For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: നേടിയത് 20 റണ്‍സ്, വമ്പന്‍ റെക്കോഡിട്ട് ഹിറ്റ്മാന്‍! ധവാനെ പിന്നിലാക്കി-അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മുംബൈക്ക് വെടിക്കെട്ട് തുടക്കം ലഭിച്ചിരിക്കുകയാണ്. ഇഷാന്‍ കിഷനും രോഹിത് ശര്‍മയും ചേര്‍ന്ന് ഓപ്പണിങ്ങില്‍ തല്ലിത്തകര്‍ത്തു. 13 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 20 റണ്‍സാണ് രോഹിത് നേടിയത്. വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും 153.84 സ്‌ട്രൈക്കറേറ്റില്‍ മിന്നല്‍ പ്രകടനം നടത്തിയാണ് രോഹിത് കസറിയത്.

ഫീല്‍ഡിങ് സമയത്ത് ഇറങ്ങാതിരുന്ന രോഹിത് ഇംപാക്ട് പ്ലയറായാണ് ബാറ്റിങ്ങിലെത്തിയത്. ഒരു ടീമിന്റെ നായകന്‍ ഇംപാക്ട് പ്ലയറായി എത്തുന്നത് ഐപിഎല്‍ ചരിത്രത്തിലാദ്യമായാണ്. കെകെആറിനെതിരേ നേരത്തെ തന്നെ തകര്‍പ്പന്‍ റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ. ഇപ്പോള്‍ 20 റണ്‍സ് നേടിയതോടെ വമ്പനൊരു റെക്കോഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

suryakumar yadav

ഐപിഎല്ലില്‍ ഒരു ടീമിനെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്. കെകെആറിനെതിരേ 1040 റണ്‍സാണ് രോഹിത് നേടിയത്. നേരത്തെ സിഎസ്‌കെയ്‌ക്കെതിരേ 1029 റണ്‍സ് നേടി ശിഖര്‍ ധവാനായിരുന്നു ഈ റെക്കോഡില്‍ തലപ്പത്തുണ്ടായിരുന്നു. ഇപ്പോള്‍ ധവാനെ മറികടന്ന് തലപ്പത്തേക്കെത്താന്‍ രോഹിത്തിന് സാധിച്ചിരിക്കുകയാണ്.

എന്നാല്‍ രോഹിത്തിനെ സ്ഥിരത വേട്ടയാടുന്നു. അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ഫിഫ്റ്റി നേടാന്‍ രോഹിത്തിന് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കെകെആറിനെതിരേ 20 റണ്‍സ് നേടി രോഹിത് പുറത്തായിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നേരിടുന്ന സ്ഥിരതയുടെ പ്രശ്‌നം ഇത്തവണയും രോഹിത്തിനെ ബാധിച്ചിട്ടുണ്ടെന്ന് പറയാം.

thilak varma

വിരാട് കോലിയെപ്പോലെ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുമ്പോഴും അതിനൊത്ത പ്രകടനം നിലവില്‍ രോഹിത്തില്‍ നിന്നുണ്ടാവുന്നില്ല. മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് നിരയില്‍ രോഹിത്തിന്റെ സ്ഥിരത പ്രശ്‌നമായി മാറുന്നുണ്ടെന്ന് പറയാം.ഉമേഷ് യാദവിന്റെ ആദ്യ ഓവറില്‍ അല്‍പ്പം പ്രയാസപ്പെട്ട രോഹിത് പിന്നീട് താളം കണ്ടെത്തിയെങ്കിലും സുയാഷിന്റെ തകര്‍പ്പന്‍ ബൗളിങ്ങിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

ഉമേഷ് യാദവിന്റെ തകര്‍പ്പന്‍ ക്യാച്ചാണ് രോഹിത്തിന് മടക്കടിക്കറ്റ് നല്‍കിയത്. വയറുവേദനയെത്തുടര്‍ന്ന് ഫീല്‍ഡിങ്ങിനിറങ്ങാതിരുന്ന രോഹിത്തിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് മുംബൈ ഇന്ത്യന്‍സിനെ നയിച്ചത്.ഒരു ടീമിനെതിരേ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഡേവിഡ് വാര്‍ണറാണ് മൂന്നാം സ്ഥാനത്ത്.

കെകെആറിനെതിരേ 1018 റണ്‍സാണ് വാര്‍ണറുടെ പേരിലുള്ളത്. പഞ്ചാബ് കിങ്‌സിനെതിരേ 1005 റണ്‍സോടെ ഡേവിഡ് വാര്‍ണര്‍ നാലാം സ്ഥാനത്തുമുണ്ട്. വിരാട് കോലി സിഎസ്‌കെയ്‌ക്കെതിരേ 979 റണ്‍സും രോഹിത് ശര്‍മ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 977 റണ്‍സും കോലി ഡല്‍ഹിക്കെതിരേ 975 റണ്‍സും നേടിയിട്ടുണ്ട്.

ishan klishan

മത്സരത്തില്‍ കെകെആറിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിക്കാനും മുംബൈക്ക് സാധിച്ചു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ശേഷം മുംബൈ നേടുന്ന തുടര്‍ച്ചയായ രണ്ടാം ജയമാണിത്. മുംബൈയെ സംബന്ധിച്ചിടത്തോളം പോസിറ്റീവായ പല കാര്യങ്ങളും ഈ മത്സരത്തിലൂടെ ലഭിച്ചു. ഇഷാന്‍ കിഷന്‍ ഓപ്പണിങ്ങില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് ഫോമിലേക്കെത്തിയത് മുംബൈക്ക് പ്രതീക്ഷ നല്‍കുന്നു.

രോഹിത് ശര്‍മയും പഴയ താളത്തിലേക്ക് പതിയെ മടങ്ങിവരുന്നു. മോശം ഫോമിലായിരുന്ന സൂര്യകുമാര്‍ യാദവ് വെടിക്കെട്ട് പ്രകടനം നടത്തി ആത്മവിശ്വാസം വീണ്ടെടുത്തത് മുംബൈക്ക് കരുത്തേകുന്നു.കെകെആറിനെതിരേ 25 പന്തില്‍ 43 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. തിലക് വര്‍മ സ്ഥിരതയോടെ കളിക്കുമ്പോള്‍ കറെന്‍ പൊള്ളാര്‍ഡിന്റെ വിടവ് നികത്തി ഫിനിഷര്‍ റോളില്‍ ടിം ഡേവിഡും കസറുന്നു

Story first published: Sunday, April 16, 2023, 18:41 [IST]
Other articles published on Apr 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+