For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: പഞ്ചാബിന്റെ വലിയ മണ്ടത്തരം! ആര്‍സിബിയോട് തോറ്റത് നന്നായി- രൂക്ഷ വിമര്‍ശനം

മൊഹാലി: സ്വന്തം തട്ടകത്തില്‍ ആര്‍സിബിയോട് നാണംകെട്ടിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. 24 റണ്‍സിനാണ് പഞ്ചാബ് മുട്ടുമടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാല് വിക്കറ്റിന് 174 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 18.2 ഓവറില്‍ 150 റണ്‍സിലൊതുങ്ങി. ഫഫ് ഡുപ്ലെസിസിന്റെയും (84) വിരാട് കോലിയുടെയും (59) ഫിഫ്റ്റിയും മുഹമ്മദ് സിറാജിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് പഞ്ചാബിനെ തോല്‍പ്പിച്ചത്.

എന്നാലിപ്പോള്‍ പഞ്ചാബ് ടീം മാനേജ്‌മെന്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. പഞ്ചാബിനെ തോല്‍പ്പിച്ചത് അനാവശ്യ പരീക്ഷണങ്ങളാണെന്നും ശിഖര്‍ ധവാന്റെ അഭാവത്തില്‍ പഞ്ചാബ് സ്‌കൂള്‍ കുട്ടികളുടെ ടീമാണെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ആര്‍സിബിക്കെതിരായ തോല്‍വി പഞ്ചാബ് ചോദിച്ചുവാങ്ങിയതാണെന്നും മണ്ടന്‍ പരിഷ്‌കാരങ്ങളുടെ ഫലമാണിതെന്നുമാണ് ആരാധകര്‍ പറയുന്നത്.

virat kohli, prebhsimran singh

അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന്റെ വിജയശില്‍പ്പിയും കളിയിലെ താരവുമായ സിക്കന്തര്‍ റാസയെ തൊട്ടടുത്ത മത്സരത്തില്‍ പുറത്തിരുത്തിയതാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. പന്തുകൊണ്ടും മിടുക്കുകാട്ടാന്‍ കഴിവുള്ള റാസ അവസാന മത്സരത്തില്‍ മികച്ച പ്രകടനം നടത്തി ഫോമിലാണുള്ളത്. എന്നിട്ടും അവസരം നല്‍കാതെ പുറത്തിരുത്തിയതിന്റെ യുക്തി മനസിലാവുന്നില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ശിഖര്‍ ധവാന്റെ അഭാവത്തില്‍ ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആളില്ല. സാം കറെന്‍ നായകനെന്ന നിലയില്‍ ഇനിയുമേറെ മെച്ചപ്പെടണം. കഗിസോ റബാഡ, ശിഖര്‍ ധവാന്‍, സിക്കന്തര്‍ റാസ എന്നിവരില്ലാത്ത പഞ്ചാബ് നിര ദുരന്തമാണെന്നാണ് ആരാധകര്‍ പറയുന്നത്. പഞ്ചാബ് കിങ്‌സിന്റെ മത്സരത്തില്‍ ആകെ സന്തോഷം പ്രീതി സിന്ദയെ കാണുന്നതാണെന്നും മറ്റൊരു തരത്തിലും സന്തോഷിപ്പിക്കാത്ത ടീമാണ് പഞ്ചാബെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

എതിരാളികള്‍ക്ക് വെറുതെ രണ്ട് പോയിന്റ് കൊടുക്കുന്ന ടീമായി പഞ്ചാബ് മാറുകയാണെന്നും ആദ്യത്തെ മികവ് ഇപ്പോള്‍ ടീമിനില്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. ആദ്യ രണ്ട് മത്സരത്തിലും ശിഖര്‍ ധവാന്‍ മുന്നില്‍ നിന്ന് നയിച്ചാണ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്. ധവാന്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ പകരം ആ റോളില്‍ ആളില്ലാതെയായി എന്നതാണ് വസ്തുത.

prebhsmiran singh

ലേലത്തില്‍ കൂടുതല്‍ തുക കൈവശം ഉണ്ടായ ടീമായിട്ടും മികച്ച താരങ്ങളെ ഒപ്പം കൂട്ടാന്‍ മാനേജ്‌മെന്റിന് സാധിക്കാതെ പോയതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും ആരാധകര്‍ പരിഹസിക്കുന്നു. ടെസ്റ്റ് കളിക്കാനറിയാവുന്ന പരിശീലക സംഘത്തെയാണ് പഞ്ചാബ് ഒപ്പം കൂട്ടിയിരിക്കുന്നതെന്നും തോല്‍വിക്ക് ടീം മാനേജ്‌മെന്റാണ് കാരണമെന്നുമാണ് ആരാധകരുടെ പരിഹാസം.

ആര്‍സിബിക്ക് പഞ്ചാബ് വിജയം സമ്മാനിക്കുകയായിരുന്നു. പ്രഭ്‌സിംറാന്‍ സിങ്ങും ജിതേഷ് ശര്‍മയുമൊഴിച്ച് മറ്റാരും പൊരുതാന്‍ പോലും ശ്രമിച്ചില്ല. ഇതേ ടീമുമായി മുന്നോട്ട് പോയി പ്ലേ ഓഫ് കളിക്കാമെന്ന് പഞ്ചാബ് കരുതേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇതുവരെ കിരീടമില്ലാത്ത ടീമായി പഞ്ചാബ് മാറാന്‍ കാരണം ടീം മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.

മാത്യു ഷോര്‍ട്ട്, ലിയാം ലിവിങ്‌സ്റ്റണ്‍, സാം കറെന്‍, നതാന്‍ എല്ലിസ് എന്നിവരാണ് പഞ്ചാബിന്റെ പ്ലേയിങ് 11ല്‍ വിദേശ താരങ്ങളായി ഉണ്ടായിരുന്നത്. ഇതോടെ ഇംപാക്ട് താരമായിപ്പോലും സിക്കന്തര്‍ റാസയെ പരിഗണിക്കാന്‍ സാധിക്കാതെ വന്നു. മാച്ച് വിന്നറായി മികവ് തെളിയിച്ച താരത്തെ തൊട്ടടുത്ത മത്സരത്തില്‍ പുറത്തിരുത്താനുള്ള മണ്ടന്‍ തീരുമാനം പഞ്ചാബ് കിങ്‌സ് മാത്രമെ എടുക്കുകയുള്ളൂവെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

ശിഖര്‍ ധവാന്‍ എത്രയും വേഗം തിരിച്ചെത്തണമെന്നാണ് പഞ്ചാബ് ആരാധകര്‍ പറയുന്നത്. ധവാനെ അമിതമായി ടീം ആശ്രയിക്കുന്നു. ഈ ടീമിനെ നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ ധവാന് മാത്രമെ സാധിക്കുകയുള്ളൂവെന്നും മറ്റെല്ലാവരും ആത്മാര്‍ത്ഥയില്ലാത്തവരാണെന്നുമാണ് ആരാധക വിമര്‍ശനം.ധവാന്‍ തിരിച്ചുവരാതെ പഞ്ചാബിന് രക്ഷയില്ലെന്നതാണ് വസ്തുത.

Story first published: Thursday, April 20, 2023, 22:10 [IST]
Other articles published on Apr 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+