Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജേഴ്‌സിയില്‍ 'ഉറ'യുടെ പരസ്യം, ഐപിഎല്‍ താരങ്ങള്‍ക്ക് നാണം!

മൊഹാലി: ഐ പി എല്‍ ക്രിക്കറ്റ് തന്നെ പണക്കൊഴുപ്പിന്റെ കളിയാണ്. അവിടെ പരസ്യത്തിനും സ്‌പോണ്‍സര്‍ഷിപ്പിനുമാണ് പ്രാധാന്യം. എന്ന് കരുതി ജേഴ്‌സിയില്‍ ഗര്‍ഭ നിരോധന ഉറയുടെ പരസ്യവുമായി കളിക്കാനിറങ്ങേണ്ടി വന്നാലോ. അതും ഡേവിഡ് മില്ലറിനെയും മനന്‍ വോറയെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും പോലുള്ള കുട്ടിത്തം മാറാത്ത താരങ്ങള്‍ക്കാകുമ്പോള്‍ പിന്നെ പറയുകയും വേണ്ട.

ഐ പി എല്ലിലെ രണ്ടാം സ്ഥാനക്കാരായ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സാണ് ഗര്‍ഭ നിരോധന ഉറ നിര്‍മാതാക്കളില്‍ പ്രശസ്തരായ മാന്‍ഫോഴ്‌സിനെ സ്‌പോണ്‍സര്‍മാരാക്കിയിരിക്കുന്നത്. ടീമിന്റെ മുഖ്യസ്‌പോണ്‍സര്‍മാരായ ടാറ്റ പ്രൈമിനൊപ്പം ഇനി മാന്‍ഫോഴ്‌സിന്റെ പരസ്യവും ടീമംഗങ്ങളുടെ ജേഴ്‌സിയില്‍ ഉണ്ടാകും. ജേഴ്‌സിയുടെ പുറക് വശത്തായിരിക്കും മാന്‍ഫോഴ്‌സ് പ്രത്യക്ഷപ്പെടുകയെന്ന് ടീമുടമയായ മോഹിത് ബര്‍മന്‍ പറഞ്ഞു.

sehwag

പുതിയ പരസ്യവുമായി ടീമംഗങ്ങള്‍ക്ക് ജേഴ്‌സി കൈമാറിയിട്ടുണ്ട്. എന്നാല്‍ താരങ്ങള്‍ ഈ സ്‌പോണ്‍സര്‍ഷിപ്പില്‍ അത്ര ഹാപ്പിയല്ല എന്നാണ് അറിയുന്നത്. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. എന്റെ വീട്ടുകാരെല്ലാം കളി കാണാനിരിക്കുന്നുണ്ടാകും. നാണക്കേട് തോന്നുന്ന സ്ഥിതിയാണ്. കൂട്ടുകാര്‍ തീര്‍ച്ചയായും കളിയാക്കും - പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു താരം പറഞ്ഞു.

ഐ പി എല്‍ നിയമപ്രകാരം ഇത്തരം പരസ്യങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല. എന്നാലും ഇതാദ്യമായിട്ടാണ് ഒരു ഐ പി എല്‍ ടീം ഗര്‍ഭ നിരോധന ഉറയുടെ പരസ്യം സ്വീകരിക്കുന്നത്. മാന്‍ഫോഴ്‌സ് കൂടി കൂടുമ്പോള്‍ പഞ്ചാബ് ടീമിന്റെ സ്‌പോണ്‍സര്‍മാരുടെ എണ്ണം ഇരുപതിലെത്തും. ഐ പി എല്‍ കാണുന്ന വലിയ വിഭാഗം പുരുഷന്മാരാണ് തങ്ങളുടെ ടാര്‍ഗറ്റ് ഓഡിയന്‍സെന്ന് മാന്‍ഫോഴ്‌സ് ടീം പറയുന്നു.

Story first published: Thursday, April 9, 2015, 16:31 [IST]
Other articles published on Apr 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+