‍ ജുറേല്‍ കൂടി വരുന്നതോടെ മലയാളി താരം പൂര്‍ണമായി ടീമിനു പുറത്താവുകയും ചെയ്യും. പിന്നീട് ടി20 ടീമിലേക്കു ഒരു മടങ്ങിവരവ് സഞ്ജുവിനു ഏറെ കടുപ്പമായിരിക്കും.

Story first published: Tuesday, September 24, 2024, 21:08 [IST]
Other articles published on Sep 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+