For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: നാലാം നമ്പറില്‍ കളിക്കാം, സൂര്യ നിര്‍ബന്ധം പിടിച്ചു- സംഭവം വെളിപ്പെടുത്തി ബൗച്ചര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ബാറ്റ്‌സ്മാന്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവാണ്. നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനായ സൂര്യ ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു. അവസാന ആറ് ഇന്നിങ്‌സില്‍ നാല് തവണയാണ് അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാവുന്നത്. മൂന്നാം നമ്പറിലും നാലാം നമ്പറിലുമെല്ലാം സൂര്യ ഫ്‌ളോപ്പാവുന്നു.

അവസാനമായി ഡല്‍ഹിക്കെതിരായ മത്സരത്തിലാണ് നേരിട്ട ആദ്യ പന്തില്‍ സൂര്യ പുറത്തായത്. പഴയതുപോലെ മികച്ച ടൈമിങ്ങില്‍ കളിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. സൂര്യ വലിയ ആധിപത്യം കാട്ടിയിരുന്ന ഷോട്ടുകളില്‍ പോലും വിക്കറ്റ് നഷ്ടമാവുന്നു. സമീപകാലത്തെ സൂര്യയുടെ പ്രകടനം നിരാശപ്പെടുത്തുന്നുവെന്നതില്‍ തര്‍ക്കമില്ല.

suryakumar yadav

ഇപ്പോഴിതാ ഡല്‍ഹിക്കെതിരായ മത്സരത്തിനിടയിലെ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകനായ മാര്‍ക്ക് ബൗച്ചര്‍. 'ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ സൂര്യകുമാര്‍ യാദവിന്റെ കണ്ണിന് പരിക്കേറ്റിരുന്നു. ഞങ്ങള്‍ ബാറ്റ് ചെയ്യവെ അവനെ അല്‍പ്പം വൈകി ഇറക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഞാന്‍ ബാത്ത്‌റൂമില്‍ പോയ സമയത്ത് അവന്‍ അവിടേക്കെത്തി പറഞ്ഞു കോച്ച് എനിക്ക് നാലാം നമ്പറില്‍ കളിക്കണം.

എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. ഇങ്ങനെയുള്ള താരങ്ങളെയാണ് ഡ്രസിങ് റൂമില്‍ ആവിശ്യം. സൂര്യയെപ്പോലെയുള്ളവര്‍ ഒന്നും മറക്കില്ല. ഏത് പ്രതിസന്ധിയിലും ധൈര്യത്തോടെ മുന്നോട്ട് പോകും'-ബൗച്ചര്‍ പറഞ്ഞു. എന്നാല്‍ ഡല്‍ഹിക്കെതിരേ സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലിറങ്ങിയത് അല്‍പ്പം സാഹസമായിരുന്നു. 16ാമത്തെ ഓവറിന്റെ അവസാന പന്തിലാണ് സൂര്യ നാലാമനായി ക്രീസിലെത്തുന്നത്.

suryakumar yadav

സൂര്യ നേരിട്ട ആദ്യ പന്തില്‍ത്തന്നെ പുറത്തായതോടെ ടീം വലിയ സമ്മര്‍ദ്ദത്തിലേക്കാണ് നീങ്ങിയത്. തിലക് വര്‍മ പുറത്തായതിന് തൊട്ടടുത്ത പന്തിലാണ് സൂര്യ മടങ്ങിയത്. തുടരെ രണ്ട് വിക്കറ്റ് വീണത് ഡല്‍ഹിക്ക് വലിയ ആത്മവിശ്വാസം നല്‍കുകയും അവസാന പന്തുവരെ മത്സരം കൊണ്ടുപോകാന്‍ അവര്‍ക്കത് കരുത്ത് പകരുകയും ചെയ്തു. അവസാന പന്തില്‍ മുംബൈക്ക് രണ്ട് റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ ടിം ഡേവിഡ് മുംബൈക്ക് ജയം നേടിക്കൊടുത്തു.

ഭാഗ്യത്തിനാണ് മുംബൈ അവസാന പന്തില്‍ ജയിച്ചതെന്ന് പറയാം. അല്ലാത്ത പക്ഷം മുംബൈക്ക് വലിയ നാണക്കേട് നേരിടേണ്ടി വരുമായിരുന്നു. മുംബൈ ഈ മത്സരം തോറ്റിരുന്നെങ്കില്‍ അതിന്റെ പ്രധാന കാരണമായി സൂര്യകുമാര്‍ യാദവ് മാറുമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. സൂര്യയുടെ ബാറ്റിങ്ങില്‍ മുംബൈ ഇപ്പോഴും വലിയ പ്രതീക്ഷവെക്കുന്നു. കരിയറിന്റെ ഏറ്റവും ഉന്നതയില്‍ നില്‍ക്കുമ്പോഴാണ് മോശം ഫോം താരത്തെ വേട്ടയാടുന്നത്.

സൂര്യയുടെ പ്രധാന പ്രശ്‌നമായി എല്ലാവരും ചൂണ്ടിക്കാട്ടുന്നത് നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നതാണ്. അഞ്ച് പന്തെങ്കിലും നേരിട്ട് സാഹചര്യം മനസിലാക്കിയ ശേഷം ആക്രമിക്കാന്‍ സൂര്യ തയ്യാറാവണം. ആദ്യ പന്തില്‍ത്തന്നെ ആക്രമണത്തിന് മുതിരുന്നതോടെയാണ് ഗോള്‍ഡന്‍ ഡെക്കാവുന്നത് കൂടുന്നത്. സൂര്യയുടെ വിക്കറ്റ് മുംബൈയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. സൂര്യ പുറത്തായാല്‍ എതിരാളികള്‍ക്കത് മാനസികമായി മുന്‍തൂക്കം നല്‍കും.

suryakumar yadav

അതുകൊണ്ട് തന്നെ സൂര്യയുടെ വിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണ്. സൂര്യക്ക് വിശ്രമം നല്‍കാന്‍ മുംബൈ തയ്യാറായേക്കില്ല. ഒറ്റ ഇന്നിങ്‌സുകൊണ്ട് തിരിച്ചുവരാന്‍ കഴിവുള്ള താരമാണ് സൂര്യ. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യ ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ്. ആദ്യ രണ്ട് മത്സരവും തോറ്റ മുംബൈ ഡല്‍ഹി ക്യാപിറ്റല്‍സിനോട് വിറച്ചാണ് ജയിച്ചത്.

ഇനിയുള്ള മത്സരങ്ങളില്‍ തുടര്‍ ജയങ്ങള്‍ നേടാത്തപക്ഷം പ്ലേ ഓഫില്‍ ഇടം പിടിക്കുക മുംബൈക്ക് പ്രയാസമാവും. അതുകൊണ്ട് തന്നെ സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് തിരിച്ചെത്തേണ്ടത് മുംബൈയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Story first published: Friday, April 14, 2023, 13:26 [IST]
Other articles published on Apr 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+