
എന്ത് ചെയ്യും യുവരാജ് സിംഗ്
16 കോടിയുടെ കളിക്കാരന്‍. ഐ പി എല്ലില്‍ ആദ്യമായി ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടി കളിക്കാന്‍ ഇറങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവരാജാവ്. ലോകകപ്പ് ടീമില്‍ ഇല്ലെങ്കിലും ഇന്ന് കളിക്കുന്നവരില്‍ ഏറ്റവും പോപ്പുലര്‍ താരം താനാണെന്ന് യുവി ലേലത്തിലൂടെ തെളിയിച്ചു. ഐ പി എല്ലില്‍ നന്നായി കളിച്ചാല്‍ ഇന്ത്യന്‍ ക്യാപ് കൂടിയാണ് യുവിയെ കാത്തിരിക്കുന്നത്.

ഫോമിലാണ് എ ബി ഡിവില്ലിയേഴ്‌സ്
ലോകകപ്പില്‍ മിന്നും ഫോമിലായിരുന്നു ഡിവില്ലിയേഴ്‌സ്. അവിശ്വസനീയമായ ബാറ്റിംഗിലൂടെ ഏതാണ്ട് ഒറ്റയ്ക്ക് തന്നെ ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കയെ സെമി വരെ എത്തിച്ചു. ഐ പി എല്ലില്‍ ഈ ഫോം തുടര്‍ന്നാല്‍ എ ബി തന്നെ ഈ സീസണിന്റെ താരം.

മിസ്റ്റര്‍ കണ്‍സ്റ്റിസ്റ്റന്റ് സുരേഷ് റെയ്‌ന
ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാന്‍, ഐ പി എല്‍ റണ്‍വേട്ടയില്‍ റെക്കോര്‍ഡ്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന റെയ്‌നയല്ല ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍. റെയ്‌നയുടെ ഫോമാണ് ചെന്നൈയുടെ യാത്രയില്‍ നിര്‍ണായകം.

അടി വീരന്‍ ബ്രണ്ടന്‍ മക്കുല്ലം
ഈ ലോകകപ്പിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ് കീവിസ് ക്യാപ്റ്റനായ ബ്രണ്ടന്‍ മക്കുല്ലം ആയിരുന്നു. ആദ്യ ഓവറുകളില്‍ തന്നെ അടി. അതാണ് മക്കുല്ലത്തിന്റെ പോളിസി. ഐ പി എല്ലിന് പറ്റിയ പോളിസി.

അത്ഭുതം കെ സി കരിയപ്പ
എന്ത് കണ്ടിട്ടാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കെ സി കരിയപ്പയ്ക്ക് രണ്ടരക്കോടി കൊടുത്തത്. ഈ ഐ പി എല്‍ അതിനുളള ഉത്തരം തരും. ബാറ്റ്‌സ്മാന് മനസിലാകാത്ത മാന്ത്രിക സ്പിന്നറാണ് കരിയപ്പ എന്ന് പറയപ്പെടുന്നു. കാത്തിരുന്ന് കാണാം.

ന്യൂ സ്റ്റൈല്‍ സുനില്‍ നരെയ്ന്‍
കരിയപ്പ കളിച്ചാലും ഇല്ലെങ്കിലും കൊല്‍ക്കത്തയ്ക്ക് പേടിക്കാനൊന്നുമില്ല. അവര്‍ക്ക് സുനില്‍ നരെയ്ന്‍ ഉണ്ട്. പുതിയ ആക്ഷനും സ്റ്റൈലുമായാണ് നരെയ്ന്‍ ഇത്തവണ ഐ പി എല്‍ കളിക്കാനെത്തുന്നത്.

എം എസ് ധോണി കൂള്‍
അച്ഛനായ ശേഷം ധോണിക്കിത് ആദ്യത്തെ ഐ പി എല്‍. കോഴ വിവാദത്തിന്റെ നിഴലിലാണ് ചെന്നൈ കളിക്കുന്നത്. അത് കൊണ്ട് തന്നെ ധോണിയുടെ പ്രകടനം നിര്‍ണായകമാകും

അനുഷ്‌കയില്ലാതെ വിരാട് കോലി
നടി അനുഷ്‌ക ശര്‍മയുടെ പേരിനൊപ്പമാണ് കോലി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റ് ചെയ്യുന്നത്. എന്നാല്‍ കളിയിലൂടെ ഇമേജ് തിരിച്ചുപിടിക്കാനുള്ള അവസരമാണ് കോലിക്ക് ഇത്തവണ

വീരനാകുമോ വീരു
വീരേന്ദര്‍ സേവാഗിന്റെ അവസാന ഐ പി എല്ലാണോ ഇത്. കളിയെ പോലെ തന്നെ വീരുവിന്റെ തീരുമാനങ്ങളെ കുറിച്ചും പ്രവചനങ്ങള്‍ നടത്താന്‍ പറ്റില്ല.

മാക്‌സ് വെല്‍ ഐ പി എല്ലിന്റെ താരം?
പണ്ട് സേവാഗ് കളിച്ചിരുന്ന കളിയാണ് ഇപ്പോള്‍ മാക്‌സ് വെല്‍ കളിക്കുന്നത്. ചിലപ്പോള്‍ അതുക്കും മേലെ. അരമണിക്കൂര്‍ മാക്‌സി ക്രീസിലുണ്ടായാല്‍ മതി. ബാക്കിയെല്ലാം ടീമിന്റെ വഴിയേ വരും.


Click it and Unblock the Notifications