Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ത്രിപാഠി ഷോ, പഞ്ചാബിനെ പൂട്ടി ഹൈദരാബാദ്, ധവാന്‍ വെടിക്കെട്ട് പാഴായി

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ഒമ്പതാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. തുടര്‍ച്ചയായി രണ്ട് ജയം നേടിയ ആത്മവിശ്വാസത്തിലെത്തിയ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് ഹൈദരാബാദ് മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 9 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ 17.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് വിജയം നേടി.

സീസണിലെ ഹൈദരാബാദിന്റെ ആദ്യ ജയമാണിത്. മായങ്ക് മാര്‍ക്കണ്ഡെയുടെ നാല് വിക്കറ്റ് പ്രകടനവും രാഹുല്‍ ത്രിപാഠി (74*) എയ്ഡന്‍ മാര്‍ക്രം (37*) എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിന് ജയമൊരുക്കിയത്. ശിഖര്‍ ധവാന്റെ (99*) ഗംഭീര അര്‍ധ സെഞ്ച്വറി പ്രകടനം പാഴായി.

RAHUL TRIPATHI

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബിന്റെ തുടക്കം പിഴച്ചു. ആദ്യ പന്തില്‍ത്തന്നെ വെടിക്കെട്ട് ഓപ്പണര്‍ പ്രഭ്‌സിംറാന്‍ സിങ്ങിനെ ഭുവനേശ്വര്‍ കുമാര്‍ എല്‍ബിയില്‍ കുടുക്കി. പഞ്ചാബിന്റെ വലിയ തകര്‍ച്ചയുടെ തുടക്കമായിരുന്നു അത്. പ്ലേയിങ് 11ലേക്കെത്തിയ മാത്യു ഷോര്‍ട്ടിനെ (3 പന്തില്‍ 1) മാര്‍ക്കോ യാന്‍സന്‍ എല്‍ബിയില്‍ കുടുക്കിയപ്പോള്‍ വമ്പനടിക്കാരനായ ജിതേഷ് ശര്‍മയെ (9 പന്തില്‍ 4) യാന്‍സന്‍ എയ്ഡന്‍ മാര്‍ക്രമിന്റെ കൈയിലെത്തിച്ചു.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 3 വിക്കറ്റിന് 41 റണ്‍സെന്ന അവസ്ഥയിലായിരുന്നു പഞ്ചാബ്. അഞ്ചാമനായി ക്രീസിലെത്തിയ സാം കറെന്‍ അല്‍പ്പനേരം പൊരുതി. 15 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 22 റണ്‍സ് നേടിയ കറെന്‍ ശിഖര്‍ ധവാനൊപ്പം 41 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. മായങ്ക് മാര്‍ക്കണ്ഡെയുടെ പന്തില്‍ കറെന്‍ പുറത്തായി. ഭുവനേശ്വര്‍ കുമാറിന് ക്യാച്ച് നല്‍കിയാണ് കറെന്റെ മടക്കം.

ഓള്‍റൗണ്ടറായെത്തിയ സിക്കന്തര്‍ റാസ (6 പന്തില്‍ 5) ഉമ്രാന്‍ മാലിക്കിന്റെ പന്തില്‍ പന്തില്‍ മായങ്ക് അഗര്‍വാളിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെയെത്തിയ ഷാരൂഖ് ഖാനും കാര്യമായൊന്നും ചെയ്യാനായില്ല. 3 പന്തില്‍ 4 റണ്‍സ് മാത്രം നേടി താരം മടങ്ങി. മാര്‍ക്കണ്ഡെയാണ് ഷാരൂഖിനെ എല്‍ബിയില്‍ കുടുക്കിയത്. ഹര്‍പ്രീത് ബ്രാറിനെ (2 പന്തില്‍ 1) ഉമ്രാന്‍ മാലിക് ക്ലീന്‍ബൗള്‍ഡ് ചെയ്തു.

shikhar dhawan

രാഹുല്‍ ചഹാര്‍ (8 പന്തില്‍ 0) ശിഖര്‍ ധവാന് പിന്തുണ നല്‍കാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. മാര്‍ക്കണ്ഡെയുടെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. നതാന്‍ എല്ലിസിനെ (5 പന്തില്‍ 0) മാര്‍ക്കണ്ഡെ ക്ലീന്‍ബൗള്‍ഡാക്കി. എല്ലിസ് പുറത്താവുമ്പോള്‍ 9 വിക്കറ്റിന് 88 എന്ന നിലയിലായിരുന്നു പഞ്ചാബ്.

ഓപ്പണറായി ഇറങ്ങിയ ശിഖര്‍ ധവാന്‍ പിന്നീട് നടത്തിയത് അവശ്വസനീയ പോരാട്ടം. അവസാന വിക്കറ്റില്‍ മോഹിത് രാത്തിയെ കൂട്ടുപിടിച്ച് പൊരുതിയ ധവാന്‍ 143 എന്ന പൊരുതാവുന്ന സ്‌കോറിലേക്ക് പഞ്ചാബിനെ എത്തിക്കുകയായിരുന്നു. 66 പന്ത് നേരിട്ട് 12 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 99 റണ്‍സുമായി ധവാന്‍ പുറത്താവാതെ നിന്നു. 150 സ്‌ട്രൈക്കറേറ്റിലായിരുന്നു ധവാന്റെ പ്രകടനം.

90നും 100നുമിടയില്‍ കൂടുതല്‍ തവണ പുറത്താവാതെ നിന്ന താരമെന്ന റെക്കോഡിലേക്കും ധവാനെത്തി. ഇത് നാലാം തവണയാണ് ധവാന്‍ 90നും 100നുമിടയില്‍ പുറത്താവാതെ നില്‍ക്കുന്നത്. വിരാട് കോലി, കെ എല്‍ രാഹുല്‍, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ മൂന്ന് തവണ വീതവും 90നും 100നുമിടയില്‍ പുറത്താവാതെ നിന്നിട്ടുണ്ട്.

ഹൈദരാബാദിനായി മായങ്ക് മാര്‍ക്കണ്ഡെ നാല് വിക്കറ്റും ഉമ്രാന്‍ മാലിക്, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും നേടി. മറുപടിക്കിറങ്ങിയ ഹൈദരാബാദിനും ഭേദപ്പെട്ട തുടക്കം ലഭിച്ചു. മായങ്ക് അഗര്‍വാളും ഹാരി ബ്രൂക്കും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 27 റണ്‍സ് നേടി. 14 പന്തില്‍ 3 ബൗണ്ടറി ഉള്‍പ്പെടെ 13 റണ്‍സ് നേടിയ ഹാരി ബ്രൂക്കിനെ പുറത്താക്കി അര്‍ഷദീപ് സിങ്ങാണ് കൂട്ടുകെട്ട് പൊളിച്ചത്.

sunrisers hyderabad

മായങ്ക് അഗര്‍വാളിനെ (20 പന്തില്‍ 21) രാഹുല്‍ ചഹാര്‍ സാം കറെന്റെ കൈയിലെത്തിച്ചു. പഞ്ചാബ് തുടക്കത്തിലേ ബൗളിങ്ങില്‍ പിടിമുറുക്കിയെങ്കിലും രാഹുല്‍ ത്രിപാഠി നിലയുറപ്പിച്ചതോടെ കളി ഹൈദരാബാദ് വരുതിയിലാക്കി. നായകന്‍ എയ്ഡന്‍ മാര്‍ക്രം ഉറച്ച പിന്തുണയും നല്‍കിയോടെ ഹൈദരാബാദ് വിജയത്തിലേക്കെത്തി.

ത്രിപാഠി 48 പന്തില്‍ 10 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 74 റണ്‍സും മാര്‍ക്രം 21 പന്തില്‍ 6 ഫോറടക്കം 37 റണ്‍സുമായി പുറത്താവാതെ നിന്നു. പഞ്ചാബിനായി രാഹുല്‍ ചഹാറും അര്‍ഷദീപ് സിങ്ങും ഓരോ വിക്കറ്റ് വീഴ്ത്തി.

Story first published: Sunday, April 9, 2023, 14:48 [IST]
Other articles published on Apr 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+