മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഒട്ടുമിക്ക ടീമും ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നതിനാല്‍ പ്ലേ ഓഫില്‍ ആരൊക്കെയെന്ന് പ്രവചിക്കാനാവാത്ത അവസ്ഥ. തുടകത്തിലേ തകര്‍ച്ചക്ക് ശേഷം മുംബൈ ഇന്ത്യന്‍സും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സും ഈ സീസണിലും മികവ് ആവര്‍ത്തിക്കുന്നു.
പോരാട്ടങ്ങള്‍ വാശിയോടെ മുന്നേറവെ ഏറ്റവും ശ്രദ്ധേയമാവുന്നത് ചില സീനിയര്‍ താരങ്ങളുടെ ശക്തമായ തിരിച്ചുവരവാണ്. കരിയര്‍ അവസാനിച്ചുവെന്ന് തോന്നിച്ചിടത്തുനിന്ന് ഗംഭീര തിരിച്ചുവരവ് നടത്തി ചില സീനിയേഴ്‌സ് കൈയടി നേടുകയാണ്. സീസണ്‍ പുരോഗമിക്കവെ ഇത്തവണ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ സീനിയര്‍ ബൗളര്‍മാരെക്കുറിച്ചറിയാം.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇഷാന്ത് ശര്‍മയാണ് ഈ പട്ടികയിലൊരാള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേയിങ് 11ലേക്കെത്തിയ ഇഷാന്ത് തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. നാല് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ഇഷാന്ത് നേടിയത്. 4.75 ഇക്കോണമിയിലാണ് ഇഷാന്തിന്റെ ഗംഭീര തിരിച്ചുവരവ്.
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇഷാന്തിന്റെ മടങ്ങിവരവ്. ഈ മത്സരത്തില്‍ കളിയിലെ താരമാവാനും ഇഷാന്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ദേശീയ ടീമിനും പുറത്താണ് ഇഷാന്തുള്ളത്. മടങ്ങിവരവില്‍ 140ന് മുകളില്‍ വേഗം കുറിച്ചാണ് ഇഷാന്ത് തകര്‍പ്പന്‍ തിരിച്ചുവരവ് കാഴ്ചവെച്ചിരിക്കുന്നത്.
മുംബൈ ഇന്ത്യന്‍സിന്റെ പീയൂഷ് ചൗളയാണ് മറ്റൊരാള്‍. മികച്ച റെക്കോഡുള്ള ചൗളയെ ലേലത്തില്‍ ആര്‍ക്കും വേണ്ടിയിരുന്നില്ല. മുംബൈ ടീമിലെത്തിച്ചപ്പോള്‍ പലരും ടീമിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ തകര്‍പ്പന്‍ പ്രകടനത്തോടെ വിമര്‍ശകരുടെ വായടപ്പിക്കുകയാണ് ചൗള. അഞ്ച് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ ചൗള നേടിക്കഴിഞ്ഞു. അതും 7.15 എന്ന മികച്ച ഇക്കോണമിയില്‍.
കളിച്ച മൈതാനങ്ങളിലെല്ലാം തകര്‍പ്പന്‍ ബൗളിങ് ചൗള കാഴ്ചവെച്ചു. തന്റെ അനുഭവസമ്പത്തിനെ മുതലാക്കി കളിക്കാന്‍ ചൗളക്ക് സാധിക്കുന്നുണ്ട്. വരുന്ന മത്സരങ്ങളിലും അദ്ദേഹം മികവ് ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. ഡല്‍ഹിക്കെതിരേ നാല് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ചൗള ഞെട്ടിച്ചത്. മുംബൈ വരുന്ന മത്സരങ്ങളിലും ചൗളക്ക് അവസരം നല്‍കുമെന്നുറപ്പ്.
അമിത് മിശ്രയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള മിശ്രയെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് ഒപ്പം കൂട്ടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് മിശ്ര വീഴ്ത്തിയത്. മൂന്ന് മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റാണ് മിശ്ര വീഴ്ത്തിയത്. ഏഴ് ഇക്കോണമിയിലാണ് മിശ്ര തകര്‍പ്പന്‍ ബൗളിങ് കാഴ്ചവെക്കുന്നത്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ മോഹിത് ശര്‍മയാണ് മറ്റൊരു താരം. മുന്‍ പര്‍പ്പിള്‍ ക്യാപ്പ് ജേതാവായ മോഹിത് രണ്ട് വര്‍ഷത്തോളമായി കളിച്ചിട്ട്. ഗുജറാത്ത് അവസാന സീസണില്‍ നെറ്റ് ബൗളറായി കൂട്ടിയ മോഹിത്തിന് ഇത്തവണ കരാര്‍ നല്‍കുകയായിരുന്നു. ഈ തീരുമാനം തെറ്റായിപ്പോയില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് മോഹിത് കാഴ്ചവെക്കുന്നത്. പഞ്ചാബിനെതിരേ നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ മോഹിത് കളിയിലെ താരവുമായി.
സന്ദീപ് ശര്‍മയാണ് ഈ പട്ടികയില്‍ പേരുചേര്‍ക്കാവുന്ന മറ്റൊരാള്‍. ഗംഭീര റെക്കോഡുള്ള താരമായിട്ടും ലേലത്തില്‍ സന്ദീപ് അണ്‍സോള്‍ഡായിരുന്നു. പ്രസിദ്ധ് കൃഷ്ണക്ക് പരിക്കേറ്റതോടെ പകരക്കാരനായി സന്ദീപിനെ രാജസ്ഥാന്‍ റോയല്‍സ് ഒപ്പം കൂട്ടി. ഈ തീരുമാനം തെറ്റിയില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഡെത്ത് ഓവറെറിഞ്ഞ് രാജസ്ഥാന് ജയം നേടിക്കൊടുക്കാന്‍ സന്ദീപിനായി.
എംഎസ് ധോണിയെ ക്രീസില്‍ തളച്ചിട്ടാണ് സന്ദീപ് മികവ് കാട്ടിയത്. ഗുജറാത്തിനെതിരേ നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും അദ്ദേഹം വീഴ്ത്തി. വരുന്ന മത്സരങ്ങളിലും രാജസ്ഥാന് കരുത്ത് പകരാന്‍ സന്ദീപ് ഒപ്പമുണ്ടാവുമെന്നുറപ്പ്.