Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: പ്രകടനം മോശം, എന്നിട്ടും രഹാനെയെ എന്തുകൊണ്ട് വാങ്ങി? സിഎസ്‌കെ സിഇഒ പറയുന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഏറ്റവും അത്ഭുതപ്പെടുത്തിയ സീനിയര്‍ താരങ്ങളിലൊരാളാണ് അജിന്‍ക്യ രഹാനെ. ഇതുവരെ കാണാത്ത തരത്തിലുള്ള വെടിക്കെട്ടാണ് രഹാനെ ഇത്തവണ കാഴ്ചവെക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് മുന്‍ നായകനെ അവസാന ലേലത്തില്‍ വാങ്ങാന്‍ ആരും താല്‍പര്യം കാട്ടിയിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി 50 ലക്ഷം അടിസ്ഥാന വിലക്ക് രഹാനെയെ സിഎസ്‌കെ ഒപ്പം കൂട്ടുകയായിരുന്നു.

സിഎസ്‌കെയുടെ കടുത്ത ആരാധകര്‍ പോലും വിമര്‍ശിച്ച തീരുമാനമായിരുന്നു ഇത്. ചേതേശ്വര്‍ പുജാരയെ ടീമിലെടുത്തതുപോലെ ബെഞ്ചിലിരുത്താന്‍ മാത്രമായാവും രഹാനെയെ പരിഗണിക്കുകയെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് രഹാനെ വിസ്മയപ്പെടുത്തുന്ന ബാറ്റിങ് പ്രകടനം കാഴ്ചവെക്കുകയായിരുന്നു. കരിയറില്‍ ഇതുവരെ കാഴ്ചവെക്കാത്ത സ്‌ട്രൈക്കറേറ്റിലാണ് രഹാനെ മിന്നിക്കുന്നത്.

ms dhoni, ajinkya rahane

14 മുന്‍ സീസണുകളില്‍ നിന്ന് 4074 റണ്‍സ് നേടിയ രഹാനെയുടെ സ്‌ട്രൈക്കറേറ്റ് 121ല്‍ താഴെ മാത്രം. 2020-22കാലയളവില്‍ 16 മത്സരം കളിച്ച രഹാനെയുടെ സ്‌ട്രൈക്കറേറ്റ് 105ല്‍ താഴെയാണ്. അവസാന സീസണിലും കാര്യമായ മികവ് കാട്ടാനാവാത്ത രഹാനെയെ ലേലത്തില്‍ വാങ്ങാന്‍ ആരും താല്‍പര്യം കാട്ടാതിരുന്നിട്ടും എന്തുകൊണ്ടാണ് സിഎസ്‌കെ താരത്തെ സ്വന്തമാക്കിയത്.

അതിന്റെ പിന്നില്‍ ധോണിയുടെ ഇടപെടലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍. ധോണിയുടെ വാക്കുകളാണ് രഹാനെയെ വാങ്ങാന്‍ സിഎസ്‌കെയെ പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. ലേലത്തിന് മുമ്പുള്ള മീറ്റിങ്ങില്‍ രഹാനെയെക്കുറിച്ച് ചര്‍ച്ചയുണ്ടായിരുന്നു. 'അവനെ കിട്ടുകയാണെങ്കില്‍ അതിലും മികച്ചകാര്യമില്ല' എന്നാണ് ധോണി പറഞ്ഞത്.

ഇതാണ് രഹാനെയെ വാങ്ങാന്‍ മാനേജ്‌മെന്റിന് ധൈര്യം നല്‍കിയതെന്നും വിശ്വനാഥന്‍ പറഞ്ഞു. സിഎസ്‌കെയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ സീസണാണിത്. അവസാന സീസണില്‍ ഒമ്പതാം സ്ഥാനക്കാരായി ഒതുങ്ങിയ സിഎസ്‌കെയ്ക്ക് ഇത്തവണ ശക്തമായ തിരിച്ചുവരവ് അത്യാവശ്യമായിരുന്നു. അതുകൊണ്ട് തന്നെ ലേലത്തെ ഫലപ്രദമായി ഉപയോഗിക്കണമെന്ന നിര്‍ദേശമാണ് ടീം മാനേജ്‌മെന്റിലെ എല്ലാവരും പ്രധാനമായും പറഞ്ഞത്.

അതുകൊണ്ട് തന്നെ രഹാനെയെ ടീമിലെത്തിക്കുന്നത് വലിയ സാഹസമായിരുന്നു. അവസാന ഐപിഎല്‍ സീസണില്‍ കെകെആറിനൊപ്പമായിരുന്ന രഹാനെക്ക് അധികം അവസരം ലഭിച്ചിരുന്നില്ല. ലഭിച്ച അവസരങ്ങളില്‍ തിളങ്ങാനും അദ്ദേഹത്തിനായിരുന്നില്ല. അവസാന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 117 സ്‌ട്രൈക്കറേറ്റില്‍ 112 റണ്‍സ് മാത്രമാണ് രഹാനെക്ക് നേടാനായത്. 34 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

ajinkya rahane

ഇത്രയും മോശം പ്രകടനം നടത്തിയിരുന്ന സാഹചര്യത്തിലാണ് രഹാനെയെ സിഎസ്‌കെ വാങ്ങിയത്. ധോണി രഹാനെയില്‍ അര്‍പ്പിച്ച വിശ്വാസം തെറ്റിയില്ല. ഈ സീസണില്‍ സിഎസ്‌കെയുടെ നട്ടെല്ലായി മാറുകയാണ് രഹാനെ. ആറ് മത്സരത്തില്‍ നിന്ന് 224 റണ്‍സാണ് അദ്ദേഹം നേടിയത്. 44.80 ശരാശരിയിലും 189.33 സ്‌ട്രൈക്കറേറ്റിലുമാണ് രഹാനെയുടെ പ്രകടനം. രണ്ട് ഫിഫ്റ്റിയും അദ്ദേഹം നേടി.

ഇത്തരത്തില്‍ ലഭിച്ച അവസരങ്ങളില്‍ വമ്പന്‍ പ്രകടനം നടത്തി എല്ലാവരുടെയും ശ്രദ്ധ നേടാന്‍ രഹാനെക്ക് സാധിച്ചിരിക്കുകയാണ്. ഇത്തവണത്തെ സിഎസ്‌കെയുടെ കുതിപ്പില്‍ നിര്‍ണ്ണായക പങ്കാണ് രഹാനെക്കുള്ളത്. സീനിയര്‍ താരങ്ങളെ പിന്തുണക്കുന്നതില്‍ സിഎസ്‌കെ എന്നും മികവ് കാട്ടാറുണ്ട്. അതുകൊണ്ട് തന്നെയാണ് രഹാനെയില്‍ സിഎസ്‌കെ വിശ്വാസം അര്‍പ്പിച്ചതും. രഹാനെയുടെ കഴിവ് നന്നായി ധോണിക്കറിയാം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ നാള്‍ ഒരുമിച്ച് കളിച്ചവരാണ് ഇരുവരും. അതുകൊണ്ട് തന്നെയാണ് ധോണി രഹാനെയെ പിന്തുണച്ചതും. രഹാനെയുടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവിന് പിന്നിലും ധോണിയാണ്. സിഎസ്‌കെ നല്‍കിയ പിന്തുണയാണ് തന്റെ മാറ്റത്തിന് കാരണമെന്ന് രഹാനെയും തുറന്ന് പറഞ്ഞിരുന്നു. ക്ലാസിക് ഷോട്ടുകളിലൂടെ അതിവേഗം റണ്‍സുയര്‍ത്താന്‍ രഹാനെക്ക് സാധിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

Story first published: Saturday, April 29, 2023, 12:53 [IST]
Other articles published on Apr 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+