For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ട്വിസ്‌റ്റോട് ട്വിസ്റ്റ്, ജിടി നിലനിര്‍ത്തിയ ഹാര്‍ദിക് മുംബൈയില്‍! ഇതെങ്ങനെ? നിയമം ഇതാ

മുംബൈ: മുംബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതുമുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. എന്നാല്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിടേണ്ട അവസാന ദിനത്തില്‍ ഗുജറാത്ത് ഹാര്‍ദിക്കിനെ നിലനിര്‍ത്തിയെന്ന റിപ്പോര്‍ട്ട് വന്നതോടെ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായി. പക്ഷെ ഇവിടംകൊണ്ട് ട്വിസ്റ്റ് അവസാനിച്ചില്ല. മണിക്കൂറുകള്‍ക്കപ്പുറം തന്റെ പഴയ തട്ടകമായ മുംബൈയിലേക്ക് ഹാര്‍ദിക് തിരിച്ചെത്തിയിരിക്കുകയാണ്.

ഇത് എങ്ങനെയാണെന്നാണ് എല്ലാ ആരാധകരുടേയും സംശയം. ഐപിഎല്‍ നിയമപ്രകാരം ഇത് നടക്കും. താരലേലത്തിന് മുമ്പ് ഡിസംബര്‍ 12വരെ താര കൈമാറ്റത്തിന് സമയമുണ്ട്. നിലനിര്‍ത്തിയ താരങ്ങളെ കൈമാറ്റം ചെയ്യാനും നിയമം അനുവദിക്കുന്നുണ്ട്. ഇത് പണം നല്‍കിയോ താരങ്ങളെ കൈമാറിയോ എങ്ങനെ വേണമെങ്കിലും നടത്താം. മുംബൈ കാമറൂണ്‍ ഗ്രീനിനെ ആര്‍സിബിക്ക് കൈമാറി. ഇതോടെ 17.5 കോടി രൂപ പേഴ്‌സിലേക്കെത്തിക്കാന്‍ മുംബൈക്കായി.

15 കോടി നല്‍കിയാണ് മുംബൈ ഹാര്‍ദിക്കിനെ ഗുജറാത്തില്‍ നിന്ന് തിരികെ എത്തിച്ചതെന്നാണ് വിവരം. എന്തായാലും വലിയ കൗതുകമുണ്ടാക്കുന്ന ട്വിസ്റ്റാണ് നിലനിര്‍ത്തല്‍ പട്ടിക വന്നതിന് ശേഷവും സംഭവിച്ചത്. ഹാര്‍ദിക്കിനെ മുംബൈ നായകനാക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം.

എട്ട് താരങ്ങളെയാണ് അവസാന സീസണിലെ റണ്ണറപ്പുകളായ ഗുജറാത്ത് കൈവിട്ടത്. യാഷ് ദയാല്‍, കെ എസ് ഭരത്, ശിവം മാവി, ഉര്‍വില്‍ പട്ടേല്‍, പ്രദീപ് സാങ് വാന്‍, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാരി ജോസഫ്, ദസുന്‍ ഷനക എന്നിവരെയാണ് ഗുജറാത്ത് കൈവിട്ടത്.

ശുബ്മാന്‍ ഗില്‍, മാത്യു വേഡ്, വൃദ്ധിമാന്‍ സാഹ, കെയ്ന്‍ വില്യംസണ്‍, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, സായ് സുദര്‍ശന്‍, ദര്‍ശന്‍ നാല്‍ക്കണ്ടെ, വിജയ് ശങ്കര്‍, ജയന്ത് യാദവ്, രാഹുല്‍ തെവാത്തിയ, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്, സായ് കിഷോര്‍, റാഷിദ് ഖാന്‍, ജോഷ്വാ ലിറ്റില്‍, മോഹിത് ശര്‍മ എന്നിവരെയാണ് ഗുജറാത്ത് നിലനിര്‍ത്തിയത്.

മുംബൈ ഇന്ത്യന്‍സും വലിയ പൊളിച്ചെഴുത്താണ് നടത്തിയിരിക്കുന്നത്. അര്‍ഷാദ് ഖാന്‍, രമന്‍ദീപ് സിങ്, ഹൃത്വിക് ഷൊക്കീന്‍, രാഘവ് ഗോയല്‍, ജോഫ്രാ ആര്‍ച്ചര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡുവാന്‍ യാന്‍സന്‍, ജൈ റിച്ചാര്‍ഡ്‌സന്‍, റില്ലി മെറീഡിത്ത്, ക്രിസ് ജോര്‍ദാന്‍, സന്ദീപ് വാര്യര്‍ എന്നിവരെ മുംബൈ കൈവിട്ടു.

karun mair

രോഹിത് ശര്‍മ മുംബൈയുടെ ക്യാപ്റ്റനായി തുടരുമ്പോള്‍ ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, കാമറൂണ്‍ ഗ്രീന്‍, ഷാംസ് മുലാനി, നേഹല്‍ വദേര, ജസ്പ്രീത് ബുംറ, കുമാര്‍ കാര്‍ത്തികേയ, പീയൂഷ് ചൗള, ആകാശ് മധ്‌വാള്‍, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, റൊമാരിയോ ഷെഫേര്‍ഡ് എന്നിവരും ടീമിനൊപ്പം നിലവിലുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറ് താരങ്ങളെയാണ് ഒഴിവാക്കിയത്. വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ച ഹാരി ബ്രൂക്കിനെ ഹൈദരാബാദ് കൈവിട്ടു. സമര്‍ത്ഥ് വ്യാസ്, കാര്‍ത്തിക് ത്യാഗി, വിവ്രാന്ത് ശര്‍മ, അക്കീല്‍ ഹൊസീന്‍, ആദില്‍ റഷീദ് എന്നിവരെയാണ് ഹൈദരാബാദ് ഒഴിവാക്കിയത്. എയ്ഡന്‍ മാര്‍ക്രത്തെ നായകനായാണ് ഹൈദരാബാദ് നിലനിര്‍ത്തിയത്. ഭുവനേശ്വര്‍ കുമാറിനൊപ്പം ടി നടരാജന്‍, ഉമ്രാന്‍ മാലിക് എന്നീ പേസര്‍മാരേയും ടീം നിലനിര്‍ത്തി.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും കാര്‍ത്തിക് ത്യാഗിയെ ഹൈദരാബാദ് കൈവിട്ടുവെന്നതാണ് എടുത്തു പറയേണ്ടത്. ലേലത്തില്‍ ത്യാഗിക്കായി വലിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മായങ്ക് അഗര്‍വാളിനെ ഹൈദരാബാദ് ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും നിലനിര്‍ത്തിയെന്നതാണ് എടുത്തു പറയേണ്ടത്. ആര്‍സിബിയില്‍ നിന്ന് ഷഹബാസ് അഹമ്മദിനെ ഹൈദരാബാദ് ടീമിലേക്കെത്തിച്ചിരുന്നു. 34 കോടിയാണ് ഹൈദരാബാദിന്റെ പേഴ്‌സില്‍ ശേഷിക്കുന്നത്.

കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എട്ട് താരങ്ങളെയാണ് ഒഴിവാക്കിയത്. ജയദേവ് ഉനദ്ഘട്ട്, ഡാനില്‍ സാംസ്, മനാന്‍ വോറ, സ്വപ്‌നില്‍ സിങ്, കരണ്‍ ശര്‍മ, അര്‍പിത് ഗുലീറിയ, സൂര്യന്‍ഷ് ഷെഡ്ജ്, കരുണ്‍ നായര്‍ എന്നിവരെയാണ് ലഖ്‌നൗ ഒഴിവാക്കിയത്.

രാഹുല്‍ നായകനായി തുടരുമ്പോള്‍ ക്വിന്റന്‍ ഡീകോക്ക്, നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, കെയ്ല്‍ മെയേഴ്‌സ്, മാര്‍ക്കസ് സ്‌റ്റോയിണിസ്, ദീപക് ഹൂഡ, ദേവ്ദത്ത് പടിക്കല്‍, രവി ബിഷ്‌നോയ്, നവീന്‍ ഉല്‍ ഹഖ്, ക്രുണാല്‍ പാണ്ഡ്യ, പ്രേരക് മങ്കാദ്, യാഷ് ടാക്കൂര്‍, അമിത് മിശ്ര, മാര്‍ക്ക് വുഡ്, മായങ്ക് യാദവ്, മൊഹ്‌സിന്‍ ഖാന്‍ എന്നിവരാണ് നിലവില്‍ ലഖ്‌നൗവിലുള്ളത്.

11 താരങ്ങളെയാണ് ആര്‍സിബി ഒഴിവാക്കിയത്. വനിന്‍ഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹെയ്‌സല്‍വുഡ്, ഫിന്‍ അലന്‍, മിച്ചല്‍ ബ്രാസ്വെല്‍, ഡേവിഡ് വില്ലി, വെയ്ന്‍ പാര്‍ണല്‍, സോനു യാദവ്, അവിനാഷ് സിങ്, സിദ്ധാര്‍ത്ഥ് കൗള്‍, കേദാര്‍ ജാദവ് എന്നിവരെയാണ് ആര്‍സിബി ഒഴിവാക്കിയത്.

Story first published: Sunday, November 26, 2023, 17:51 [IST]
Other articles published on Nov 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+