For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Irani Cup 2024: റുതുരാജ് 9, അഭിമന്യു 151*, ഓസ്‌ട്രേലിയയില്‍ ആരാവണം മൂന്നാം ഓപ്പണര്‍?

ലഖ്‌നൗ: ഇറാനി കപ്പിനായുള്ള പോരാട്ടത്തില്‍ മുംബൈയ്‌ക്കെതിരേ റെസ്റ്റ് ഓഫ് ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചിരിക്കുകയാണ് അഭിമന്യു ഈശ്വരന്‍. മുംബൈയ്‌ക്കെതിരേ മുന്‍നിര ബാറ്റിങിലെ മറ്റുള്ളവര്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താതെ പോയപ്പോള്‍ അപരാജിത സെഞ്ച്വറിയുമായി അഭിമന്യു ടീമിനെ രക്ഷിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദടക്കം ബാറ്റിങില്‍ ഫ്‌ളോപ്പായപ്പോഴാണ് അദ്ദേഹം പുറത്താവാതെ 151 റണ്‍സ് കണ്ടെത്തിയത്. 212 ബോളുകള്‍ നേരിട്ട അഭിമന്യുവിന്റെ ഇന്നിങ്‌സില്‍ 12 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ റുതുരാജ് മൂന്നാം ഓപ്പണറായി ടീമിലേക്കു വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ റോളിനു കൂടുതല്‍ അര്‍ഹത തനിക്കാണെന്നു അഭിമന്യു കാണിച്ചു തന്നിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിലവിലെ ഫോമില്‍ മറ്റാരേക്കാളുമധികം ടെസ്റ്റ് ടീമിലേക്കു അര്‍ഹതയും തനിക്കാണെന്നു അഭിമന്യു ഒരിക്കല്‍ക്കൂടി അടിവരയിടുകയാണ്.

abhimanyu easwaran

റണ്‍വേട്ടയുമായി അഭിമന്യു

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വലിയ റണ്‍വേട്ടയാണ് അഭിമന്യു ഈശ്വരന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 146.4 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ അദ്ദേഹം വാരിക്കൂട്ടിയത് 732 റണ്‍സാണ്. ഇറാനി കപ്പില്‍ മാത്രമല്ല തൊട്ടുമുമ്പ് കളിച്ച ദുലീപ് ട്രോഫിയിലും രണ്ടു സെഞ്ച്വറിയടക്കം നേടി റണ്‍വേട്ട നടത്താന്‍ അഭിമന്യുവിനായിരുന്നു. തുടര്‍ച്ചയായി മൂന്നാമത്തെ ഇന്നിങ്‌സാണ് താരം സെഞ്ച്വറി കുറിച്ചിരിക്കുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അത്യുജ്വല റെക്കോര്‍ഡാണ് അഭിമന്യുവിന്റേത്. 167 ഇന്നിങ്‌സുകളില്‍ നിന്നും 49.03 എന്ന കിടിലന്‍ ശരാശരിയില്‍ 7404 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 26 സെഞ്ച്വറികളും 30 ഫിഫ്റ്റികളം ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 233 റണ്‍സുമാണ്.

2020ലെ കൊവിഡ് മഹാമാരിക്കു ശേഷം അഭിമന്യുവിന്റെ പ്രകടനത്തില്‍ വലിയ കുതിപ്പാണ് സംഭവിച്ചിട്ടുള്ളതെന്നു കണക്കുകള്‍ തെളിയിക്കുന്നു. 56 ഇന്നിങ്‌സുകളാണ് അതിനു ശേഷം അദ്ദേഹം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 60.62 ശരാശരിയില്‍ 13 സെഞ്ച്വറികളും ഒരു ഡബിള്‍ സെഞ്ച്വറിയുമടക്കം 3031 റണ്‍സ് അഭിമന്യു വാരിക്കൂട്ടുകയും ചെയ്തു.

റുതുരാജോ, അഭിമന്യുവോ?

നിലവിലെ ഫോമും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റെക്കോര്‍ഡും പരിഗണിക്കുമ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ റുതുരാജ് ഗെയ്ക്വാദിനേക്കാള്‍ സ്ഥാനമര്‍ഹിക്കുന്നത് അഭിമന്യു ഈശ്വരന്‍ തന്നെയാണെന്നു ഉറപ്പിച്ചു പറയാം. ബംഗ്ലാദേശുമായി ഈയാഴ്ച തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും റുതുരാജിനെ തഴഞ്ഞതിനെതിരേ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പലരും ഈ തീരുമാനത്തെ ചോദ്യവും ചെയ്തിരുന്നു.

ruturaj gaikwad

എന്നാല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ മൂന്നാം ടെസ്റ്റ് ഓപ്പണറായി റുതുരാജിനാണ് പ്രഥമ പരിഗണനയെന്നും ഈ കാരണത്താലാണ് ടി20യില്‍ നിന്നും ഒഴിവാക്കി പകരം ഇറാനി കപ്പിനുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഇറാനി കപ്പിന്റെ ആദ്യ ഇന്നിങ്‌സില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ക്യാപ്റ്റന്‍ കൂടിയായ റുതുരാജ് ബാറ്റിങില്‍ ഫ്‌ളോപ്പായി തീര്‍ന്നു. 27 ബോളില്‍ നിന്നും ഒരു ഫോറടക്കം ഒമ്പതു റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ ജുനേദ് ഖാന്റെ ബൗളിങില്‍ പൃഥ്വി ഷാ പിടികൂടുകയായിരുന്നു.

റെസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു

ഇറാനി കപ്പില്‍ മുംബൈയുടെ ഒന്നാമിന്നിങ്‌സിലെ കൂറ്റന്‍ ടോട്ടലായ 537 റണ്‍സിനു മറുപടിയില്‍ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ റെസ്റ്റ് ഓഫ് ഇന്ത്യ നാലു വിക്കറ്റിനു 289 റണ്‍സെടുത്തിട്ടുണ്ട്. അഭിമന്യു ഈശ്വരനോടൊപ്പം 30 റണ്‍സുമായി ധ്രുവ് ജുറേലാണ് ക്രീസിലുള്ളത്.

ആറു വിക്കറ്റുകള്‍ ശേഷിക്കെ മുംബൈയ്‌ക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനിയും 248 റണ്‍സ് കൂടി വേണം. റുതുരാജ് ഗെയ്ക്വാദ് (9), സായ് സുദര്‍ശന്‍ (32), ദേവ്ദത്ത് പടിക്കല്‍ (16), ഇഷാന്‍ കിഷന്‍ (38) എന്നിവരുടെ വിക്കറ്റുകളാണ് റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനു നഷ്ടമായത്.

Story first published: Thursday, October 3, 2024, 19:36 [IST]
Other articles published on Oct 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+